അബുദാബി : ഭാവന ഉള്ളവർക്കു മാത്രമേ കലാ പര മായ സൃഷ്‌ടികൾ നടത്താനാകൂ എന്നും ഭാവന വളർ ത്തുവാൻ വായന കൊണ്ടു സാധിക്കും എന്നും നടനും സംവി ധായ കനു മായ ബാല ചന്ദ്ര മേനോൻ അഭി പ്രായ പ്പെട്ടു.
യു. എ. ഇ. വായനാ വർഷ ത്തിന്റെ ഭാഗ മായി ലുലു ഗ്രൂപ്പും ഡി. സി. ബുക്‌സും മദീനാ സായിദിൽ ‘റീഡേഴ്സ് വേള്‍ഡ്’ എന്ന പേരില്‍ സംഘടി പ്പിച്ച പുസ്‌തക മേള യിൽ സംസാരി ക്കുക യായി രുന്നു അദ്ദേഹം.
ബാല ചന്ദ്ര മേനോൻ എഴുതിയ ‘എന്റെ അധിക പ്രസംഗ ങ്ങൾ’ എന്ന പുസ്‌തക ത്തിന്റെ പ്രകാശനം ലുലു ഗ്രൂപ്പ് റീജ്യണൽ ഡയറക്‌ടർ ടി. പി. അബൂബക്കർ, മുജീബ് റഹ്‌മാനു കോപ്പി നൽകി നിർവ്വ ഹിച്ചു.
പ്രവാസി ഭാരതി പ്രോഗ്രാം ഡയറക്ടര്‍ ചന്ദ്ര സേനന്‍, ലുലു മദീനാ സായിദ് ജനറല്‍ മാനേജര്‍ റെജി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മദീനാ സായിദ് ഷോപ്പിംഗ് മാളിലും ലുലു വിനോട് ചേര്‍ന്ന് ഒരുക്കി യിരി ക്കുന്ന പ്രത്യേക ടെന്റി ലുമായി നടക്കുന്ന പുസ്‌തക മേള യിലേക്ക് നിരവധി പേരാണ് ദിവസവും എത്തി ച്ചേരു ന്നത്.
ഡിസംബർ 8 രാത്രി 8 മണിക്ക് സംവിധായകനും കവിയും ഗാന രചയിതാ വുമായ ശ്രീകുമാരൻ തമ്പി ടെന്റിൽ എത്തി വായന ക്കാരുമായി സംവദിക്കും. ഡിസംബർ 9 വരെ പുസ്തക മേള ഇവിടെ നടക്കും എന്നും സംഘാ ടകർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, പ്രവാസി, മാധ്യമങ്ങള്‍, സാഹിത്യം, സിനിമ