അബുദാബി : ഫെയ്സ് ബുക്ക് കൂട്ടായ്മ യായ ‘പിറന്നാള്‍ മരം ഗ്രൂപ്പ്’ പ്രവർത്ത കർ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വൈവിധ്യ മാർന്ന രീതി യിലാണ് ആഘോഷിച്ചത്.
അബുദാബി ബനി യാസിൽ മര ങ്ങൾ നട്ടു കൊണ്ടാണ് ഭാരത ത്തിന്റെ എഴുപതാം സ്വാതന്ത്യ ദിന ആഘോഷ ങ്ങളിൽ ഇവർ പങ്കാളി കളായത്. പിറന്നാൾ മരം ഗ്രൂപ്പ് പ്രവർത്ത കരായ ഫൈസൽ ബാവ, നിഷാദ്, മുഹമ്മദ് കുട്ടി എന്നിവ രുടെ നേതൃത്വ ത്തിലാണ് മര ങ്ങൾ നട്ടത്.
സ്വാതന്ത്ര്യ ദിന ത്തിൽ കേരള ത്തിലെ വിവിധ ഇട ങ്ങളിൽ ‘പിറന്നാൾ മരം ഗ്രൂപ്പ്’ പ്രവർത്തകർ മര ങ്ങൾ നട്ടു കൊണ്ടു തന്നെ യാണ് ആഘോഷ ങ്ങളിൽ ഭാഗ മായത് എന്ന് ഗ്രൂപ്പ് അഡ്മിൻ ഫൈസൽ ബാവ പറഞ്ഞു.
ജന്മ ദിന ങ്ങൾ, ഓർമ്മ ദിന ങ്ങൾ തുടങ്ങി വിവിധ ആഘോഷ ങ്ങൾ എല്ലാം മര ങ്ങൾ നട്ടു കൊണ്ട് ആചരി ക്കുവാനും വംശ നാശം നേരിടുന്ന സസ്യ ങ്ങളെ പറ്റി ജന ങ്ങളിൽ ബോധ വൽ ക്കരി ക്കുവാനും അവയെ സംരക്ഷി ക്കു വാനു മാണ് ഈ ഗ്രൂപ്പ് പ്രാധാന്യം നൽകുന്നത്.
വിദ്യാലയ പ്രവേശന ദിന മായ ജൂൺ ഒന്നിന് പുതു തായി വിദ്യാ ലയ ത്തിൽ എത്തുന്ന കുട്ടി കൾക്ക് വേണ്ടി നാട്ടിലെ വിദ്യാലയ ങ്ങളിലും മര ങ്ങൾ നട്ടത് ഏറെ ശ്രദ്ധേയ മായിരുന്നു.
അയ്യായിര ത്തിൽ അ ധികം അംഗ ങ്ങൾ ഉള്ള ഗ്രൂപ്പിന്റെ പ്രവർത്തനം കൂടുതൽ സജീവ മാക്കുവാൻ പുതിയ വെബ് സൈറ്റും മൊബൈൽ ആപ്പും പുറ ത്തിറ ക്കു വാന്‍ ഒരു ങ്ങുക യാണ് ‘പിറന്നാള്‍ മരം ഗ്രൂപ്പ്’ പ്രവർ ത്ത കർ.