പ്രവർത്തക കൺ വെൻഷൻ സംഘടി പ്പിച്ചു

January 20th, 2016

indian-cultural-society-abudhabi-ePathram
അബുദാബി : ഇന്ത്യൻ കൾചറൽ സൊസൈറ്റി അബു ദാബി ഘടക ത്തിനു കീഴിൽ തൃശ്ശൂർ ജില്ലാ പ്രവർ ത്തക കൺ വെൻഷൻ അബു ദാബി ഖാലി ദിയ യിൽ സംഘടി പ്പിച്ചു.

ഫക്രുദ്ദീൻ തങ്ങളുടെ അദ്ധ്യക്ഷത യിൽ ചേർന്ന യോഗ ത്തിൽ സെൻട്രൽ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ ഹസ്സൻ മുഖ്യ പ്രഭാഷണവും നടത്തി. ‘റൗണ്ട്‌ ദ ടേബിൾ’ എന്ന പേരിൽ സംഘടി പ്പിച്ച ചർച്ച യിൽ ജില്ലാ പ്രസിഡന്റ്‌ അസീസ്‌ പന്താവൂർ, സ്റ്റേറ്റ്‌ കമ്മിറ്റി ജോ.സെക്രട്ടറി റൗഫ്‌, ഫിനാസ്‌ കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സമകാലിക വിഷയ ങ്ങളിൽ പ്രവർത്ത കരുടെ ആഴ ങ്ങളി ലുള്ള അറിവും, രാജ്യത്തെ ഓരോ സംഭവ ങ്ങ ളിലും പുലർ ത്തുന്ന പ്രവാസി കളുടെ ജാഗ്രത ക്കും തെളിവ് ആയി രുന്നു വ്യക്ത മായ നിർദ്ദേശ ങ്ങളും അഭിപ്രായ ങ്ങളും ഉരു ത്തിരിഞ്ഞ റൗണ്ട്‌ ദ ടേബിൾ എന്ന ചർച്ച.

ജില്ലാ സെക്രട്ടറി ഷാനവാസ്‌ സ്വാഗതവും അയ്യൂബ്‌ മുസഫ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പ്രവർത്തക കൺ വെൻഷൻ സംഘടി പ്പിച്ചു

സംഗീത സന്ധ്യ’നിലാവ് പോലെ’ ശനിയാഴ്ച

January 9th, 2016

അബുദാബി : മാർത്തോമ്മാ ഇടവക ഗായക സംഘ ത്തിന്റെ നാൽപ്പ താമതു വാർഷിക പരിപാടി കളുടെ ഭാഗ മായി ഒരുക്കുന്ന സംഗീത സന്ധ്യ ‘നിലാവ് പോലെ’ ജനുവരി 9 ശനി യാഴ്ച വൈകുന്നേരം 7 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ ത്തിൽ നടക്കും.

സഭ യുടെ സംഗീത വിഭാഗ മായ ഡിപ്പാർട്ട്മെന്റ് ഓഫ് മ്യുസിക് ആൻഡ്‌ കമ്മ്യുണി ക്കേഷൻ ഡയറക്ടർ റവ. സാജൻ പി. മാത്യു സംഗീത പരി പാടി ക്ക് നേതൃത്വം നൽകും.

അർബുദ രോഗ ത്തിൽ നിന്നും അത്ഭുത രോഗ ശാന്തി നേടിയ റവ. സാജൻ പി. മാത്യു രചിച്ചു ഈണം നൽകിയ ഗാന ങ്ങളുടെ അവതരണ മാകും പരിപാടി യുടെ മുഖ്യ ആകർഷണം.

അബുദാബി മാർത്തോമ്മാ ഗായക സംഘം ക്രൈസ്തവ ഭക്തി ഗാന ങ്ങളിൽ നിന്നും പഴയതും പുതിയതു മായ ഗാനങ്ങൾ ആലപിക്കും

പ്രസിഡന്റ്‌ റവ. പ്രകാശ് എബ്രഹാം, വൈസ് പ്രസിഡന്റ്‌ റവ. ഐസ്സക് മാത്യു, സെക്രട്ടറി കോശി വിളനിലം, ജനറൽ കണ്‍വീനർ റോയ് ജോർജ്‌, സിജി ജോർജ്, റിനോഷ് മാത്യു, ഷീജ രാജു എന്നിവർ അടങ്ങുന്ന കമ്മറ്റി പരിപാടിക്ക് നേതൃത്വം നൽകും.

- pma

വായിക്കുക: , ,

Comments Off on സംഗീത സന്ധ്യ’നിലാവ് പോലെ’ ശനിയാഴ്ച

മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം – ബോധ വൽകരണ ക്യാമ്പ്

January 9th, 2016

അൽ ഐൻ : ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ. സി. എഫ്.) അലൈൻ സെൻട്രൽ കമ്മിറ്റി സംഘടി പ്പിക്കുന്ന ആരോഗ്യ ബോധ വൽകരണ ക്യാമ്പ് ജനുവരി 9 ശനി യാഴ്ച വൈകുന്നേരം 6.30 ന് അലൈൻ യൂണി വേഴ്സിറ്റി സോഷ്യൽ ക്ലബ്ബ് ഓഡിറ്റോ റിയ ത്തിൽ വെച്ച് നടക്കും.

‘മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം’ എന്ന വിഷയം ചർച്ച ചെയ്യുന്ന ബോധ വൽകരണ ക്യാമ്പിൽ, കോഴി ക്കോട് മെഡിക്കൽ കോളേജ് ജീവ കാരുണ്യ പ്രവർത്തന വിഭാഗം ‘സഹായി’ യുടെ ഡയരക്ടർ അബ്ദുള്ള സഅദി ചെറുവാടി മുഖ്യ പ്രഭാഷണം നടത്തും.

വിശദ വിവരങ്ങൾക്ക് : 050 59 32 326

- pma

വായിക്കുക: , ,

Comments Off on മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം – ബോധ വൽകരണ ക്യാമ്പ്

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് നബി ദിന ആഘോഷം

January 2nd, 2016

kanhangad-muslim-jama-ath-ibrahim-khaleel-hudawi-ePathram
അബുദാബി : കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാ അത്ത് അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് വിപുല മായ പരിപാടി കളോടെ നബിദിന ആഘോഷം സംഘടി പ്പിച്ചു.

ആക്ടിംഗ് പ്രസിഡന്റ്‌ എ. ആര്‍. കെ. കള്ളാര്‍ അദ്ധ്യ ക്ഷത വഹിച്ചു. അബുദാബി സുന്നീ സെന്‍റര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഊഫ് അഹ്സനി ഉത്ഘാടനം ചെയ്തു.

ഫവാസ് ഫൈസി യുടെ നേതൃത്വ ത്തില്‍ നടത്തിയ പ്രവാചക പ്രകീർ ത്തന സദസ്സ്, യുവ വാഗ്മി ഇബ്രാഹിം ഖലീല്‍ ഹുദവി അല്‍ മാലികി യുടെ ‘ഹുബ്ബു റസൂല്‍’ പ്രഭാഷണം, മൌലിദ് പാരായണം എന്നിവ നടന്നു.

ഇസ്ലാമിക് സെന്‍റര്‍ ഭാര വാഹി കളായ സാബിര്‍ പി. മാട്ടൂല്‍, സി. എച്ച്. അഷ്‌റഫ്‌ കൊത്തിക്കാല്‍, സംയുക്ത ജമാഅത്ത് അബുദാബി ഘടകം ഭാര വാഹി കളായ അബ്ദു റഹ്മാന്‍ ആറങ്ങാടി, കെ. കെ. സുബൈര്‍ വടകര മുക്ക്, അഷ്‌റഫ്‌ സിയാറ ത്തിങ്കര,​ നസീര്‍ കമ്മാടം,​ ഉസാമ മുബാറക് ചിത്താരി എന്നിവര്‍ പങ്കെടുത്തു.

പി. എം. ഫാറൂഖ് അതിഞ്ഞാല്‍ സ്വാഗതവും ബഷീര്‍ ഇടത്തോട് നന്ദിയും പറഞ്ഞു.

ഭക്തി സാന്ദ്രമായ സമാപന പ്രാര്‍ത്ഥന ക്ക് ഇബ്രാഹിം ഖലീല്‍ ഹുദവി നേതൃത്വം നല്‍കി. തബറുക്ക് വിതര ണവും അന്ന ദാനവും നടത്തി സമാ പനം കുറിച്ച പരിപാടി ജന പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയ മായി.

- pma

വായിക്കുക:

Comments Off on കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് നബി ദിന ആഘോഷം

ജീലാനി കൂട്ടായ്മ ‘പ്രവാചകരാണ് പ്രേമ ഭാജനം’ കാമ്പയിൻ സംഘടിപ്പിച്ചു

December 27th, 2015

meelad-campaign-sayyid-abdul-khadir-bhukhari-ePathram
അബുദാബി : പ്രവാചകൻ മുഹമ്മദ്‌ നബി (സ) യുടെ ജന്മ ദിന ത്തോട് അനുബന്ധിച്ച് ജീലാനി കൂട്ടായ്മ അബുദാബി ചാപ്റ്റർ, മുസ്സഫ യിലെ അബുദാബി മലയാളീ സമാജ ത്തിൽ വെച്ച് മൗലീദ് പാരായണവും, ഉദ്ബോധന ക്ലാസ്സു കളും സംഘടിപ്പിച്ചു.

‘പ്രവാചക രാണ് പ്രേമ ഭാജനം’ എന്ന പ്രമേയ ത്തിൽ നടത്തിയ ഉദ്ബോധന ക്ലാസ്സു കൾക്ക് ശൈഖ് ഹനീഫ് ഖാദിരി, ശൈഖ് ഷജീർ ഖാദിരി എന്നിവർ നേതൃത്വം നല്കി.

പ്രവാചക പ്രേമ മാണ് വിശ്വാസി യുടെ അമൃത് എന്നും അതിന്റെ യഥാർത്ഥ തനിമ ഉൾ കൊണ്ട് ജീവിക്കണം എന്നും അതാതു കാലഘട്ട ങ്ങളിൽ ഉദയം കൊള്ളുന്ന ആത്മീയ ഗുരു ക്കളി ലൂടെ മാത്രമേ അതിന്നു സാദ്ധ്യ മാവുക യുള്ളൂ എന്നും യോഗം അഭിപ്രായപ്പെട്ടു.

സയ്യിദ് അബ്ദുൽ ഖാദിർ അൽ ബുഖാരി പ്രമേയ പ്രഭാ ഷണം നടത്തിയ യോഗ ത്തിൽ അബ്ദു സമീഹ് ജീലാനി, അലവി ഹുദവി എന്നിവരും സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ജീലാനി കൂട്ടായ്മ ‘പ്രവാചകരാണ് പ്രേമ ഭാജനം’ കാമ്പയിൻ സംഘടിപ്പിച്ചു


« Previous Page« Previous « ജീൻ വാൽജിന്റെ കഥയുമായി ‘പാവങ്ങൾ’ അരങ്ങേറി
Next »Next Page » സ്വാതന്ത്ര്യ സമരത്തിന് തുടക്കമിട്ടത് കുഞ്ഞാലി മരയ്ക്കാര്‍ »



  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine