അബുദാബി : അബുദാബി യിലെ പ്രമുഖ ഇന്ത്യന്‍ സാംസ്കാരിക സംഘടന യായ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.
പ്രസിഡന്റ് ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ മലയാള ത്തിലും അബ്ദുല്ല നദ്‌വി ഇംഗ്ലീഷിലും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം. പി. എം. റഷീദ് വരവ് ചെലവ് കണക്കുകളും അവതരിപ്പി ക്കുകയും ഐക്യ കണ്ഠേന പാസ്സാക്കുകയും ചെയ്തു. 2012 -13 വര്‍ഷ ത്തേക്കുള്ള പുതിയ ഭാരവാഹി കളെയും പതിനഞ്ചംഗ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അവതരിപ്പി ക്കുകയും ഐക്യകണ്ഠേന പാസ്സാ ക്കുകയും ചെയ്തു. സോഷ്യല്‍ അഫയേഴ്‌സ് പ്രതിനിധി അഹ്മദ് ഹുസൈന്‍ അമീന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി പി. ബാവാ ഹാജി (പ്രസിഡന്‍റ്), എം. പി. എം. റഷീദ് ( ജന.സെക്രട്ടറി ), ഷുക്കൂര്‍ കല്ലിങ്കല്‍ ( ട്രഷറര്‍ ). മെമ്പര്‍മാരായി ഡോ. അബ്ദു റഹ്മാന്‍ മൗലവി ഒളവട്ടൂര്‍, എം. പി. മമ്മി ക്കുട്ടി മുസ്‌ലിയാര്‍, പി. കെ. അബ്ദുല്‍ കരീം ഹാജി, വി. എം. ഉസ്മാന്‍ ഹാജി, സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, പാറക്കാട് മുഹമ്മദ്, അബ്ദുല്ല നദ്‌വി, ശാദുലി വളക്കൈ, നസീര്‍ മാട്ടൂല്‍, പാട്ട വീട്ടില്‍ അലി ക്കോയ, അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
മൊയ്തു എടയൂര്‍, ശറഫുദ്ദീന്‍ മംഗലാട്, മൊയ്തു ഹാജി കടന്നപ്പള്ളി, സലീം ഹാജി എന്നിവര്‍ സംസാരിച്ചു. ഡോ. അബ്ദു റഹ്മാന്‍ ഒളവട്ടൂര്‍ നന്ദിയും അസീസ് ഫൈസി ഖിറാഅത്തും നടത്തി.