സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

May 31st, 2017

samadani-iuml-leader-ePathram
അബുദാബി : പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഡിത നുമായ അബ്ദു സമദ് സമദാനി യുടെ റമദാൻ പ്രഭാഷണം ജൂൺ 4 ഞായ റാഴ്ച രാത്രി 10 മണിക്ക്  മുസ്സഫ യിലെ മല യാളി സമാജ ത്തിൽ വെച്ച് നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമദാന്‍ അതിഥി യായി എത്തിയ അബ്ദു സമദ് സമദാനി  യുടെ പ്രഭാഷണം അബു ദാബി നാഷണല്‍ തിയ്യേറ്റര്‍ (ജൂണ്‍ ഒന്ന്‍, രണ്ട് – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ (ജൂണ്‍ 8 വ്യാഴം, ജൂണ്‍ 13 ചൊവ്വ), ഇന്ത്യാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 9 വെള്ളി) കേരളാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 10 ശനി) എന്നി വിട ങ്ങളിലും രാത്രി തറാവീഹ് നിസ്കാര ശേഷം (10 മണിക്ക്) നടക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

റമദാന്റെ സന്ദേശ വുമായി ഒരുക്കിയ ഖുർആൻ മാതൃക ശ്രദ്ധേയമായി

May 28th, 2017

largest-quraan-model-in-abudhabi-mushrif-lulu-mall-ePathram
അബുദാബി : മുശ്രിഫ് മാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഖുർആൻ മാതൃക സന്ദർശകരെ ആകർഷിക്കുന്നു. റമദാൻ മാസത്തെ ക്കുറിച്ചും വ്രതാ നുഷ്ഠാന ത്തെ ക്കുറിച്ചും വിശുദ്ധ ഖുർആനിൽ വിശദീ കരിക്കുന്ന ഭാഗ മാണ് ഈ ഖുർആൻ മാതൃക യിൽ ആലേ ഖനം ചെയ്തിരി ക്കുന്നത്.

നാല് താളുകൾ മറിച്ചു പാരായണം ചെയ്യുവാൻ കഴിയുന്ന വിധ ത്തി ലാ ണ് മുശ്രിഫ് മാൾ ലുലു വിന്റെ പ്രവേശന കവാട ത്തിൽ ഈ വലിയ ഖുർആൻ ഒരുക്കി യിരിക്കുന്നത്.

holy-quraan-largest-model-in-abudhabi-ePathram

പരിശുദ്ധ ഖുർആൻ മാതൃക യോട് ചേർത്തു വെച്ചി ട്ടുള്ള തസ്ബീഹ് മാലയും പള്ളി മിനാരവും, വർണ്ണ വിളക്കു കളും തെർമോക്കോൾ, ഫോം ബോഡ്, അഡേസീവ് പേപ്പർ തുടങ്ങി യവ ഉപയോഗിച്ച് ഏഴു പേർ ചേർന്ന് ആറു ദിവസം കൊണ്ടാണ് നിർമ്മിച്ചത്.

റമദാനിൽ അവതരി പ്പിക്ക പ്പെട്ട വിശുദ്ധ ഖുർ ആനി ന്റെ സന്ദേശ ങ്ങൾ ജന ങ്ങളി ലേക്ക് ലളിത മായ രീതി യിൽ എത്തിക്കു വാനാ യിട്ടാണ് ഈ വിശുദ്ധ ഗ്രന്ഥ ത്തിന്റെ മാതൃക ഒരുക്കി യതിലൂടെ ലക്ഷ്യമിടുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമദാനിയും അബ്ദുൾ ഹക്കീം അസ്ഹരിയും റമദാന്‍ അതിഥികൾ

May 27th, 2017

samadani-iuml-leader-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അതിഥി കളായി കേരള ത്തില്‍ നിന്നുള്ള മത പണ്ഡിത രായ അബ്ദു സമദ് സമ ദാനിയും ഡോ. എ. പി. അബ്ദുൾ ഹക്കീം അൽ അസ്ഹരിയും എത്തി. മതകാര്യ വകുപ്പിന്റെ (ഔഖാഫ്) നേതൃത്വ ത്തിൽ റമദാന്‍ ഒന്ന് (മെയ് 27 ശനിയാഴ്ച) മുതൽ വിവിധ എമിറേറ്റു കളിലെ പള്ളി കളിലും സാംസ്കാരിക കേന്ദ്ര ങ്ങളി ലുമായി ഇവർ പ്രഭാഷണം നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖുർ ആൻ പാരായണ മൽസരം : റജിസ്‌ട്രേഷൻ വെള്ളിയാഴ്ച സമാപിക്കും

May 25th, 2017

dubai-international-holy-quran-award-ePathram
അബുദാബി : ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്റ്‌സിന്റെ (ഔഖാഫ്) സഹ കരണ ത്തോടെ അബു ദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐ. എസ്‌. സി.) സംഘടി പ്പിക്കുന്ന നാലാമത് ഹോളി ഖുർആൻ പാരാ യണ മൽസര ത്തിനുള്ള റജിസ്‌ട്രേഷൻ മെയ് 26 വെള്ളി യാഴ്ച സമാപിക്കും.

അഞ്ചു വിഭാഗങ്ങളിലായി മല്‍സരം നടക്കും. വിദേശി കൾക്കും യു. എ. ഇ. സ്വദേശി കൾക്കും ഖുർആൻ പാരായണ മൽസര ത്തിൽ പങ്കെടുക്കാം. മത കാര്യ വകുപ്പി ന്റെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് പാനല്‍ വിധി നിർണ്ണ യിക്കും.

ജൂൺ അഞ്ചു മുതൽ നാല് ദിവസം തറാവീഹ് നിസ്കാര ത്തിനു ശേഷം രാത്രി പത്തു മണി മുത ലാണ് ഖുർ ആൻ പാരായണ മല്‍സരം നടക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമദാന്‍ ആഗതമായി : ഇഫ്താര്‍ ടെന്റുകള്‍ ഒരുങ്ങുന്നു

May 25th, 2017

ramadan-iftar-tent-abudhabi-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ഇസ്ലാം മത വിശ്വാ സികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒപ്പം രാജ്യമെങ്ങു മുള്ള പള്ളി കളോട് ചേര്‍ന്ന് നോമ്പ് തുറക്കു വാനുള്ള സൌകര്യ ങ്ങള്‍ ഒരുക്കി ടെന്റു കള്‍ ഉയര്‍ന്നു കഴിഞ്ഞു.

ടെന്റുകളുടെ ബലവും എയര്‍ കണ്ടീഷണര്‍ – അഗ്നി ശമന സംവി ധാന ങ്ങളും അധികൃതർ പരി ശോധിക്കും. തീപ്പിടുത്തം പോലുള്ള അത്യാ ഹിത ങ്ങള്‍ സംഭവിച്ചാൽ ജനങ്ങൾക്ക് രക്ഷ പ്പെടു വാനുള്ള മാര്‍ഗ്ഗ ങ്ങൾ അട ക്കമുള്ള സുരക്ഷാ പരിശോധന കള്‍ പൊലീസും സിവില്‍ ഡിഫന്‍സും നടത്തിയ തിനു ശേഷ മാണ് കൂടാര ങ്ങള്‍ ഉപയോഗി ക്കുവാൻ അംഗീ കാരം നല്‍കുക.

മതകാര്യ വകുപ്പിന്റെയും സ്വകാര്യ വ്യക്തി കളുടെയും റെഡ്‌ ക്രസന്റ് പോലെ യുള്ള ചാരിറ്റി സംഘടന കളു ടെയും നഗര സഭ യുടെയും ടെന്റു കളില്‍ ഇഫ്താറിനും അത്താഴ ത്തിനു മുള്ള വിഭവ ങ്ങള്‍ ഉണ്ടാവും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഐ. എസ്. സി. പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തന ഉദ്ഘാടനം
Next »Next Page » ഖുർ ആൻ പാരായണ മൽസരം : റജിസ്‌ട്രേഷൻ വെള്ളിയാഴ്ച സമാപിക്കും »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine