അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവല്‍ പ്രകാശനം ചെയ്തു. കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എസ്. എ. ഖുദ്സി യില്‍ നിന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി, കെ. എസ്. സി. ലൈബ്രേ റിയന്‍ കെ. വി. ബഷീര്‍, സമാജം ലൈബ്രേറിയന്‍ അബൂബക്കര്‍ മേലേതില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പതിവില്‍ നിന്നും വിത്യസ്തമായി രണ്ടു പ്രമുഖ സാംസ്കാരിക സംഘടനകളുടെ ലൈബ്രേറിയന്‍മാര്‍ പുസ്തകം സ്വീകരിച്ചത് ശ്രദ്ധേയമായി.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2010 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാര ജേതാവ് കൂടിയായ പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം ചെയ്തു.
ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളന ത്തില്‍ അജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അസ്മോ പുത്തഞ്ചിറ, ടി. പി. ഗംഗാധരന്‍, ടി. കൃഷ്ണകുമാര്‍, നൗഷാദ്, അനൂപ് ചന്ദ്രന്‍, ശശിന്‍സ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. നോവലിസ്റ്റ് ഫാസില്‍ മറുപടി പ്രസംഗം ചെയ്തു. സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.
തുടര്‍ന്ന് പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കിയ ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറി. എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ് കിരാലൂര്‍ എന്നിവരാണ് അഭിനയിച്ചത്. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
- pma