വെയ്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം

January 2nd, 2012

wake-logo-epathramദുബായ്: കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ ‘വെയ്ക്’ ഒന്‍പതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് അല്‍ ഖിസ്സൈസ് മായ് ടവറിലുള്ള Ettiquitte Cafe പാര്‍ട്ടി ഹാളില്‍ 2012 ജനുവരി 13 ന് വൈകീട്ട് 6 മണിക്ക് നടക്കും. പ്രസ്തുത യോഗത്തില്‍ 2010 – 2011 കാലയളവിലെ വാര്‍ഷിക റിപ്പോര്‍ട്ട് അവതര ണവും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് അവതരണവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ അടുത്ത രണ്ടു വര്‍ഷ കാലയള വിലേക്കുള്ള പുതിയ ഭരണ സമിതിയെയും തിരഞ്ഞെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 050 59 52 195

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ചേറ്റുവ മഹല്ല് റിലീഫ് കമ്മറ്റി കുടുംബ സംഗമം

January 2nd, 2012

ദുബായ് : ചേറ്റുവ മഹല്ല് നിവാസി കളുടെ ദുബായിലെ പ്രവാസി കൂട്ടായ്മ ‘ചേറ്റുവ മഹല്ല് റിലീഫ് കമ്മറ്റി’ യുടെ കുടുംബ സംഗമവും ജനറല്‍ ബോഡി യോഗവും 2012 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ഖിസൈസ് അല്‍ – തവാര്‍ പാര്‍ക്കില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 050 – 59 46 009

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമവും പുസ്തക പ്രകാശനവും

January 2nd, 2012

ദുബായ് : മുസ്‌രിസ് ഹെരിറ്റേജിന്‍റെ (കൊടുങ്ങല്ലൂര്‍ പൈതൃകം) യും പെരിയാര്‍ യൂണി വേഴ്‌സിറ്റി യുടേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അറബി ഭാഷാ ദിന സംഗമം സംഘടിപ്പിക്കുന്നു.

2012 ജനുവരി 6 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ദേര ഇത്തിസലാത്തിനു എതിര്‍വശം സിറ്റി ബാങ്ക് ബില്‍ഡിംഗിലെ അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് പ്രൊഫ. ഡോ. വി. എ അഹ്മദ് കബീര്‍ രചിച്ച ‘ഫജറുല്‍ ഇസ്ലാം ഫില്‍ ഹിന്ദ്’ എന്ന പുസ്തക ത്തിന്‍റെ ഗള്‍ഫ് മേഖല പ്രകാശനം ഖലീഫ മുഹമ്മദ് സാലിഹ് അബ്ദുള്ള അല്‍ ബന്ന നിര്‍വ്വഹിക്കും.

പ്രസ്തുത സംഗമ ത്തില്‍ യു. എ. ഇ. യിലെ പ്രമുഖ വ്യക്തിത്വ ങ്ങള്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 74 62 946 ( സൈഫ് കൊടുങ്ങല്ലൂര്‍).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

December 28th, 2011

payyanur-souhrudha-vedhi-award-ePathram
അബുദാബി : വിവിധ മേഖല കളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബാംഗ ങ്ങളായ കുട്ടികളെ അബുദാബി യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. നിരവധി ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ശ്രീരാധ് രാധാകൃഷ്ണന്‍, കലാമത്സര ങ്ങളില്‍ വിജയിച്ച ഗോപിക ദിനേഷ് ബാബു, ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികളെ യാണ് അനുമോദിച്ചത്.
psv-award-to-gopika-dinesh-ePathram
ഇത്തിസലാത്ത് ബ്രെയിന്‍ ഹണ്ട്, ടീന്‍സ് ഇന്ത്യ ക്വിസ്, ഡി. എന്‍. എ. ക്വിസ്, ഗാന്ധി ക്വിസ്, മലര്‍വാടി ക്വിസ് തുടങ്ങി യു. എ. ഇ. തല ത്തില്‍ നടന്ന ഏഴോളം ക്വിസ് മത്സര ങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ ശ്രീരാധ്, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ അബുദാബി യില്‍ സംഘടിപ്പിച്ച യുവജനോത്സവ ത്തില്‍ നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട് എന്നീ മത്സര ങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഗോപിക ദിനേഷ് ബാബു, ക്വിസ്, ടീന്‍സ് ഇന്ത്യ ക്വിസ് എന്നീ മത്സര ങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികള്‍ക്ക് പ്രശസ്ത നാടക സീരിയല്‍ സിനിമാ നടനും സംവിധായക നുമായ ബാബു അന്നൂര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
psv-award-by-artist-babu-annur-ePathram
പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുള്‍ സലാം, ടി. പി. ഗംഗാധരന്‍, വി. ടി. വി. ദാമോദരന്‍, ബി. ജ്യോതിലാല്‍, മുഹമ്മദ് സാദ്, സഫറുള്ള പാലപ്പെട്ടി, പി. പി. ദാമോദരന്‍, ജയന്തി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് പയ്യന്നൂര്‍ സ്വാഗതവും രാജേഷ് സി. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍

December 24th, 2011

npcc-kairali-cultural-forum-x-mas-ePathram
അബുദാബി: മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍ വര്‍ണ്ണാഭമായി. എന്‍. പി. സി. സി. ക്യാമ്പില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത ക്രിസ്മസ് കരോള്‍ ഘോഷ യാത്രയും നടത്തി. ഫാ. ജോബി കെ. ജേക്കബ് ക്രിസ്മസ് കരോള്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടി കള്‍ അരങ്ങേറി.
x-mas-carnival-mussafah-npcc-ePathram
കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് കണ്ണൂര്‍ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. വി. സി. ജോസ് സംസാരിച്ചു. സെക്രട്ടറി അഷ്‌റഫ് ചമ്പാട് സ്വാഗതവും കോശി നന്ദിയും പറഞ്ഞു. രാജന്‍ ചെറിയാന്‍, മുസ്തഫ, ശാന്തകുമാര്‍, ഇസ്മായില്‍ കൊല്ലം, അനില്‍കുമാര്‍, കേശവന്‍, മോഹനന്‍ എന്നിവര്‍ കാര്‍ണിവലിന് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടകോത്സവത്തില്‍ പുതുപ്പണം കോട്ട തിങ്കളാഴ്ച
Next »Next Page » ദുബൈയില്‍ പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചു മാറ്റും »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine