
അബുദാബി : പ്രാചീന മാപ്പിള കലയായ ചീനി മുട്ട് (‘മുട്ടും വിളി’) യു. എ. ഇ.യിൽ ആദ്യ മായി അവതരി പ്പിക്കുന്നു.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ ജൂലായ് 30 ബുധനാഴ്ച (മൂന്നാം പെരുന്നാൾ ദിന ത്തിൽ) രാത്രി 7 മണിക്ക് അരങ്ങേറുന്ന ‘ഈദിന്റെ രാവിൽ’ എന്ന സ്റ്റേജ് ഷോയിലാണ് ഉസ്താദ് മുഹമ്മദ് ഹുസൈൻ & ടീം അവതരിപ്പിക്കുന്ന ‘മുട്ടും വിളിയും’ അവതരിപ്പി ക്കുന്നത്.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ കണ്ണൂർ ഷെരീഫ്, സിന്ധു പ്രേം കുമാർ, സജില സലിം, ആദിൽ അത്തു, ഇസ്മത്, സുധീഷ് എന്നിവർ പങ്കെടുക്കുന്ന സംഗീത വിരുന്ന് ‘ഈദിന്റെ രാവിൽ’ എന്ന പരിപാടി യുടെ ആകർഷക ഘടകം ആയിരിക്കും.
പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.
വിശദ വിവരങ്ങൾക്ക് : 050 81 66 868 (ഗഫൂർ എടപ്പാൾ)
- pma





























