എം. വി. അബ്ദുല്‍ ജലീലിന് സ്വീകരണം നല്‍കി

December 9th, 2012

reception-for-blangad-mahallu-president-jaleel-ePathram
അബുദാബി : സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ ചേര്‍ക്കല്‍ ബ്ലാങ്ങാട് ജുമാ മസ്ജിദ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി യും സുല്ലമുല്‍ ഇസ്ലാം മദ്രസ്സ പ്രസിഡണ്ടു മായ എം. വി. അബ്ദുല്‍ ജലീലിന് അബുദാബി ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്‍ സ്വീകരണം നല്‍കി.

അസോസിയേഷന്‍ പ്രസിഡന്റ് എ. പി. മുഹമ്മദ്‌ ശരീഫ്‌ അദ്ധ്യക്ഷത വഹിച്ചു.

മഹല്ലിലെ പുതിയ വിശേഷങ്ങളും പുനര്‍ നിര്‍മ്മാണം കഴിഞ്ഞ ബ്ലാങ്ങാട് ജുമാ അത്ത്‌ പള്ളി, പുതുക്കി പണിയുന്ന സുല്ലമുല്‍ ഇസ്ലാം മദ്രസ്സ യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും എം. വി. അബ്ദുല്‍ ജലീല്‍ വിശദീകരിച്ചു.

അസോസ്സിയേഷന്‍ ഉപദേശക സമിതി അംഗങ്ങളായ പി. എം. അബ്ദുല്‍ കരീം, കെ. വി. ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം. വി. അബ്ദുല്‍ ലത്തീഫ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി സഹീര്‍ അറക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുല്‍​സവം ആഘോഷിച്ചു

December 3rd, 2012

thiruvanjoor-at-marthoma-church-harvest-fest-2012-ePathram
അബുദാബി : മുസഫ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ കൊയ്ത്തുല്‍സവം ആഘോഷിച്ചു. സമാപന സമ്മേളന ത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു.

വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. ബലറാം എം. എല്‍. എ., സഹ വികാരി റവ. ഷാജി തോമസ്, സെക്രട്ടറി ബോബി ജേക്കബ്, ട്രസ്റ്റിമാരായ ഷിബു വര്‍ഗീസ്, ബിജു ഫിലിപ്പ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തനിമയാര്‍ന്ന ഭക്ഷ്യ വിഭവ ങ്ങള്‍ക്കൊപ്പം ചൈനീസ് ഭക്ഷണ ങ്ങളുടെ തട്ടുകടകളും സ്റ്റാളുകള്‍, വിനോദ മല്‍സരങ്ങള്‍, കലാപരിപാടി കള്‍, തട്ടുകടകള്‍ എന്നിവ ആകര്‍ഷകമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം വെള്ളിയാഴ്ച

November 23rd, 2012

harvest-fest-2012-ePathram
അബുദാബി : സെന്റ്‌ ജോര്‍ജ് ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം നവംബര്‍ 23 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ആരംഭിക്കും.

രണ്ടു ഭാഗമായി നടക്കുന്ന ആഘോഷ പരിപാടിയില്‍ വൈകീട്ട് നാല് മണി മുതല്‍ കൊയ്ത്തുത്സവ ത്തിന്റെ തനതു ഭാഗമായ നാടന്‍ ഭക്ഷണ ങ്ങളുടെ വില്പന ശാലകള്‍ ആരംഭിക്കും. പരമ്പരാഗത ക്രിസ്തീയ വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങള്‍ എന്നിവയെല്ലാം കൊയ്ത്തുത്സവ ത്തിന്റെ മുഖ്യആകര്‍ഷക മായിരിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നൌഷാദ് ബാഖവി അബുദാബിയില്‍

November 23rd, 2012

noushad-bakhavi-in-kmcc-programe-ePathram

അബുദാബി : കുന്നംകുളം മണ്ഡലം കെ. എം. സി. സി. കമ്മിറ്റി, സമൂഹ ത്തിലെ നിര്‍ദ്ധനര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്നു.

ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കായി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയായ ബൈത്തു റഹ്മയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഭാരവാഹികള്‍ വിശദീകരിച്ചു.

ഇതിന്റെ ഭാഗമായി പ്രചാരണ ക്യാമ്പ് ഉത്ഘാടനവും സാംസ്കാരിക പ്രഭാഷണവും നവംബര്‍ 23 വെള്ളിയാഴ്ച രാത്രി 7.30 ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ചിറയിന്‍കീഴ നൌഷാദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. തൃശൂര്‍ ജില്ലാ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ. പി. ഖമറുദ്ധീന്‍ മുഖ്യ അതിഥി ആയിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. അബുദാബി കണ്‍വെന്‍ഷന്‍

November 18th, 2012

ymca-logo-epathram അബുദാബി : ആഗോള വ്യാപക പ്രാര്‍ത്ഥനാ വാരത്തോട് അനുബന്ധിച്ച് വൈ.  എം.  സി.  എ.  അബുദാബി യൂനിറ്റ് കണ്‍വെന്‍ഷന്‍ നവംബര്‍ 20 ചൊവ്വ രാത്രി 8 മണിക്ക് സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചിലെ മാര്‍ത്തോമ്മാ പാരിഷ് ഹാളില്‍ വെച്ച് നടത്തും.

റവ. ഷാജി തോമസ് മുഖ്യ പ്രാസംഗികന്‍ ആയിരിക്കും. വൈ. എം. സി. എ. ക്വയര്‍ ഗാനാലാപനവും ഉണ്ടായിരിക്കും. 

വിവരങ്ങള്‍ക്ക് : 050 411 66 53

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « പൊതുമാപ്പ് എല്ലാവരും പ്രയോജനപ്പെടുത്തണം : എം. എ. യൂസഫലി
Next »Next Page » മെസ്‌പോ വിനോദ യാത്ര സംഘടിപ്പിച്ചു »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine