ദുബായ് : ഈ വര്‍ഷം യു. എ. ഇ. യില്‍ നിന്ന് ഉംറ യാത്ര പോകാന്‍ ഉദ്ദേശിക്കുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2012 ജൂലൈ 15 ആണെന്ന് അല്‍ യര്‍മൂക്ക് ഹജ്ജ് – ഉംറ സര്‍വ്വീസില്‍ നിന്നും അറിയിച്ചു.
വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കു വാനുള്ള 2012 ലെ അവസരം ഈ റമളാനോട് കൂടി അവസാനിക്കുകയാണ്. ജനുവരിയില്‍ ആണ് ഈ വര്‍ഷത്തെ ഉംറ സര്‍വീസുകള്‍ ആരംഭിച്ചത്. റമളാനില്‍ ഉംറ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും. റമളാന്‍ അവസാന ഘട്ടത്തില്‍ 25 ലക്ഷ ത്തോളം ജനങ്ങള്‍ ഇരു ഹറമുകളിലും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്ക പ്പെടും. റമളാനിന് ശേഷം 2013 ജനുവരി ( റബീഉല്‍ അവ്വല്‍ ) യിലാണ് അടുത്ത വര്‍ഷ ത്തെ ഉംറക്ക് ഇനി അവസരം ലഭിക്കുക.
-അയച്ചു തന്നത് : റഫീഖ് എറിയാട്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം