നബിദിനം : ഇൗ മാസം 11 ന് അവധി

December 8th, 2016

skssf-meeladu-nabi-celebration-ePathram
അബുദാബി : നബി ദിനം പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖല യിലും സ്വകാര്യ മേഖല യിലും ഡിസം ബര്‍ 11 ഞായറാഴ്ച (റബീഉല്‍ അവ്വല്‍ 12) അവധി ആയി രിക്കും.

ഗവണ്‍ മെന്റ് ഓഫീസുകള്‍, മന്ത്രാലയ ങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാന ങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ എന്നി വക്കും അവധി ആയിരിക്കും എന്ന് ‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍ മെന്റ് ഹ്യൂമന്‍ റിസോഴ്‌ സസ്’ അറിയിച്ചു.

യു. എ. ഇ. മാനവ വിഭവ ശേഷി കാര്യ വകുപ്പു മന്ത്രി സഖര്‍ ഗോബാഷ് ആണ് സ്വകാര്യ മേഖല യുടെ അവധി പ്രഖ്യാ പിച്ചത്. ശമ്പള ത്തോടു കൂടിയ അവധി യാണ് നബി ദിനം പ്രമാണിച്ച് അനു വദിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. സഹിഷ്ണത യുടെ പരി പാലന കേന്ദ്രം : ശൈഖ ലുബ്‌ന അൽ ഖാസിമി

November 26th, 2016

sheikha-lubna-al-qasimi-inaugurate-harvest-fest-2016-ePathram.jpg
അബുദാബി : ഇരുനൂറിൽ അധികം രാജ്യ ങ്ങളില്‍ നിന്നുള്ള വിവിധ മത ക്കാരായ ജന ങ്ങൾക്ക് സമാധാന പൂർണ്ണവും സുരക്ഷിതവു മായ ജീവിത സാഹചര്യം ഒരുക്കുന്ന യു. എ. ഇ. യാണ് സഹിഷ്ണത യുടെ തിളക്ക മാർന്ന മാതൃക യും പരിപാലന കേന്ദ്ര വും എന്ന് യു. എ. ഇ. സഹിഷ്‌ണുതാ വകുപ്പു മന്ത്രി ശൈഖ ലുബ്‌ന അൽ ഖാസിമി അഭി പ്രായപ്പെട്ടു.

അബുദാബി മാർത്തോമ്മാ ഇടവക യുടെ കൊയ്ത്തു ത്സവ ദിന ത്തിൽ, ഇടവക യുടെ സഹിഷ്ണത മാസാ ചരണ പ്രഖ്യാപനം നിർവ്വഹിച്ചു കൊണ്ടാണ് ശൈഖാ ലുബ്‌ന അൽ ഖാസിമി ഇക്കാര്യം പറഞ്ഞത്.

മത ത്തിന്റെയും ജാതി യുടെയും നിറത്തിന്റെയും പേരിൽ വിവേചനം നടത്തുന്ന വർക്കും മത ഭ്രാന്ത് മനസ്സിൽ കൊണ്ട് നടക്കുന്ന വർക്കും യു. എ. ഇ. യുടെ മണ്ണിൽ സ്ഥാനമില്ല. വിഭാഗീയ ചിന്ത കൾക്ക് അതീത മായി ഭാവി തലമുറ യുടെ ഉന്നതി ക്കായി സഹിഷ്‌ണുത യുടെ സന്ദേശം പ്രചരി പ്പിക്കു കയും പ്രാവർ ത്തിക മാക്കു കയും വേണം എന്നും അവർ ഓർമ്മിപ്പിച്ചു.

ഡിസംബർ ഒന്നു മുതൽ 31 വരെ ഇടവകയിൽ നടക്കുന്ന സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക മന്ത്രി കൈമാറി. ആകർഷ കമായ വിളംബര യാത്ര യോടെ യാണ് കൊയ്ത്തുത്സവ ത്തിന് തുടക്ക മായത്.

ഇടവക വികാരി പ്രകാശ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെന്റ് ആൻഡ്രൂസ് ഇടവക പ്രധാന വികാരി ഫാ. ആൻഡ്രൂ തോംസൺ, മാർത്തോമ്മാ ഇടവക സഹവികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ഡാനിയേൽ, ഇടവക ട്രസ്‌റ്റി മാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ, സെക്രട്ടറി ഒബി വർഗീസ്, ഡോ. ഷെബീർ നെല്ലിക്കോട്, ജോയ് പി.സാമുവൽ, ജേക്കബ് തരകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങൾ ഒരുക്കിയ സ്റ്റാളുകൾ, വിവിധ സംഗീത – വിനോദ പരി പാടികൾ തുടങ്ങിയവ കൊയ്ത്തു ത്സവ ത്തിന്റെ ഭാഗമായി സംഘടി പ്പിച്ചി രുന്നു. വിവിധ എമിറേറ്റു കളില്‍ നിന്നു മായി ആയിര ക്കണ ക്കിനു പേരാണ് ആഘോഷ പരി പാടി കളില്‍ പങ്കെടുക്കു വാന്‍ എത്തി ച്ചേര്‍ന്നത്.

പ്രവേശന കൂപ്പൺ നറുക്കെടുപ്പിലെ വിജയി കൾക്ക് 20 സ്വർണ്ണ നാണയ ങ്ങൾ ഉൾപ്പെടെ യുള്ള സമ്മാനങ്ങളും വിതരണം ചെയ്‌തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മാ ഇടവക കൊയ്ത്തുൽസവം വെള്ളിയാഴ്ച്ച

November 23rd, 2016

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമ്മാ ഇടവക സംഘടി പ്പിക്കുന്ന കൊയ്ത്തുത്സവം നവംബര്‍ 25 വെള്ളി യാഴ്ച്ച മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ വെച്ച് നടക്കും എന്ന് ഭാര വാഹികൾ വാർത്താ അറിയിച്ചു.

മാർത്തോമാ ഇടവക യുടെ സഹിഷ്ണുതാ മാസാ ചരണം ഡിസംബർ ഒന്നു മുതൽ ആരംഭിക്കും എന്നും ഇതിന്റെ ഔപചാരിക പ്രഖ്യാപനം യു. എ. ഇ. സഹിഷ്ണുതാ കാര്യ വകുപ്പ് മന്ത്രി ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹിക്കും എന്നും ഇടവക വികാരി റവ. പ്രകാശ് എബ്രഹാം അറിയിച്ചു.

abudhabi-mar-thoma-church-harvest-fest-press-meet-ePathram

വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് നടക്കുന്ന വിശുദ്ധ കുർ ബാന യോടെ തുടക്കം കുറിക്കുന്ന കൊയ്ത്തു ത്സവ ത്തിൽ, വിശ്വാസികൾ ആദ്യ ഫല പ്പെരുന്നാൾ വിഭവ ങ്ങൾ ദേവാ ലയ ത്തിലേക്ക് സമർപ്പിക്കും.

തുടര്‍ന്ന് വൈകു ന്നേരം മൂന്നേ കാലിനു വിളംബര യാത്ര യോടെ ആഘോഷ ങ്ങള്‍ക്കു തുടക്ക മാവും.

ഉച്ചക്ക് ശേഷം നാലു മണിക്ക് നടക്കുന്ന പൊതു പരിപാടി യിൽ വെച്ചാണ് സഹി ഷ്ണുതാ മാസാചരണ പ്രഖ്യാ പനം ശൈഖ ലുബ്‌ന ബിൻത് ഖാസിമി നിർവ്വ ഹി ക്കുക. സഹിഷ്‌ണുതാ മാസാചരണ ത്തിന്റെ സന്ദേശ പതാക യും ചടങ്ങിൽ കൈ മാറും.

ഡിസംബർ 1 മുതൽ 31വരെ യുള്ള കാലയള വിൽ സെമിനാർ, എക്‌സി ബിഷൻ, ചിത്ര രചനാ മത്സരം, സ്‌നേഹ കൂട്ടായ്‌മ എന്നിവയും സംഘടി പ്പിക്കും.

നാലര മണിയോടെ കൊയ്ത്തുത്സവ നഗരി സജീവ മാകും. തനി കേരളീയ വിഭവ ങ്ങളുടെ തത്സമയ പാചക വുമായി ഉല്‍സ വ നഗരി യില്‍ ഒരുക്കുന്ന ഇരുപ തോളം തട്ടു കട കൾ മുഖ്യ ആകർഷക ഘടക മായി രിക്കും. കലാ സാംസ്കാരിക പരി പാടികളും അരങ്ങേറും.

രാത്രി 10 മണി വരെ നീളുന്ന പരിപാടി യിൽ സന്ദർ ശകർ ക്കായി നിരവധി വില പിടി പ്പുള്ള സമ്മാന ങ്ങള്‍ അട ങ്ങുന്ന നറുക്കെടുപ്പും ഉണ്ടാകും.

വിജയികള്‍ ആകുന്ന വര്‍ക്ക് 20 സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ യുള്ള സമ്മാന ങ്ങളും നൽകും.

കൊയ്‌ത്തുൽസവത്തിൽ നിന്നു ലഭിക്കുന്ന വരു മാന ത്തിന്റെ വിഹിതം വിദ്യാ ഭ്യാസ സഹായ മായും ജീവ കാരുണ്യ പ്രവര്‍ത്ത ങ്ങള്‍ക്കും വിവിധ കാൻസർ ചികിൽസാ പദ്ധതി കള്‍ക്കായും നല്‍കും.

വാർത്താ സമ്മേളന ത്തിൽ സഹ വികാരി റവ. ഐസക് മാത്യു, ജനറൽ കൺ വീനർ പാപ്പച്ചൻ ദാനിയേൽ, സെക്രട്ടറി ഒബി വർഗീസ്, സുരേഷ് തോമസ്, പ്രവീൺ കുര്യൻ, നിഖി തമ്പി തുടങ്ങിയവർ പങ്കെ ടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭക്ഷ്യ വിഭവങ്ങളുടെ വൈവിദ്ധ്യ ത്താൽ കൊയ്ത്തുത്സവം ശ്രദ്ധേയമായി

November 21st, 2016

monce-joseph-inaugurate-harvest-fest-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്ററിൽ പ്രത്യേക സജ്ജ മാക്കിയ ഉത്സവ നഗരി യിൽ അബുദാബി സെന്റ് സ്‌റ്റീഫൻസ് യാക്കോബായ ഇടവക യുടെ കൊയ്ത്തു ത്സവം വൈവിദ്ധ്യ മാർന്ന പരിപാടി കളോടെ നടന്നു.

കൊയ്ത്തു ത്സവ ത്തി ന്റെ മുഖ്യ അതിഥി യായി എത്തിയ മുൻ മന്ത്രിയും കടുത്തുരുത്തി എം. എൽ. എ. യു മായ മോൻസ് ജോസഫ് പരിപാടി കളുടെ ഉദ്‌ഘാടനം നിർവ്വ ഹിച്ചു. യാക്കോ ബായ ഇടവക യുടെ മുംബൈ ഭദ്രാ സനാ ധിപൻ തോമസ് മോർ അലക്സന്ത്രി യോസ്‌ മെത്രാപ്പോലീത്ത സാംസ്‌ കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

st-stephen's-church-harvest-fest-2016-ePathram.jpg

ഇടവക വികാരി ഫാ. ജോസഫ് വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസ്സി സാമ്പത്തിക – വാണിജ്യ വിഭാഗം സെക്രട്ടറി ജഗ്‌ജിത് സിംഗ്, ഫാദർ രജീഷ് സ്കറിയ, ഐ. എസ്. സി. പ്രസിഡണ്ട് തോമസ്. എം. വർഗ്ഗീസ്, കെ. എസ്. സി. ജോയിന്റ് സെക്രട്ടറി ബിജിത് കുമാർ തുടങ്ങി മത – സാമൂഹ്യ – സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.

തനതു നാടൻ ഭക്ഷ്യ വിഭവ ങ്ങൾക്കു പുറമേ അറബിക്, ചൈനീസ്, ലബനീസ്, ഫിലി പ്പീൻസ് ഭക്ഷ്യ വിഭവങ്ങ ളും ഒരുക്കിയ തട്ടുകട കളായിരുന്നു കൊയ്ത്തു ത്സവത്തി ന്റെ ആകർഷക ഘടകം.

ശിങ്കാരി മേളവും സംഗീത പരിപാടി യും കൊയ്ത്തു ത്സവ ത്തിനു താള ക്കൊഴു പ്പേകി. കുട്ടി കൾ ക്കായി വിവിധ ഗെയിമു കളും സന്ദർശ കർ ക്കാ യി വില പിടി പ്പുള്ള സമ്മാന ങ്ങൾ ഒരുക്കി നറുക്കെടുപ്പും സംഘടി പ്പിച്ചു.

ട്രസ്‌റ്റി ഷിബി പോൾ, സെക്രട്ടറി സന്ദീപ് ജോർജ്, വൈസ് പ്രസിഡന്റ് ബിനു തോമസ്, മീഡിയ കോഡിനേറ്റർ കെ. പി. സൈജി, ഫുഡ് കമ്മിറ്റി കൺവീനർ ഷാജി എം. ജോർജ് എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്നാനായ കാത്തലിക് യു. എ. ഇ. കുടുംബ സംഗമം നടത്തി

November 19th, 2016

അബുദാബി : ക്നാനായ കാത്തലിക് കമ്യൂണിറ്റി യു. എ. ഇ. യുടെ ആഭിമുഖ്യ ത്തിൽ അബു ദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ ക്നാനായ കുടും ബസംഗമം ‘കനിവ് 2016’ സംഘടി പ്പിച്ചു.

കോട്ടയം അതി രൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ക്നാനായ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

അബു ദാബി ക്നാനായ കാത്തലിക് പ്രസിഡന്റ് റോയി കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗ ത്തിൽ മുൻ മന്ത്രി മാരായ അഡ്വ. മോൻസ് ജോസഫ് എം. എൽ. എ. മുഖ്യ സന്ദേശം നൽകി.

വിസിറ്റേഷൻ കോൺഗ്രി ഗേഷൻ മദർ സുപ്പീ രിയർ സിസ്റ്റർ ആനി ജോസഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജോസ് ജയിംസ്, യു. എ. ഇ. ക്നാനായ കാത്തലിക് ചെയർമാൻ വി. സി. വിൻസെന്റ് വലിയ വീട്ടിൽ, ഫാ. തോമസ് കിരുമ്പും കാലാ യിൽ, ഫാ. ആനി സേവ്യർ, ഫാ. ജോൺ പടിഞ്ഞാറെ കര, ഷാജി ജേക്കബ്, ജോസഫ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് വിവിധ ക്നാനായ യൂണിറ്റു കൾ അവതരി പ്പിച്ച കൾചറൽ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ ദിനം : മൂന്നു ദിവസം അവധി
Next »Next Page » വിമാന ത്താവളത്തിൽ നോട്ടുകൾ മാറ്റാൻ സൗകര്യം ഒരുക്കണം »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine