പ്രവാസ മയൂരം പുരസ്കാര നിശ ടെലിവിഷനില്‍

January 21st, 2011

logo-pravasa-mayooram-epathram

അബുദാബി :  പ്രവാസ ഭൂമിക യില്‍  നിരവധി പ്രതിഭ കളെ കണ്ടെത്തുകയും പ്രോല്‍സാഹി പ്പിക്കുകയും ചെയ്തിട്ടുള്ള  വിഷ്വല്‍ മീഡിയ രംഗത്തെ ശ്രദ്ധേയരായ എം. ജെ. എസ്. മീഡിയ (M. J. S. Media)  ഒരുക്കുന്ന പരിപാടി കള്‍ മലയാള ത്തിലെ പ്രമുഖ ചാനലായ ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യുന്നു.  എം. ജെ. എസ്. മീഡിയ യുടെ ഏഴാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കിയ “പ്രവാസ മയൂരം അവാര്‍ഡ്‌ നൈറ്റ്‌”  ആണ് ആദ്യ പരിപാടി. 

pravasamayooram-epathram

പ്രവാസ മയൂരം പുരസ്കാര ജേതാക്കള്‍

ജനുവരി 21 വെള്ളിയാഴ്ച രാത്രി യു. എ. ഇ. സമയം 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 11. 30 ) പ്രദര്‍ശി പ്പിക്കുന്ന “പ്രവാസ മയൂരം അവാര്‍ഡ്‌ നൈറ്റ്‌”.   ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ്‌ പറക്കാടത്ത്, ഹനീഫ്‌ ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത്‌  തുടങ്ങിയ വ്യാപാര വാണിജ്യ- മേഖല കളിലെ 7 വ്യക്തിത്വ ങ്ങള്‍ക്കും,   കെ. കെ. മൊയ്തീന്‍ കോയ (മികച്ച സംഘാടകന്‍), ലിയോ രാധാകൃഷ്ണന്‍ ( ഏഷ്യാനെറ്റ്‌ വാര്‍ത്താ അവതാരകന്‍, കേള്‍വിക്കപ്പുറം എന്ന സാമൂഹ്യ പരിപാടി യുടെ അവതരണത്തിന്), e പത്രം അബുദാബി കറസ്പോണ്ടന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍,  (പബ്ലിക്‌ റിലേഷന്‍ – നിരവധി കലാ കാരന്മാരെ പരിചയ പ്പെടുത്തിയ നാടക, ടെലി സിനിമ, ടെലി ആല്‍ബം രംഗത്തെ നടനും, എഴുത്തു കാരനും, സംവിധായകനും), അനില്‍ കരൂര്‍ (ചിത്രകലാ പ്രതിഭ), അനില്‍ വടക്കേക്കര (വിഷ്വല്‍ മേക്കര്‍),  സതീഷ്‌ മേനോന്‍ (നാടക കലാകാരന്‍), റാഫി പാവറട്ടി (ടി. വി. – സ്റ്റേജ് അവതാരകന്‍), നിഷാദ്‌ അരിയന്നൂര്‍ (ടെലി സിനിമ അഭിനേതാവ്‌),  ഇ. എം. അഷ്‌റഫ്‌ (കൈരളി ടി.വി.), മാലതി സുനീഷ് (നൃത്താദ്ധ്യാപിക), അനുപമ വിജയ്‌ (ഗായിക), മിഥില ദാസ്‌ (ടി. വി.  അവതാരക)  തുടങ്ങീ കലാ – സാംസ്കാരിക – മാധ്യമ രംഗത്തെ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച  12   പ്രമുഖര്‍ക്കും  വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിച്ച ചടങ്ങാണ് ഇത്. 
 

poster-tele-film-meghangal-epathram

തുടര്‍ന്ന്‍ ജനുവരി 22 ശനിയാഴ്ച രാത്രി യു. എ. ഇ. സമയം 10 മണിക്ക് ‘മേഘങ്ങള്‍’ എന്ന ടെലി സിനിമ സംപ്രേഷണം ചെയ്യും.
 
ബേബി മൂക്കുതലക്കു വേണ്ടി എം. ജെ. എസ്. മീഡിയ അവതരിപ്പിക്കുന്ന ‘മേഘങ്ങള്‍’  തിരക്കഥ എഴുതി സംവിധാനം ചെയ്തിരി ക്കുന്നത് ഷലില്‍ കല്ലൂര്‍.  കഥ:  വെള്ളിയോടന്‍. ക്യാമറ : അനില്‍ വടക്കെക്കര. ഗാനരചന: ആരിഫ് ഒരുമനയൂര്‍, സംഗീതം: അഷറഫ് മഞ്ചേരി, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനുപമ വിജയന്‍. മുഷ്താഖ് കരിയാടന്‍, ഷാജഹാന്‍ ചങ്ങരംകുളം, ഷാനു കല്ലൂര്‍,  ഷൈനാസ് ചാത്തന്നൂര്‍, ആരിഫ് ഒരുമനയൂര്‍   ശശി വെള്ളിക്കോത്ത് എന്നിവര്‍ പ്രധാന പിന്നണി പ്രവര്‍ത്തകരാണ്

 വിനീത രാമചന്ദ്രന്‍, ഷിനി, മേഘ, മിഥിലാ ദാസ്, ആര്യ, സമീര്‍ തൃത്തല്ലൂര്‍, നിഷാദ് അരിയന്നുര്‍, ഷാജി ഗുരുവായൂര്‍,കൂക്കല്‍ രാഘവന്‍, വെള്ളിയോടന്‍, സതീഷ് മേനോന്‍ , റാഫി പാവറട്ടി, പി. എം. അബ്ദുല്‍ റഹിമാന്‍, റസാഖ്‌ ഡോള്‍ബി, അനില്‍ നീണ്ടൂര്‍, കൂടാതെ ഗള്‍ഫിലെ കലാ ലോകത്ത് ശ്രദ്ധേയ രായ നിരവധി കലാകാരന്‍ മാരും അണി നിരക്കുന്ന ഈ ടെലി സിനിമ സൌഹൃദ ങ്ങളുടേയും, സ്നേഹ ബന്ധങ്ങളു ടേയും പശ്ചാത്തല ത്തില്‍ ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്നു.
 
poster-tele-film-theeram-epathram

ജനുവരി 23 ഞായറാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക് ‘തീരം’ പ്രദര്‍ശിപ്പിക്കും. ഫൈന്‍ ആര്‍ട്സ്‌ മീഡിയക്ക് വേണ്ടി ജോണി ഫൈന്‍ ആര്‍ട്സ്‌, ചെറിയാന്‍ ടി. കീക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച തീരം,  കഥ എഴുതി സംവിധാനം ചെയ്തിരി ക്കുന്നത് ഷലില്‍ കല്ലൂര്‍. തിരക്കഥ സംഭാഷണം ബഷീര്‍ കൊള്ളന്നൂര്‍.  മലയാള ടെലി – സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളായ  ഡോ. ഷാജു, മഹിമ, ഡിമ്പിള്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അതോടൊപ്പം പ്രവാസ ലോകത്തു നിന്നും, നാടക – ടെലിവിഷന്‍  രംഗത്തെ ശ്രദ്ധേയ രായ കലാകാരന്മാരും വേഷമിടുന്നു.

poster-tele-film-chithrangal-epathram

തുടര്‍ന്ന് ജനുവരി 25 ചൊവ്വാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 11. 30 ) ‘ചിത്രങ്ങള്‍’‍   സംപ്രേഷണം ചെയ്യും.

tele-film-chithrangal-crew-epathram

ആര്‍പ്പ് എന്ന ടെലി സിനിമക്ക് ശേഷം  മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രങ്ങള്‍’  ഗള്‍ഫിലെ ശരാശരി കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ തുറന്നു കാട്ടുന്നു.  സമകാലിക സംഭവങ്ങള്‍ ഹൃദയ സ്പര്‍ശി യായി വരച്ചു കാട്ടുന്ന ‘ചിത്രങ്ങള്‍’ പ്രവാസി കുടുംബ ങ്ങള്‍ക്ക്‌  വിലയേറിയ ഒരു സന്ദേശം നല്‍കുന്നു. 
 
ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ആരിഫ് ഒരുമനയൂര്‍
കലാ സംവിധാനം : സന്തോഷ്‌ സാരംഗ്. ചമയം : ശശി വെള്ളിക്കോത്ത്, ഗാന രചന : സജി ലാല്‍.  സംഗീതം : പി. എം. ഗഫൂര്‍. ഗായിക : അമൃത സുരേഷ്

tele-film-artists-chithrangal-epathram

വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനില്‍, ഷഫ്ന,  റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍,  സിയാദ് കൊടുങ്ങല്ലൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍, കൂക്കല്‍ രാഘവ്, ചന്ദ്രഭാനു, ജോഷി തോമസ്‌, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ്‌ പോള്‍,  ഷഫീര്‍,  തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്നു.  നിര്‍മ്മാണം : അടയാളം ക്രിയേഷന്‍സ്.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

വേള്‍ഡ്‌ മലയാളി എക്സലന്‍സി അവാര്‍ഡ്‌ ആല്‍ബര്‍ട്ട് അലക്സിന്

April 17th, 2010

albert-alexന്യുഡല്‍ഹി : ശ്രുതി ആര്‍ട്ട്സും ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റും സംയുക്തമായി നല്‍കുന്ന വേള്‍ഡ്‌ മലയാളി എക്സലന്‍സി അവാര്‍ഡ്‌ (World Malayali Excellency Award – 2010) യു.എ.ഇ. യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ആല്‍ബര്‍ട്ട് അലക്സിന് സമ്മാനിച്ചു. ഏപ്രില്‍ 11, 2010ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പുരസ്കാര ദാന ചടങ്ങില്‍, പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍, സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസനില്‍ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങി.
 

albert-alex-sruti-malayali-excellence-award

 
മാധ്യമ പ്രവര്‍ത്തന രംഗത്തെ ആല്‍ബര്‍ട്ട് അലക്സിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എന്ന് ശ്രുതി ആര്‍ട്ട്സ് പ്രസിഡണ്ട് സി. പ്രതാപന്‍ തദവസരത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ശ്രുതി ആര്‍ട്ട്സ് (SRUTI Arts – Social Revolution and Unification Through Indian Arts).

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

എം.കെ. ലോകേഷ് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍

April 12th, 2010

lokeshഅബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ്‌ ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
 
1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്‌, സൗത്ത്‌ ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

ഇന്ത്യന്‍ മീഡിയ ഫോറം പദ്മശ്രീ എം. എ. യൂസഫലിയെ ആദരിച്ചു

February 5th, 2010

ma-yousufaliദുബായ്‌ : അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രി യിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ പദ്മശ്രീ എം. എ. യൂസഫലിക്ക് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി.
 
പതിനായിര കണക്കിന് മലയാളികള്‍ക്ക്‌ തൊഴില്‍ നല്‍കിയ മനുഷ്യ സ്നേഹിയും ഗള്‍ഫില്‍ ഉടനീളവും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായ പ്രമുഖനായ പദ്മശ്രീ എം. എ. യൂസഫലി യെ ഐ.എം.എഫ്. ന്റെ വേദിയിലേക്ക് സ്വാഗതം ചെയ്യാന്‍ തനിക്ക്‌ അഭിമാനമുണ്ടെന്ന് ഐ.എം.എഫ്. പ്രസിഡണ്ട് ഇ.എം. അഷ്‌റഫ്‌ പറഞ്ഞു. തന്റെ വളര്‍ച്ചയ്ക്ക് കാരണം മലയാളികള്‍ തനിക്ക്‌ നല്‍കിയ സ്നേഹവും, യു.എ.ഇ. യിലെ വിശാല ഹൃദയമുള്ള ഭരണാധികാരികളും ആണെന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് യൂസഫലി അറിയിച്ചു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പ്രവാസികളുടെ ജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലിയതാണ്. മുന്‍പ്‌ നാട്ടിലെ വിശേഷങ്ങള്‍ കത്ത് വഴി പത്ത് ദിവസം കഴിഞ്ഞ് അറിഞ്ഞ പ്രവാസിക്ക് ഇന്ന് മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ ഉടനടി അറിയുവാനും നാടുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുവാനും കഴിയുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഇന്റര്‍നെറ്റ്‌ പത്രങ്ങള്‍ പോലുള്ള നൂതന മാധ്യമങ്ങള്‍ വഴി മലയാളിക്ക്‌ സ്വന്തം നാടുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ കഴിയുന്നു.
 
ചേംബര്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച അദ്ദേഹം വ്യവസായികളുടെ പ്രശ്നങ്ങളില്‍ മാത്രമല്ല, മലയാളികളുടെ ഏത് പ്രശ്നങ്ങളിലും താന്‍ സജീവമായി ഇടപെടാറുണ്ട് എന്ന് അറിയിച്ചു.
 
ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും ബാധിച്ചതിന്റെ അലകള്‍ മാത്രമാണ് യു.എ.ഇ യില്‍ ദൃശ്യമായത്. യു.എ.ഇ. യെ സംബന്ധിച്ചേടത്തോളം ഇത് ഒരു ഹ്രസ്വകാല പ്രതിഭാസമാണ്. ഇവിടെ ഒരൊറ്റ ബാങ്ക് പോലും ഇന്ന് വരെ അടച്ച് പൂട്ടേണ്ടി വന്നിട്ടില്ല. ഇവിടെ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും ശമ്പളം കിട്ടാതിരുന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ശമ്പള കുടിശിക ലഭിക്കാതിരുന്നിട്ടില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നേരിട്ട് ഇടപെട്ട് കുടിശിക കൊടുക്കുന്നു എന്ന് ഉറപ്പ്‌ വരുത്തുന്നുണ്ട്. ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണമുള്ള സാമ്പത്തിക നയങ്ങള്‍ മൂലം 2010 അവസാനത്തോടെ യു.എ.ഇ. യിലെ സാമ്പത്തിക രംഗം ശക്തമായ പുരോഗതി രേഖപ്പെടുത്തും എന്നാണ് തന്റെ കണക്ക്‌ കൂട്ടല്‍ എന്നും യൂസഫലി വെളിപ്പെടുത്തി.
 
ഐ.എം.എഫ്. യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് ഉല്‍ഘാടനം പദ്മശ്രീ യൂസഫലി നിര്‍വ്വഹിച്ചു. വെബ് സൈറ്റ്‌ രൂപകല്‍പ്പന ചെയ്ത, ഐ. എം. എഫ്. ന്റെ ട്രഷറര്‍ കൂടിയായ വി. എം. സതീഷിന് ഐ.എം.എഫ്. ന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി ജോയ്‌ മാത്യു സമ്മാനിച്ചു.
 


Indian Media Forum UAE Honours Padma Shri M.A. Yousuf Ali


 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേണു രാജാമണിക്ക് മഹാരാജാസ് യാത്രയയപ്പ് നല്‍കി

January 29th, 2010

venu-rajamonyദുബായ് : കാലാവധി പൂര്‍ത്തിയാക്കി ദുബായില്‍ നിന്നും സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ വേണു രാജാമണിക്ക് യു.എ.ഇ. യിലെ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ (ഓവര്‍സീസ് റീയൂണിയന്‍ ഓഫ് മഹാരാജാസ്‌ ആലുംനി) യാത്രയയപ്പ്‌ നല്‍കി. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് ദുബായ്‌ ദെയ്‌റയിലെ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന യാത്രയയപ്പില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
 
കലാലയ ജീവിത കാലത്ത്‌ ഏറണാകുളം മഹാരാജാസ്‌ കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു വേണു രാജാമണി.
 
ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
 
രാം‌മോഹന്‍ പാലിയത്ത്
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

5 of 6456

« Previous Page« Previous « മലയാളി സമാജം ഓപ്പണ്‍ സാഹിത്യ മത്സരം
Next »Next Page » കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ് »



  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine