ഹിറ്റ്‌ എഫ്.എം. വയലാര്‍ രവിക്ക് നിവേദനം നല്‍കി

January 10th, 2012

hit-fm-967-memorandum-epathram

ദുബായ്‌ : പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അടങ്ങുന്ന നിവേദനം ഹിറ്റ്‌ എഫ്. എം. റേഡിയോ (Hit 96.7 FM Radio) പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് സമര്‍പ്പിച്ചു. ദുബൈയിലെ ഹിറ്റ്‌ എഫ്. എം. റേഡിയോ ശ്രോതാക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി എം. എ. യുസുഫലിയാണ് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് നിവേദനം കൈമാറിയത്‌. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നോര്ക മന്ത്രി കെ. സി. ജോസഫിനും നിവേദനത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. നിവേദനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും ഉറപ്പു നല്‍കിയതായി ഹിറ്റ്‌ എഫ്. എം. റേഡിയോ വാര്‍ത്താ വിഭാഗം തലവന്‍ ഷാബു കിളിതട്ടില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജബ്ബാരി പുസ്തകം പ്രകാശനം ചെയ്തു

January 10th, 2012

jabbari-book-release-ePathram
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീ കരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ ജബ്ബാരി യെക്കുറിച്ചുള്ള ലേഖന സമാഹാരം ‘ജബ്ബാരി’ ഡോ. മുഹമ്മദ് കാസിം പ്രകാശനം ചെയ്തു. പാം പ്രസി ഡന്‍റ് വിജു. സി. പരവൂര്‍ ഏറ്റുവാങ്ങി. സലീം അയ്യനേത്ത് അദ്ധ്യക്ഷത വഹിച്ചു. ഖലീഫ മുഹമ്മദ് സാലിഹ്, രാജന്‍ കൊളാവിപ്പാലം, സുബൈര്‍ വെള്ളിയോട്, റഫീഖ് മേമുണ്ട, നാസര്‍ പരദേശി, റീനസലീം, ഗഫൂര്‍ കോഴിക്കോട്, ഗഫൂര്‍ കാസര്‍കോട്, ആദം, കുട്ടേട്ടന്‍ മതിലകം, പ്രേമാനന്ദ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, കെ. എ. ജബ്ബാരി എന്നിവര്‍ പ്രസംഗിച്ചു. ശുഭ ആനന്ദ് അറബിക് കവിത ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എനോര സ്നേഹ സംഗമം ശ്രദ്ധേയമാ​യി

January 7th, 2012

enora-uae-members-meet-ePathram
അബുദാബി : ചാവക്കാട് എടക്കഴിയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസി യേഷന്‍) അബുദാബി യില്‍ ‘എനോര സ്നേഹ സംഗമം’ സംഘടി പ്പിച്ചു. പുതു വര്‍ഷ ത്തോടനുബന്ധിച്ച്‌ അബുദാബി പഴയ എയര്‍പോര്‍ട്ട് റോഡ്‌ പാര്‍ക്കില്‍ വെച്ച് നടന്ന പരിപാടിയില്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലുള്ള എടക്ക ഴിയൂര്‍ നിവാസി കളായ നാനൂറോളം പേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ ക്കുമായി വിവിധ കലാ കായിക മല്‍സരങ്ങള്‍ നടത്തി.
enora-meet-children-and-ladies-ePathram

പുതു വര്‍ഷ ത്തോടനുബന്ധിച്ച്‌ ചാവക്കാട്‌ സോഷ്യല്‍ നെറ്റ് വര്‍ക്കും ‌എനോര യും സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ ലൈന്‍ സമ്മാന പദ്ധതിയില്‍ വിജയി കളായവരില്‍ എനോര അംഗങ്ങളായ ഉമ്മര്‍ പുതു വീട്ടില്‍, സുമി അബ്ദുല്‍ റസാഖ്‌ എന്നിവര്‍ക്ക് സൈനുദ്ദീന്‍ ഖുറൈഷി യുടെ ‘ഞാന്‍ പ്രവാസിയുടെ മകന്‍‘ എന്ന പുസ്തകം സമ്മാനമായി നല്‍കി.
enora-prize-to-ummer-by-quraishy-ePathram

കുട്ടികള്‍ക്കായി നടന്ന കളറിംഗ്, ചിത്ര രചനാ മല്‍സരങ്ങള്‍ എന്നിവയിലും മറ്റു മല്‍സര ങ്ങളിലും വിജയികള്‍ ആയവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു. എഴുത്തുകാരന്‍ സൈനുദ്ധീന്‍ ഖുറൈഷി, ഇ -പത്രം കറസ്പോണ്ടന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ ‍ മുഖ്യാതിഥികള്‍ ആയിരുന്നു.
winners-enora-abudhabi-meet-ePathram

എം. കെ. ഷറഫുദ്ധീന്‍, ഒ. എസ്. എ. റഷീദ്, കാസിം ചാവക്കാട്, ടി. താഹിര്‍, റസാഖ് കളത്തില്‍, ദാനിഫ്‌ കാട്ടിപ്പറമ്പില്‍, സലിം മനയത്ത്‌ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സ്ത്രീ കളും കുട്ടികളും അടക്കമുള്ളവര്‍ സജീവമായി പങ്കെടുത്ത കലാ കായിക മത്സരങ്ങളാല്‍ എനോര സ്നേഹ സംഗമം ശ്രദ്ധേയമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എനോര സ്നേഹ സംഗമം

January 5th, 2012

edakkazhiyur-nri-enora-logo-ePathram
അബൂദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ളവരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) യുടെ ആഭിമുഖ്യത്തില്‍ പുതു വര്‍ഷ ത്തോടനുബന്ധിച്ച്‌ ജനുവരി 6 വെള്ളിയാഴ്ച അബൂദാബി പഴയ എയര്‍പോര്‍ട്ട് റോഡ്‌ പാര്‍ക്കില്‍ വെച്ച് കുടുംബ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ യു എ ഇ യിലെ വിവിധ ഭാഗങ്ങളിലുള്ള എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പരിപാടി കളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 570 52 91 , 050 41 42 519

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാം അക്ഷര തൂലിക അവാര്‍ഡ്‌

January 3rd, 2012

palm-award-to-ramesh-sonia-rafeeq-ePathram
ഷാര്‍ജ: പാം സാഹിത്യ സഹകരണ സംഘം വര്‍ഷം തോറും നല്‍കി വരുന്ന അക്ഷര തൂലിക അവാര്‍ഡ്‌ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കഥയ്ക്കുള്ള അവാര്‍ഡ്‌ സോണിയാ റഫീഖ്‌ രചിച്ച ‘തടവറയിലെ മാലാഖമാര്‍’ എന്ന കഥയും മികച്ച കവിതക്കുള്ള അവാര്‍ഡ്‌ രമേശ്‌ പെരുമ്പിലാവ് രചിച്ച ‘വില്‍പത്രം’ എന്ന കവിതയും തെരഞ്ഞെടുക്കപ്പെട്ടു.

2012 ജനുവരി 27 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന പാം സര്‍ഗ്ഗ സംഗമം വാര്‍ഷികാഘോഷ പരിപാടിയില്‍ അക്ഷര തൂലിക അവാര്‍ഡ്‌ വിതരണം ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വെയ്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം
Next »Next Page » താലിബാന്‍ ഖത്തറില്‍ ഓഫീസ്‌ തുറക്കുന്നു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine