പ്രവാചകന്‍റെ തിരുശേഷിപ്പുകള്‍ ആയിരങ്ങള്‍ ദര്‍ശിച്ചു

February 16th, 2012

ahmed-kazraji-musium-of-holy-items-ePathram
അബൂദാബി: പ്രവാചകനായ മുഹമ്മദ്‌ നബിയുടെ തിരു കേശം കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കിയ അബൂദാബി യിലെ ഡോ. അഹമ്മദ്‌ മുഹമ്മദ്‌ ഖസ്റജി, പ്രവാചകന്റെ തിരു കേശവും തിരുശേഷിപ്പു കളും പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. 5 ദിവസം നീണ്ടു നിന്ന പ്രദര്‍ശനം ബുധനാഴ്ച സമാപിച്ചു. ആയിര ക്കണക്കിന് വിശ്വാസികള്‍ അബൂദാബി യിലെ അല്‍ ബത്തീന്‍ അല്‍ മഹര്‍ബാ ജദീദിലെ ഡോ. അഹമ്മദ്‌ ഖസ്റജിയുടെ വസതി യില്‍ സന്ദര്‍ശകരായെത്തി.

പ്രവാചകനായ മുഹമ്മദ്‌ നബി യുടെ തിരു കേശങ്ങള്‍ , താടി രോമങ്ങള്‍ ,നബി യുടെ പുതപ്പ്, മകള്‍ ഫാത്തിമ ബീവി യുടെ ചെരുപ്പിന്റെ ഭാഗം, ജുബ്ബയുടെ ഭാഗം, ഫാത്തിമ ബീവി ഉപയോഗിച്ചിരുന്ന സുറുമ പാത്രവും സുറുമ കോലും, വസ്ത്രം, ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്, രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് എന്നിവ രുടെ തിരുകേശം, മൂന്നാം ഖലീഫ ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ മോതിരം, നാലാം ഖലീഫ അലി ബിന്‍ അബീത്വാലിബിന്റെ തൊപ്പി, അവരുടെ തിരുകേശം, എന്നിവയും, ശൈഖ് മുഹ്യദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി യുടെ കോട്ടും, തുടങ്ങി നിരവധി മഹാന്‍മാരുടെ തിരുശേഷിപ്പുകളും ഖിസാനത്തുല്‍ ഖസ്രജിയ്യ എന്ന തന്‍റെ ലോകോത്തര മ്യൂസിയ ത്തിലെ ശേഖര ത്തിലെ പ്രദര്‍ശനത്തില്‍ വെച്ചിരുന്നു.

പ്രദര്‍ശന വിവരങ്ങള്‍ അറിഞ്ഞു മലയാളികള്‍ അടക്കം ഇന്ത്യ, പാക്കിസ്ഥാന്‍ , ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ലബനാന്‍ , തുര്‍ക്കി, തുടങ്ങിയ രാജ്യക്കാര്‍ തിരു ശേഷിപ്പു കള്‍ കാണാന്‍ ഖസ്രജിയുടെ വീടിനു മുമ്പില്‍ പാതിരാത്രി വരെ ക്യൂ വില്‍ കാത്തു നില്‍ക്കുന്നത് കാണാമായിരുന്നു.

-അയച്ചു തന്നത് ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അബുദാബി യില്‍ നബിദിനാഘോഷം ശ്രദ്ധേയമായി

February 6th, 2012

abdul-hakeem-azhari-ePathram
അബുദാബി : നബി ദിനാഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യിലെ വിവിധ പള്ളി കളില്‍ നബികീര്‍ത്തന സദസ്സുകള്‍ നടക്കുകയുണ്ടായി. ഐ. സി. എഫ്. അബുദാബി യില്‍ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടിയില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. രാവിലെ അബുദാബി എന്‍ എം സി ആശു പത്രിക്ക് സമീപമുള്ള ബിന്‍ഹമൂദ പള്ളി യിലും വൈകുന്നേരം പഴയ പാസ്പോര്‍ട്ട്‌ റോഡിനടുത്തുള്ള അബ്ദുല്‍ ഖാലിക് പള്ളി യിലും നിരവധി വിശ്വാ സികള്‍ പങ്കെടുത്ത പരിപാടിക്ക് ഡോ.അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി , മുസ്തഫ ദാരിമി , ഉസ്മാന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി . നബികീര്‍ത്തന സദസ്സ്, കൂട്ടു പ്രാര്‍ത്ഥന, അന്നദാനം തുടങ്ങിയവ നടക്കുക യുണ്ടായി.

abudhabi-ssf-meeladu-nabi-2012-ePathram

ലോകാനുഗ്രഹിയായ തിരുനബി ഉയര്‍ത്തി പ്പിടിച്ചത് മാനവികത യാണ് എന്നും അതിനാല്‍ ഇസ്ലാം സമ്പൂര്‍ണ്ണ മാനവികത യാണെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഡോ. അസ്ഹരി അഭിപ്രായപ്പെട്ടു. തിരുനബി യെയും അവിടുന്നു മായി ബന്ധപ്പെട്ട എല്ലാം അവിടത്തെ ജന്മദിനം, മിഅറാജ്‌ പോലുള്ള നബി യുടെ ജീവിത ത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ , അവിടത്തെ തിരു ശേഷിപ്പു കള്‍ എല്ലാം ബഹുമാനിക്കലും ആദരിക്കലും വിശ്വാസിയുടെ കടമ യാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ചടങ്ങില്‍ മുസ്തഫ ദാരിമി പ്രാര്‍ത്ഥന ക്ക് നേതൃത്വം നല്‍കി.

-അബ്ദുള്ള കൊട്ടപ്പോയില്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്‍ററില്‍ നബിദിന പരിപാടികള്‍

February 4th, 2012

skssf-meeladu-nabi-celebration-ePathram
അബുദാബി : അന്ത്യ പ്രവാചകന്‍ മുഹമ്മദ് റസൂല്‍ (സ്വ) യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 ന് സമസ്ത കേരളാ സുന്നീ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി യില്‍ വമ്പിച്ച നബിദിന പരിപാടി കള്‍ സംഘടി പ്പിക്കുന്നു. മീലാദ് ദിന മായ ഫെബ്രുവരി 4 ശനിയാഴ്ച്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മൂന്ന് സെക്ഷനുകളായി നടക്കുന്ന പരിപാടി യില്‍ പ്രമുഖ പണ്ഢിതര്‍ സംബന്ധിക്കും.

ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഗത്ഭ പണ്ഢിതനും, സുന്നി സെന്റര്‍ ചെയര്‍ മാനുമായ എം. പി. മമ്മിക്കുട്ടി മുസ്ലിയാര്‍ നബിദിന പരിപാടി ഉദ്ഘാടനം ചെയ്യും. സുന്നി സെന്റര്‍ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ അദ്ധ്യക്ഷത വഹിക്കും. സഅദ് ഫൈസി, കെ. വി. ഹംസ മൗലവി, ഉസ്മാന്‍ ഹാജി എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് നടക്കുന്ന മദ്ഹുറസൂല്‍ സെക്ഷനില്‍ ‘പ്രവാചക ചരിത്രത്തിലൂടെ ഒരു തീര്‍ത്ഥ യാത്ര’ എന്ന വിഷയ ത്തില്‍ പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് ഹുദ് വി പ്രഭാഷണം നടത്തും.

ഉച്ചയ്ക്കു ശേഷം നടക്കുന്ന മൂന്നാം സെക്ഷനില്‍ പ്രഗത്ഭ എഴുത്തു കാരനും പ്രഭാഷകനും വണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പാളുമായ ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി ‘സത്യസാക്ഷികളാവുക’ എന്ന വിഷയ ത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ , അബ്ദുല്‍ റൗഫ് അഹ്‌സനി, ഹാരിസ് ബാഖവി കടമേരി, അബ്ദുല്‍ മജീദ് ഹുദവി എന്നിവര്‍ സംബന്ധിക്കും.

മഗ്‌രിബിന് ശേഷം പ്രമുഖ പണ്ഡിതരുടെ നേതൃത്വ ത്തില്‍ മൗലിദ് പാരായണവും കൂട്ടു പ്രാര്‍ഥനയും നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായി രിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ നിന്നുള്ള ആദ്യ മലയാളീ ഉംറ സംഘം ഫെബ്രുവരി 1 ന് പുറപ്പെടും

January 27th, 2012

ദുബൈ : വിശുദ്ധ ഹജ്ജ്‌ കര്‍മ്മ ത്തിനു ശേഷം യു. എ. ഇ. യില്‍ നിന്നുള്ള ആദ്യ മലയാളീ ബാച്ച് അല്‍ യര്‍മൂക് ഉംറ സംഘം ഫെബ്രുവരി 1 ബുധനാഴ്ച വൈകു ന്നേരം പുറപ്പെടും. മക്ക മദീന യാത്രക്ക് പുറമേ ചരിത്ര പ്രസിദ്ധ സന്ദര്‍ശക കേന്ദ്ര ങ്ങളായ ഉഹ്ദ്, ഖന്തഖ് , മസ്ജിദ്‌ ഖുബാ, മസ്ജിദ്‌ ഖിബ് ലതൈന്‍ , അറഫ, മിന, മുസ്ദലിഫ എന്നീ സ്ഥല ങ്ങളിലും സന്ദര്‍ശിക്കുന്നതാണ്. പരിചയ സമ്പന്നരും പ്രഗത്ഭ രുമായ മലയാളീ അമീറു മാരാണ് യാത്രയ്ക്ക് നേതൃത്വം വഹി ക്കുന്നത്. മക്കയില്‍ 5 ദിവസവും മദീനയില്‍ 3 ദിവസവു മായാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. പ്രവാചകന്‍ നബി (സ്വ)യുടെ ജന്മ ദിനമായ റബീഉല്‍ അവ്വല്‍ 12 ന് മദീനാ പള്ളി യില്‍ ഉണ്ടായിരിക്കുന്നതാണ്.

യു. എ. ഇ. യിലെ ഏറ്റവും വലിയ മലയാളീ ഗ്രൂപ്പായ അല്‍ യര്‍മൂക് ഉംറ സര്‍വീസു കള്‍ക്ക് എല്ലാ എമിറേറ്റ്സുകളിലും വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി യിട്ടുണ്ട്. അല്‍ യര്‍മൂകിന്‍റെ എല്ലാ ഓഫീസു കളിലും യാത്രക്കാര്‍ക്ക് നേരിട്ട് പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാ വുന്നതാണ്. ഓണ്‍ലൈന്‍ വഴിയും ബുക്കിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തി യിട്ടുണ്ട്. ദുബൈ യില്‍ നിന്നുള്ള വിസ ക്കാര്‍ക്ക് മെഡിക്കല്‍ ആവശ്യമില്ല. എല്ലാ ബുധനാഴ്ച കളിലും ബസ്സ്‌ സര്‍വ്വീസ്, വ്യാഴാഴ്ചകളില്‍ വിമാന സര്‍വ്വീസ്‌, മക്കയിലും മദീനയിലും ഹറമുകള്‍ക്കടുത്ത് സ്റ്റാര്‍ ഹോട്ടല്‍ താമസ സൌകര്യവും, ഫാമിലി കള്‍ക്ക് പ്രത്യേക റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 1 ന് പുറപ്പെടുന്ന ആദ്യ ബാച്ചില്‍ പോകാനാഗ്രഹിക്കുന്നവര്‍ എത്രയും വേഗം പാസ്പോര്‍ട്ട് കോപ്പികള്‍ സമര്‍പ്പിച്ച് ബുക്ക്‌ ചെയ്യണമെന്ന് ഡയറക്ടര്‍ ഉസ്മാന്‍ സഖാഫി തിരുവത്ര അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 050 57 33 686

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍

January 27th, 2012

അബുദാബി : ആലൂര്‍ യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം കേന്ദ്ര കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ്‌ ടി. എ. ഖാദറിന്റെ അദ്ധ്യക്ഷത യില്‍ അബൂദാബി യില്‍ ചേര്‍ന്നു. ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ് ഹാജി യോഗം ഉല്‍ഘാടനം ചെയ്തു.

പുതിയ വര്‍ഷ ത്തേക്കുള്ള ഭാരവാഹികളായി ആലൂര്‍ ടി. എ. മഹമൂദ് ഹാജി (ചെയര്‍മാന്‍ ) മുഹമ്മദ് ബിന്‍ അവാസ് (വൈസ് ചെയര്‍മാന്‍ ) ടി. കെ. മൊയ്തീന്‍ കുഞ്ഞി (വര്‍ക്കിംഗ് പ്രസിഡന്റ്) ഖാദര്‍ എ. ടി. കെ, ബഷീര്‍ ബി. എ. (വൈസ് പ്രസിഡന്റ്)റഫീഖ് എ. ടി. (ജനറല്‍ സെക്രട്ടറി) കബീര്‍ എ. എം. കെ, സമീര്‍ മീത്തല്‍ (ജോയിന്‍റ് സിക്രട്ടറി)ജഅഫര്‍ കെ. കെ. (ട്രഷര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ യില്‍ നിന്നും അഞ്ചും ഏഴും ക്ലാസ്സു കളില്‍ നിന്ന് പൊതു പരീക്ഷ യില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി കള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കാന്‍ യോഗം തീരുമാനിച്ചു. ആലൂര്‍ മൈക്കുഴി മസ്ജിദിന്റെ നിര്‍മ്മാണ ത്തിന് ധന സഹായം നല്‍കാന്‍ യോഗം തീരുമാനിച്ചു. നാട്ടിലേക്ക് പോകുന്ന മുന്‍ പ്രസിഡന്റ് ടി. എ. ഖാദറിന് യോഗം യാത്രയയപ്പ് നല്‍കി. റഫീഖ് എ.ടി. സ്വാഗതവും കബീര്‍ എ. എം. കെ. നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം സര്‍ഗസംഗമം വെള്ളിയാഴ്​ച
Next »Next Page » അഴീക്കോടിന്റെ നിര്യാണത്തില്‍ ദല അനുശോചിച്ചു »



  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine