അബുദാബി : അല്‍ ഐനില്‍ പുതുതായി നിര്‍മ്മിച്ച ഓര്‍ത്തൊഡോക്‌സ് പള്ളി യുടെ വെഞ്ചരിപ്പ് ഫെബ്രുവരി 28 വെള്ളി യാഴ്ച നടക്കും.
യു. എ. ഇ. പ്രസിഡന്‍റും അബുദാബി ഭരണാധി കാരിയുമായ ശൈഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ സ്ഥല ത്താണ് പുതിയ പള്ളി യുടെ നിര്‍മാണം നടത്തിയത്.
ഉദ്ഘാടന ആഘോഷ ചടങ്ങുകളില്‍ യു.എ.ഇ. യുവജന ക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ മുഖ്യ അതിഥി യായി സംബന്ധിക്കും.
കത്തോലിക് ഈസ്റ്റ് ആന്‍ഡ് മലങ്കര മെത്രാ പൊലീത്ത ബേസിലസ് മാര്‍ത്തോമ്മ പൗലോസ് രണ്ടാമന്‍ ചടങ്ങു കള്‍ക്ക് നേതൃത്വം നല്‍കും .
ഡയോസിസന്‍ മെത്രാ പൊലീത്ത ഡോ. യോഹന്നാന്‍ മാര്‍ ദിമിത്രിയസ്, കണ്ടനാട് വെസ്റ്റ് ഡയോസിസന്‍ മെത്രാപൊലീത്ത ഡോ. മാത്യൂസ് മാര്‍ സെവറിയസ്, കൊച്ചി ഡയോസിസന്‍ മെത്രാ പൊലീത്ത ഡോ. യാക്കൂബ് മാര്‍ ഈറാനിയോസ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും .