അബുദാബി : മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയ ത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കേരളയാത്ര യുടെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ നടത്തുന്ന സാമൂഹിക ജനജാഗരണ കാമ്പയിനിന്റെ ഭാഗമായി അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന മാനവിക സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കേരള സോഷ്യല്‍ സെന്ററിലെ പ്രധാന വേദിയില്‍ ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് പരിപാടി ആരംഭിക്കും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ മുഖ്യാതിഥി ആയിരിക്കും ‘മാനവികത ഉണര്‍ത്തുന്നു’ എന്ന ഫോട്ടോ പ്രദര്‍ശനവും നടക്കും.
ജി. സി. സി. തല ത്തില്‍ നടത്തിയ ബുക്ക് ടെസ്റ്റിന്റെ വിജയികള്‍ക്കും അബുദാബിയില്‍ വിദ്യാര്‍ത്ഥി കളെ കേന്ദ്രീകരിച്ച് നടത്തിയ വിവിധ കലാമത്സര ങ്ങളുടെയും വിജയി കള്‍ക്കുള്ള സമ്മാനങ്ങള്‍ വേദിയില്‍ വിതരണം ചെയ്യുമെന്ന് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ കണ്‍വീനര്‍ അബ്ദു സമദ് സഖാഫി പറഞ്ഞു.
ജനവരി യില്‍ തുടങ്ങിയ കാമ്പയി നിന്റെ ഭാഗമായി സമൂഹത്തെ ബോധവത്കരി ക്കാനായി വിവിധ പരിപാടി കള്‍ ആസൂത്രണംചെയ്ത് നടപ്പില്‍ വരുത്തുക യായിരുന്നു. അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ്, ലേബര്‍ ക്യാമ്പ് സന്ദര്‍ശനം, ലഘു ലേഖ വിതരണം, വെളിച്ചം, ബുക്ക് ടെസ്റ്റ്, കുടുംബ സദസ്സ്, കുട്ടികള്‍ ക്കായി സ്‌നേഹ സംഘം, ജലയാത്ര തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ട പരിപാടികള്‍ ആയിരുന്നു.