പിണറായിയുടെ നിലപാട് ദുരുപദിഷ്ടം : ഐ സി എഫ്

February 21st, 2012

ദുബായ് : പരിമിതമായ യുക്തി കൊണ്ട് മത വിശ്വാസത്തെ വിലയിരുത്തി അഭിപ്രായ പ്രകടനം നടത്തിയ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട് കേരളീയ സാമൂഹിക പരിസര ങ്ങളില്‍ മുറിവ് പടര്‍ത്തു ന്നതാണെന്ന് ഐ സി എഫ് യു എ ഇ നാഷനല്‍ കമ്മിറ്റി അഭിപ്രായ പ്പെട്ടു.

മത നേതൃത്വം രാഷ്ട്രീയ ത്തില്‍ ഇടപെടരുതെന്ന് പറയുന്നവര്‍ അരാഷ്ട്രീയത ക്കെതിരെ ശബ്ദിക്കുന്ന തില്‍ വൈരുദ്ധ്യമുണ്ട്. ജനാധിപത്യ ക്രമത്തിലൂടെ ഭരണ സംവിധാനം നിലനില്‍ക്കുന്ന രാഷ്ട്ര ത്തില്‍ മത സമൂഹം രാഷ്ട്രീയ ത്തില്‍ അഭിപ്രായം പറയരുതെന്ന വാദം ദുരുപദിഷ്ടമാണ്.

രാഷ്ട്രീയ ത്തിലെ ശരി തെറ്റുകളെ വിലയിരുത്താനും വിമര്‍ശന വിധേയമാക്കാനും ജനാധിപത്യ സംഹിത ഉള്‍ക്കൊള്ളുന്ന വര്‍ക്കെല്ലാം അവകാശമുണ്ട്. അവരുടെ മതവിശ്വാസം ഈ അവകാശത്തെ നിഷേധിക്കുന്നില്ല. സാമൂഹിക തിന്മകളെ വിമര്‍ശിക്കാനും വിലയിരുത്താനും രാഷ്ട്രീയ നേതൃത്വ ങ്ങള്‍ക്കും അവകാശമുള്ള പ്പോള്‍ തന്നെ വിശ്വാസങ്ങളെയും മത തത്വങ്ങളെയും ചോദ്യം ചെയ്യുന്നതും പരിഹസിക്കുന്നതും പ്രത്യാഘാത ങ്ങളുണ്ടാക്കും. രാഷ്ട്രീയ നയങ്ങളെ വിമര്‍ശി ക്കുന്നതിനു പകരം പാര്‍ട്ടി ഭരണ ഘടനയെ ചോദ്യം ചെയ്യുന്നതിനു തുല്യമാകും അത്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ച കളില്‍ സി പി എം നേതാക്കള്‍ ഇത്തരം നിലപാടു കളോട് പ്രതികരിക്കുന്ന രീതി പരിശോധിച്ചാല്‍ ഇത് വ്യക്തമാവുകയും ചെയ്യും.

ഇസ്‌ലാമിക നിലപാടു കളും വിശ്വാസങ്ങളും വിശദീകരി ക്കേണ്ടത് പണ്ഡിതന്‍ മാരാണ്. ആ ഉത്തര വാദിത്തം രാഷ്ട്രീയ മേധാവി കള്‍ ഏറ്റെടുക്കുന്നതും അതിനെ ന്യായീകരിച്ച് പണ്ഡിതരെന്ന പേരില്‍ ചിലര്‍ രംഗത്തു വരുന്നതും സാമൂഹിക മണ്ഡലം മലിനമാക്കാനേ ഉപകരിക്കൂ വെന്നും കമ്മിറ്റി വില യിരുത്തി. സമീപ കാലങ്ങളില്‍ മത സമൂഹങ്ങള്‍ ക്കെതിരെ സി പി എം നടത്തുന്ന ആക്രമണ രീതി ചര്‍ച്ച ചെയ്യപ്പെ ടേണ്ടതുണ്ടെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

സി എം എ കബീര്‍ മാസ്റ്റര്‍ , മുഹമ്മദലി സഖാഫി, ശരീഫ് കാരശ്ശേരി, സി എം എ ചേരൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫെസ്റ്റിവല്‍ ഓഫ് പീസ് ആത്മീയ സമ്മേളനം

February 16th, 2012

pentacostal-church-festival-of-peice-ePathram
അബുദാബി : യു. എ. ഇ. യിലെ പെന്തക്കോസ്തു സഭകള്‍ സംയുക്ത മായി അബുദാബി യിലെ ക്രിക്കറ്റ് സ്‌റ്റേഡിയ ത്തില്‍ സംഘടിപ്പിക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് പീസ് ‘ ആത്മീയ സംഗമം ഫെബ്രുവരി 16, 17 തീയതികളില്‍ നടക്കും.

പെന്തക്കോസ്തു സഭ യായ സൗത്ത് കൊറിയ യോയിഡോ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് സീനിയര്‍ പാസ്റ്റര്‍ ഡേവിഡ് യോംഗിചോ പ്രസംഗിക്കും. ദിവസവും വൈകീട്ട് 6.30 ന് നടക്കുന്ന സമ്മേളന ത്തില്‍ വിവിധ സഭാംഗങ്ങള്‍ ഉള്‍പ്പെടുന്ന ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

പാസ്റ്റര്‍ ആര്‍ . എബ്രഹാം ജനറല്‍ കോഡിനേറ്ററായും, സോണി എബ്രഹാം, പാസ്റ്റര്‍ മാര്‍ട്ടിന്‍ ,ഫിറോസ് എബ്രഹാം, പി. സി. ഗ്ലെന്നി എന്നിവര്‍ കണ്‍വീനര്‍ മാരായും പ്രവര്‍ത്തിക്കുന്നു.

സമ്മേളന സ്ഥലത്തേക്ക് അബുദാബി സെന്റ് ജോസഫ് ചര്‍ച്ചിനു മുന്നില്‍ നിന്നും വൈകീട്ട് 5 മണിക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 32 41 610

-അയച്ചു തന്നത് : ഗ്ലെന്നി പി. സി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാചകന്‍റെ തിരുശേഷിപ്പുകള്‍ ആയിരങ്ങള്‍ ദര്‍ശിച്ചു

February 16th, 2012

ahmed-kazraji-musium-of-holy-items-ePathram
അബൂദാബി: പ്രവാചകനായ മുഹമ്മദ്‌ നബിയുടെ തിരു കേശം കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കിയ അബൂദാബി യിലെ ഡോ. അഹമ്മദ്‌ മുഹമ്മദ്‌ ഖസ്റജി, പ്രവാചകന്റെ തിരു കേശവും തിരുശേഷിപ്പു കളും പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. 5 ദിവസം നീണ്ടു നിന്ന പ്രദര്‍ശനം ബുധനാഴ്ച സമാപിച്ചു. ആയിര ക്കണക്കിന് വിശ്വാസികള്‍ അബൂദാബി യിലെ അല്‍ ബത്തീന്‍ അല്‍ മഹര്‍ബാ ജദീദിലെ ഡോ. അഹമ്മദ്‌ ഖസ്റജിയുടെ വസതി യില്‍ സന്ദര്‍ശകരായെത്തി.

പ്രവാചകനായ മുഹമ്മദ്‌ നബി യുടെ തിരു കേശങ്ങള്‍ , താടി രോമങ്ങള്‍ ,നബി യുടെ പുതപ്പ്, മകള്‍ ഫാത്തിമ ബീവി യുടെ ചെരുപ്പിന്റെ ഭാഗം, ജുബ്ബയുടെ ഭാഗം, ഫാത്തിമ ബീവി ഉപയോഗിച്ചിരുന്ന സുറുമ പാത്രവും സുറുമ കോലും, വസ്ത്രം, ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്, രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് എന്നിവ രുടെ തിരുകേശം, മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ മോതിരം, നാലാം ഖലീഫ അലി ബിന്‍ അബീത്വാലിബിന്റെ തൊപ്പി, അവരുടെ തിരുകേശം, എന്നിവയും, ശൈഖ് മുഹ്യദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി യുടെ കോട്ടും, തുടങ്ങി നിരവധി മഹാന്‍മാരുടെ തിരുശേഷിപ്പുകളും ഖിസാനത്തുല്‍ ഖസ്രജിയ്യ എന്ന തന്‍റെ ലോകോത്തര മ്യൂസിയ ത്തിലെ ശേഖര ത്തിലെ പ്രദര്‍ശനത്തില്‍ വെച്ചിരുന്നു.

പ്രദര്‍ശന വിവരങ്ങള്‍ അറിഞ്ഞു മലയാളികള്‍ അടക്കം ഇന്ത്യ, പാക്കിസ്ഥാന്‍ , ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ലബനാന്‍ , തുര്‍ക്കി, തുടങ്ങിയ രാജ്യക്കാര്‍ തിരു ശേഷിപ്പു കള്‍ കാണാന്‍ ഖസ്രജിയുടെ വീടിനു മുമ്പില്‍ പാതിരാത്രി വരെ ക്യൂ വില്‍ കാത്തു നില്‍ക്കുന്നത് കാണാമായിരുന്നു.

-അയച്ചു തന്നത് ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി യില്‍ നബിദിനാഘോഷം ശ്രദ്ധേയമായി

February 6th, 2012

abdul-hakeem-azhari-ePathram
അബുദാബി : നബി ദിനാഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യിലെ വിവിധ പള്ളി കളില്‍ നബികീര്‍ത്തന സദസ്സുകള്‍ നടക്കുകയുണ്ടായി. ഐ. സി. എഫ്. അബുദാബി യില്‍ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടിയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. രാവിലെ അബുദാബി എന്‍ എം സി ആശു പത്രിക്ക് സമീപമുള്ള ബിന്‍ഹമൂദ പള്ളി യിലും വൈകുന്നേരം പഴയ പാസ്പോര്‍ട്ട്‌ റോഡിനടുത്തുള്ള അബ്ദുല്‍ ഖാലിക് പള്ളി യിലും നിരവധി വിശ്വാ സികള്‍ പങ്കെടുത്ത പരിപാടിക്ക് ഡോ.അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി , മുസ്തഫ ദാരിമി , ഉസ്മാന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി . നബികീര്‍ത്തന സദസ്സ്, കൂട്ടു പ്രാര്‍ത്ഥന, അന്നദാനം തുടങ്ങിയവ നടക്കുക യുണ്ടായി.

abudhabi-ssf-meeladu-nabi-2012-ePathram

ലോകാനുഗ്രഹിയായ തിരുനബി ഉയര്‍ത്തി പ്പിടിച്ചത് മാനവികത യാണ് എന്നും അതിനാല്‍ ഇസ്ലാം സമ്പൂര്‍ണ്ണ മാനവികത യാണെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. അസ്ഹരി അഭിപ്രായപ്പെട്ടു. തിരുനബി യെയും അവിടുന്നു മായി ബന്ധപ്പെട്ട എല്ലാം അവിടത്തെ ജന്മദിനം, മിഅറാജ്‌ പോലുള്ള നബി യുടെ ജീവിത ത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ , അവിടത്തെ തിരു ശേഷിപ്പു കള്‍ എല്ലാം ബഹുമാനിക്കലും ആദരിക്കലും വിശ്വാസിയുടെ കടമ യാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ചടങ്ങില്‍ മുസ്തഫ ദാരിമി പ്രാര്‍ത്ഥന ക്ക് നേതൃത്വം നല്‍കി.

-അബ്ദുള്ള കൊട്ടപ്പോയില്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്‍ററില്‍ നബിദിന പരിപാടികള്‍

February 4th, 2012

skssf-meeladu-nabi-celebration-ePathram
അബുദാബി : അന്ത്യ പ്രവാചകന്‍ മുഹമ്മദ് റസൂല്‍ (സ്വ) യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 ന് സമസ്ത കേരളാ സുന്നീ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി യില്‍ വമ്പിച്ച നബിദിന പരിപാടി കള്‍ സംഘടി പ്പിക്കുന്നു. മീലാദ് ദിന മായ ഫെബ്രുവരി 4 ശനിയാഴ്ച്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മൂന്ന് സെക്ഷനുകളായി നടക്കുന്ന പരിപാടി യില്‍ പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കും.

ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഗത്ഭ പണ്ഢിതനും, സുന്നി സെന്റര്‍ ചെയര്‍ മാനുമായ എം. പി. മമ്മിക്കുട്ടി മുസ്ലിയാര്‍ നബിദിന പരിപാടി ഉദ്ഘാടനം ചെയ്യും. സുന്നി സെന്റര്‍ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ അദ്ധ്യക്ഷത വഹിക്കും. സഅദ് ഫൈസി, കെ. വി. ഹംസ മൗലവി, ഉസ്മാന്‍ ഹാജി എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് നടക്കുന്ന മദ്ഹുറസൂല്‍ സെക്ഷനില്‍ ‘പ്രവാചക ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥ യാത്ര’ എന്ന വിഷയ ത്തില്‍ പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് ഹുദ് വി പ്രഭാഷണം നടത്തും.

ഉച്ചയ്ക്കു ശേഷം നടക്കുന്ന മൂന്നാം സെക്ഷനില്‍ പ്രഗത്ഭ എഴുത്തു കാരനും പ്രഭാഷകനും വണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പാളുമായ ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി ‘സത്യസാക്ഷികളാവുക’ എന്ന വിഷയ ത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ , അബ്ദുല്‍ റൗഫ് അഹ്‌സനി, ഹാരിസ് ബാഖവി കടമേരി, അബ്ദുല്‍ മജീദ് ഹുദവി എന്നിവര്‍ സംബന്ധിക്കും.

മഗ്‌രിബിന് ശേഷം പ്രമുഖ പണ്ഡിതരുടെ നേതൃത്വ ത്തില്‍ മൗലിദ് പാരായണവും കൂട്ടു പ്രാര്‍ഥനയും നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായി രിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പദ്മശ്രീ എം. എ. യൂസഫലിക്ക് സ്വിസ് സര്‍ക്കാര്‍ ബഹുമതി
Next »Next Page » കുവൈറ്റില്‍ പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് വിജയം »



  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine