ദുബായ് : ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ മുസ്‌രിസ് ഹെരിറ്റേജ് (കൊടുങ്ങല്ലൂര്‍ പൈതൃകം) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് കെ. എ. ജബ്ബാരി, ജനറല്‍ സെക്രട്ടറി സെയ്ഫ് കൊടുങ്ങല്ലൂര്‍.
ദുബായ് : ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊടുങ്ങല്ലൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ യായ മുസ്‌രിസ് ഹെരിറ്റേജ് (കൊടുങ്ങല്ലൂര്‍ പൈതൃകം) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് കെ. എ. ജബ്ബാരി, ജനറല്‍ സെക്രട്ടറി സെയ്ഫ് കൊടുങ്ങല്ലൂര്‍.
- pma
അബുദാബി : തളിപ്പറമ്പ് താലൂക്ക് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ തപസ്സ് വാര്‍ഷി കാഘോഷം ‘സര്‍ഗോത്സവം’ ദുബായ് വിമെന്‍സ് കോളേജില്‍ വെച്ചു നടന്നു. വിശിഷ്ട അതിഥി കളായി ചലച്ചിത്ര സംവിധായകരായ ബ്ലെസ്സി, ലാല്‍ജോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ധനകാര്യമന്ത്രി കെ. എം. മാണി, തളിപ്പറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി ജെയിംസ് മാത്യു എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.
തപസ്സ് ചെയര്‍മാന്‍ മുരളീവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയശങ്കര്‍ സ്വാഗതം പറഞ്ഞു. സര്‍ഗോത്സവ ത്തിന്‍റെ മുഖ്യസഹകാരി യായിരുന്ന രാജേഷ്, ട്രഷറര്‍ മാധവന്‍, വിജി ജോണ്‍ എന്നിവര്‍ നന്ദിയും അറിയിച്ചു.
തപസ്സിന്‍റെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികള്‍, തെയ്യം, പുലിക്കളി, വാദ്യം, ശോഭായാത്ര എന്നിവ സര്‍ഗോത്സവം വര്‍ണ്ണാഭമാക്കി.
-അയച്ചു തന്നത് : ദേവദാസ്,അബുദാബി.
- pma
ദുബായ് : പതിമൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന യു. എ. ഇ. പുല്ലൂറ്റ് അസോസിയേഷന്‍റെ പുതിയ ഭാരവാഹി കളായി കബീര്‍ പുല്ലൂറ്റ് (പ്രസിഡന്‍റ്), പി. ബി. സജയന്‍ (വൈസ് പ്രസിഡന്‍റ്), അഷ്‌റഫ് കൊടുങ്ങല്ലൂര്‍ (ജനറല്‍ സെക്രട്ടറി) ജിബിന്‍ ജനാര്‍ദ്ദനന്‍ (ജോയിന്‍റ് സെക്രട്ടറി) സുനില്‍ വി. എസ്. (ട്രഷറര്‍) വി. കെ. മുരളിധരന്‍, അഡ്വ : വിനോദ് കുമാര്‍ വര്‍മ, ഷാജി വി. ആര്‍., വിനയചന്ദ്രന്‍ പി. എന്‍., ഡോള്‍ കെ. വി., സാബു പി. ഡി., സുനില്‍ കുമാര്‍ പി. വി., സതീഷ് ബാബു പി. കെ. (കമ്മിറ്റി അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ എമിറേറ്റു കളിലായി സ്‌നേഹ സംഗമം (ഫെബ്രുവരി 3 ), ഓണാഘോഷം (സെപ്റ്റംബര്‍ 14 ), ഈദ് മീറ്റ് 2012 (നവംബര്‍ 23 ) എന്നിവയും മെയ് അവസാന വാരം നാട്ടില്‍ പഴയ പ്രവാസികള്‍, റിട്ട : അദ്ധ്യാപകര്‍, പ്രവാസി കുടുംബ ങ്ങളിലെ കാരണവര്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങോടു കൂടിയ പ്രവാസി സംഗമം എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ സജീവമാക്കാനും പരിപാടികള്‍ ആവിഷ്‌കരിച്ചു.
-അയച്ചു തന്നത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍
- pma
ദുബായ് : ദുബായ് വായനക്കൂട്ടം (കേരള റീഡേഴ്‌സ് ആന്‍റ് റൈറ്റേഴ്‌സ് അസോസിയേഷന്‍) പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. പ്രസിഡന്‍റ് അഡ്വ : ജയരാജ് തോമസ്. ജനറല്‍ സെക്രട്ടറി ഒ. എസ്. എ. റഷീദ്.
- pma
ദുബായ് : യു. എ. ഇ. യില്‍ നാല്പതു വര്‍ഷം പിന്നിട്ട ഒന്‍പതു പേര്‍ ഒരേ വേദി യില്‍ ഒത്തു ചേര്‍ന്ന് അനുഭങ്ങള്‍ പങ്കുവെച്ചപ്പോള്‍ സദസ്സിനൊരു പുത്തന്‍ ഉണര്‍വ്വ്. യു. എ. ഇ. നാല്പതാം ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി സ്വരുമ ദുബായ് സംഘടിപ്പിച്ച ചടങ്ങില്‍ വര്‍ക്കല സത്യന്‍, ദാവൂദ് വലിയ പറമ്പില്‍, കൃഷ്ണന്‍ കോടഞ്ചേരി, എം. പി. സേതുമാധവന്‍, യഹിയ സെയ്തു മുഹമ്മദ്, ടി. വി. മദനന്‍, എം. എ. ഖാദര്‍, ഇസ്മായില്‍ പുനത്തില്‍, മുസ്തഫ തൈക്കണ്ടി എന്നിവരെ ആദരിച്ചു.
കെ. എ. ജബ്ബാരി, ചന്ദ്രന്‍ ആയഞ്ചേരി, ശുക്കൂര്‍ ഉടുമ്പന്തല, നാസര്‍ പരദേശി, ഇസ്മായില്‍ ഏറാമല, കമല്‍ റഫീഖ്, ഇ. കെ. ദിനേശന്‍, റഫീഖ് മേമുണ്ട, രാജന്‍, ഇബ്രാഹിം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി അതിഥികളെ പരിചയ പ്പെടുത്തി. ഹുസൈനാര്‍ പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും റീന സലിം നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
- pma
വായിക്കുക: പ്രവാസി, സ്വരുമ ദുബായ്