ദുബായ് : ചേറ്റുവ നിവാസികളുടെ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘ചേറ്റുവ സ്നേഹ സംഗമ’ ത്തില്‍ ഫോട്ടോഗ്രാഫര്‍ നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു. ഷാര്‍ജ യില്‍ ഗള്‍ഫ് റ്റുഡേ ദിനപത്ര ത്തില്‍ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്ന നിഷാം അബ്ദുല്‍ മനാഫ് ചേറ്റുവ സ്വദേശിയാണ്.

ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് അല്‍ മഖ്തൂമില്‍ നിന്നും നിഷാം അബ്ദുല്‍ മനാഫ് പുരസ്കാരം ഏറ്റുവാങ്ങുന്നു
2012 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലി നോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഗ്രാഫി മത്സര ത്തില്‍ സെലിബ്രേഷന്‍ വിഭാഗ ത്തില്‍ ഒന്നാം സമ്മാനം നേടിയത് നിഷാം ആയിരുന്നു.
- pma