അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച രണ്ടാമത് ദേശീയ ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു. തജ്‌വീദില്‍ സീനിയര്‍ വിഭാഗ ത്തില്‍ സിറിയന്‍ സ്വദേശി യായ ബസല്‍ റയ്യഹാ മുസ്തഫ, ഇന്ത്യന്‍ സ്വദേശി സിറാജുദ്ദീന്‍ ഊദമല എന്നി വര്‍ക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചു.
ജൂനിയര്‍ വിഭാഗ ത്തില്‍ ലബനോന്‍ സ്വദേശി യായ സാലിഹ് നബീല്‍ എല്‍മീര്‍, ഇന്ത്യ ക്കാരനായ മുഹമ്മദ് അസ്വീം അബ്ദുല്‍ റശീദ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥ മാക്കി. ഒന്നാം വിഭാഗത്തില്‍ താജികിസ്ഥാന്‍ സ്വദേശി മുഹമ്മദ് മുഹമ്മദലീവ്, ലബനാന്‍ സ്വദേശി സുലൈമാന്‍ നബീല്‍ എല്‍മീര്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാന ങ്ങള്‍ നേടി. അഞ്ചാം വിഭാഗ ത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് യാസീന്‍ ഒന്നാം സ്ഥാനവും ഈജിപ്തുകാരനായ മുഹമ്മദ് അല്‍ മുസല്ലി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മൂന്ന് ദിവസം നീണ്ടു നിന്ന ഏഴ് വിഭാഗ ങ്ങളിലായി നടന്ന പാരായണ മത്സരം അബുദാബി മതകാര്യ വകുപ്പിന്റെ സഹകരണ ത്തോടെ യാണ് സംഘടി പ്പിച്ചത്. വിദേശി കളും സ്വദേശി കളുമായി 200 മത്സരാ ര്‍ത്ഥി കൾ ഏഴ് വിഭാഗ ങ്ങളിലായി നടന്ന മത്സര ത്തില്‍ പങ്കാളികളായി. മത്സരം പൂര്‍ണ വിജയ മായിരുന്നു എന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റഫീഖ്, അസി. കണ്‍വീനര്‍ മുഹ്‌സിന്‍ എന്നിവര്‍ പറഞ്ഞു.
യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചരമ വാർഷിക ദിനമായ റമദാൻ 19 നു നടത്തിയ ശൈഖ് സായിദിന്റെ ജീവിത ത്തിലൂടെയുള്ള ഫോട്ടോ പ്രദര്‍ശനം അബുദാബി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ദലാല്‍ അല്‍ ഖുബൈസി ഉദ്ഘാടനം ചെയ്തു.
ഐ. എസ്. സി. പ്രസിഡന്റ് രമേശ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ദലാല്‍ അല്‍ ഖുബൈസി സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ മുഹമ്മദ് ഉഹീദ, അലി അല്‍ ഖൂരി, ഡോ. താഹ, ഹരീന്ദ്രന്‍, ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.