ഹുബ്ബു റസൂല്‍ : പ്രഭാഷണവും പ്രവാചക പ്രകീര്‍ത്തന സദസ്സും

December 23rd, 2015

logo-kanhangad-samyuktha-muslim-jama-ath-ePathram
അബുദാബി : നബിദിന ആഘോഷ ങ്ങളുടെ ഭാഗ മായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അബുദാബി കമ്മിറ്റി 2015 ഡിസംബര്‍ 24 വ്യാഴാ ഴ്ച ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് സംഘടി പ്പിക്കുന്ന ‘ഹുബ്ബു റസൂല്‍’ എന്ന പരിപാടി യില്‍ യുവ വാഗ്മി യും പണ്ഡി തനു മായ ഇബ്രാഹിം ഖലീല്‍ ഹുദവി ബദിയടുക്ക മുഖ്യ പ്രഭാഷണം നടത്തും.

രാത്രി 8 മണിക്ക് മൌലീദ് പാരായണ ത്തോടെ ആരംഭി ക്കുന്ന പരി പാടി യില്‍ ഖുര്‍ആന്‍ പാരായണം, കൂട്ട പ്രാര്‍ത്ഥന, അന്നദാനം എന്നിവയും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഹുബ്ബു റസൂല്‍ : പ്രഭാഷണവും പ്രവാചക പ്രകീര്‍ത്തന സദസ്സും

നബിദിനാഘോഷം സമാജത്തിൽ

December 22nd, 2015

skssf-meeladu-nabi-celebration-ePathram
അബുദാബി : ജീലാനി കൂട്ടായ്മ അബുദാബി, നബിദിന ആഘോഷ ത്തിന്റെ ഭാഗ മായി ഡിസംബര്‍ 24 വ്യാഴാ ഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മുസ്സഫ യിലെ മലയാളീ സമാജ ത്തിൽ ‘പ്രവാചകരാണ് പ്രേമ ഭാജനം’ എന്ന പേരിൽ റബീഅ കാമ്പയിൻ സംഘടി പ്പിക്കുന്നു.

മൗലീദ് പാരായണം, ബുർദ മജ്‌ലിസ്, മദ്ഹു ഗാനങ്ങൾ, ഖവാലി, ഉദ്ബോദന ക്ലാസ്സു കൾ എന്നിവ ഉണ്ടായി രിക്കും എന്ന് സംഘാടകർ അറി യിച്ചു. നിരവധി പണ്ഡിതന്മാർ ചടങ്ങിൽ സംബന്ധി ക്കും.

വിശദ വിവര ങ്ങൾക്ക് : ഹനീഫ് 056 – 40 67 011

- pma

വായിക്കുക: ,

Comments Off on നബിദിനാഘോഷം സമാജത്തിൽ

ക്രിസ്തുമസ് ഗാന ശുശ്രൂഷ

December 21st, 2015

അബുദാബി : മുസ്സഫ യിലെ മാർത്തോമ്മാ ഇടവക ദേവാ ലയ ത്തിൽ ക്രിസ്തുമസ് ഗാന ശുശ്രൂഷ സംഘടി പ്പിച്ചു.

ഇടവക വികാരി റവ. ഫാദർ പ്രകാശ് എബ്രഹാം നേതൃത്വം നല്കിയ പ്രാർത്ഥനാ ചടങ്ങു കളോടെ യാണ് ക്രിസ്തുമസ് ഗാന ശുശ്രൂഷ ആരംഭിച്ചത്. ഇടവക ഗായക സംഘം വിവിധ ഗ്രൂപ്പു കളായി ഗാന ങ്ങൾ ആല പിച്ചു.

മാർത്തോമാ സഭയുടെ മുൻ സെക്രട്ടറി, വികാരി ജനറൽ റവ. ഫാദർ ചെറിയാൻ തോമസ്‌ മുഖ്യഅതിഥി ആയി രുന്നു. ഇടവക ഭരണ സമിതി അംഗ ങ്ങൾ ചടങ്ങു കൾക്ക് നേതൃത്വം നല്കി. നിരവധി വിശ്വാസികൾ ചടങ്ങു കളിൽ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on ക്രിസ്തുമസ് ഗാന ശുശ്രൂഷ

ഒമാനില്‍ ഡിസംബര്‍ 24 ന് പൊതു അവധി

December 20th, 2015

sultanate-of-oman-flag-ePathram
മസ്‌കറ്റ്: നബിദിനം പ്രമാണിച്ച് ഡിസംബര്‍ 24 ന് ഒമാനില്‍ പൊതു അവധി. സര്‍ക്കാര്‍ വകുപ്പു കള്‍ക്ക് വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ ബിന്‍ സൗദ് അല്‍ ബുസൈദിയും സ്വകാര്യ മേഖല യ്ക്ക് അവധി ആയിരിക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രിയും അറിയിച്ചു.

അവധി ദിന ങ്ങളില്‍ ജോലി ചെയ്യുന്ന ജീവന ക്കാര്‍ക്ക് നിയമ പ്രകാരം ഉള്ള ആനുകൂല്യ ങ്ങള്‍ ലഭ്യമാക്കണം എന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

-വാര്‍ത്ത അയച്ചത് : ഇല്യാസ് വട്ടേക്കാട്, ഒമാന്‍

- pma

വായിക്കുക: , ,

Comments Off on ഒമാനില്‍ ഡിസംബര്‍ 24 ന് പൊതു അവധി

നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി

December 16th, 2015

ramadan-epathram അബുദാബി : നബി ദിനം പ്രമാണിച്ച് ഡിസംബര്‍ 24 വ്യാഴാഴ്ച യു. എ. ഇ. യിൽ പൊതു അവധി പ്രഖ്യാപിച്ചു.

ഹിജറ മാസം റബീഉല്‍ അവ്വല്‍ 12 ബുധ നാഴ്‌ച യാണ് (ഡിസംബര്‍ 23) നബി ദിനം എങ്കിലും വാരാന്ത്യ അവധി യോട് ചേർത്ത് വ്യാഴാഴ്‌ച ഔദ്യോഗിക അവധി ദിനം ആക്കിയ താണ് എന്ന് വിദ്യാ ഭ്യാസ മന്ത്രിയും ഫെഡറൽ അതോറിറ്റി ഫോർ ഗവൺ മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ചെയർ മാനുമായ ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി


« Previous Page« Previous « എ. ടി. എം. കൗണ്ടറു കളില്‍ തട്ടിപ്പ് : ജാഗ്രത വേണം എന്ന് അബുദാബി പൊലീസ്
Next »Next Page » നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine