
അബുദാബി : ശൈഖ് സായിദ് വലിയ പള്ളി യില്‍ നടന്ന ബലി പെരുന്നാള്‍ നിസ്കാര ത്തില്‍ ഭരണാധി കാരികളും പൗരപ്രമുഖരും പങ്കെടുത്തു.
അബുദാബി കിരീടാവകാശിയും യു. എ. ഇ. ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല് നഹ്യാന്‍, ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല് നഹ്യാന്‍, ശൈഖ് സൈഫ് ബിന്‍ മുഹമ്മദ് അല് നഹ്യാന്‍, ശൈഖ് സുറൂര്‍ ബിന്‍ മുഹമ്മദ് അല് നഹ്യാന്‍, ശൈഖ് ഹസ്സ ബിന്‍ സായിദ് അല് നഹ്യാന്‍, ശൈഖ് സയീദ് ബിന്‍ സായിദ് അല് നഹ്യാന്‍, ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല് നഹ്യാന്‍, ശൈഖ് തഹനൂന്‍ ബിന്‍ സായിദ് അല് നഹ്യാന്‍, ശൈഖ് ദിയാബ് ബിന്‍ സായിദ് അല് നഹ്യാന്‍, ഒമര്‍ ബിന്‍ സായിദ് അല് നഹ്യാന്‍, ഡോക്റ്റര്‍ സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ ഗവേഷണ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല് നഹ്യാന്, പൊതു മരാമത്തു മന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല് നഹ്യാന്‍, ഉന്നത പട്ടാള മേധാവികള്‍, ഉന്നത പോലീസ് മേധാവികള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അറബ്, ഇസ്ലാമിക് രാജ്യ ങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാജ്യ ത്തിന്റെമ ഒട്ടുമിക്ക സ്ഥല ങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ പെരുന്നാള്‍ നിസ്കാര ത്തിനായി എത്തി ച്ചേര്‍ന്നിരുന്നു. പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് അലി അല്‍ ഹാശ്മി പെരുന്നാള്‍ നിസ്കാര ത്തിനു നേതൃത്വം നല്കി.
-അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി