വിദ്യാഭ്യാസ സഹായ പദ്ധതി വയനാട് ജില്ലയില്‍

July 6th, 2012

st-stephens-church-abudhabi-educational-ePathram
അബുദാബി : വയനാട് ജില്ലയിലെ നിര്‍ദ്ധനരായ 50 കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ പഠന ചെലവിലേക്കായി പതിനായിരം രൂപ വീതം ഈ വര്‍ഷം അബുദാബി സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വകയായി വയനാട് ജില്ലയില്‍ വിതരണം ചെയ്യുന്നു.

ജൂലായ് 8 ഞായറാഴ്‌ച 3 മണി മുതല്‍ വയനാട് ജില്ലയില്‍ മീനങ്ങാടി ബി. എഡ്. കോളേജില്‍ നടക്കുന്ന വിതരണ മേളയില്‍ കണ്ടനാട് ഭദ്രാസന ത്തിന്റെയും അബുദാബി, ദുബായ്, ഫുജൈറ ഇടവക കളുടെയും മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാര്‍ ഈവാനി യോസ്, മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സിനോസ്, സംസ്ഥാന മന്ത്രിമാര്‍, ജില്ലയിലെ എം. പി. മാര്‍, എം. എല്‍. എ. മാര്‍, ജില്ലാ – ബ്ലോക്ക് – ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സഭയിലെ ഇതര പുരോഹിതര്‍ എന്നിവര്‍ അതിഥികള്‍ ആയിരിക്കും.

വിദ്യാഭ്യാസ സഹായ പദ്ധതി യുടെ വിശദാംശങ്ങള്‍ അറിയിക്കുവാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ റവ. ഫാ. ജോണ്‍ മാത്യു, മീഡിയാ കണ്‍വീനര്‍ കെ. പി. സൈജി, ബേസില്‍ വര്‍ഗീസ്, പി. സി. പോള്‍ എന്നിവര്‍ പങ്കെടുത്തു.

ഇടവക എല്ലാ വര്‍ഷവും നിരവധി രോഗികള്‍ക്കും, നിര്‍ദ്ധന കുടുംബങ്ങള്‍ക്കും കേരളമൊട്ടാകെ സാമ്പത്തിക സഹായം നല്കിവരുന്നു. പാവപ്പെട്ട പതിനഞ്ച് പെണ്‍കുട്ടികളുടെ വിവാഹ ധന സഹായം, ഭവനരഹിതര്‍ക്ക് വീടു വെച്ച് നല്കല്‍ തുടങ്ങിയവ കഴിഞ്ഞ വര്‍ഷ ങ്ങളിലെ പ്രോജക്ടുകളാണ്.

ഇടവക വികാരി റവ. ഫാ. വര്‍ഗീസ് അറയ്ക്കല്‍, റവ. ഫാ. ജോണ്‍ മാത്യു, വൈസ് പ്രസി. തോമസ് സി. തോമസ്, സെക്രട്ടറി ബെന്നി പൗലോസ്, ട്രസ്റ്റി റെജി മാത്യു, കുടുംബ യൂണിറ്റു കളുടെ കണ്‍വീനര്‍ ബേസില്‍ വര്‍ഗീസ്, മീഡിയാ കണ്‍വീനര്‍ കെ. പി. സൈജി, പി. സി. പോള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, കുടുംബ യൂണിറ്റു കളുടേയും യൂത്ത് അസോസിയേഷന്‍, വനിതാ സമാജം അംഗങ്ങള്‍ എന്നിവര്‍ അബുദാബി സെന്റ് സ്റ്റീഫന്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വിവിധ പദ്ധതി കള്‍ക്ക് നേതൃത്വം നല്കുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈ വര്‍ഷത്തെ ഉംറ യാത്ര പരിസമാപ്തിയിലേക്ക്

July 4th, 2012

umrah-trip-2012-ePathram ദുബായ്‌ : ഈ വര്‍ഷം യു. എ. ഇ. യില്‍ നിന്ന് ഉംറ യാത്ര പോകാന്‍ ഉദ്ദേശിക്കുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2012 ജൂലൈ 15 ആണെന്ന് അല്‍ യര്‍മൂക്ക് ഹജ്ജ്‌ – ഉംറ സര്‍വ്വീസില്‍ നിന്നും അറിയിച്ചു.

വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കു വാനുള്ള 2012 ലെ അവസരം ഈ റമളാനോട്‌ കൂടി അവസാനിക്കുകയാണ്. ജനുവരിയില്‍ ആണ് ഈ വര്‍ഷത്തെ ഉംറ സര്‍വീസുകള്‍ ആരംഭിച്ചത്. റമളാനില്‍ ഉംറ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കും. റമളാന്‍ അവസാന ഘട്ടത്തില്‍ 25 ലക്ഷ ത്തോളം ജനങ്ങള്‍ ഇരു ഹറമുകളിലും ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്ക പ്പെടും. റമളാനിന് ശേഷം 2013 ജനുവരി ( റബീഉല്‍ അവ്വല്‍ ) യിലാണ് അടുത്ത വര്‍ഷ ത്തെ ഉംറക്ക് ഇനി അവസരം ലഭിക്കുക.


-അയച്ചു തന്നത് : റഫീഖ്‌ എറിയാട്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഐ. എം. സി. സി. ഹജ്ജ് യാത്രയയപ്പ് നല്‍കി

July 2nd, 2012

അബുദാബി : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുവാനായി യാത്ര യാവുന്ന ഐ. എം. സി. സി. അംഗങ്ങള്‍ക്ക് അബുദാബി കമ്മിറ്റി യുടെ യാത്രയയപ്പ് നല്‍കി.

ഹജ്ജിന്റെ മൂല്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെ എന്ന് യോഗം ഉല്‍ഘാടനം ചെയ്ത ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി അദ്ധ്യക്ഷന്‍ റ്റി. എസ്. ഗഫൂര്‍ ഹാജി നല്‍കിയ ഹജ്ജ് സന്ദേശത്തില്‍ പറഞ്ഞു.

മദീന സായിദില്‍ നടന്ന പരിപാടി യില്‍ എന്‍ എം അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കല്ലായ്ക്കല്‍, അബ്ദുല്‍ റഹ്മാന്‍, ഹമീദ് ഏറോള്‍, മുസ്തഫ കാട്ടാമ്പള്ളി, ഫാറൂഖ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.

അലി കടന്നപ്പള്ളി, മുഹമ്മദ് നാലപ്പാട് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഷിബു. എം. മുസ്തഫ സ്വാഗതവും ഷമീം ബേക്കല്‍ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. അബുദാബി : പുതിയ ഭരണ സമിതി

July 1st, 2012

ymca-abudhabi-committee-2012-ePathram
അബുദാബി : മത- സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന വൈ. എം. സി. എ. യുടെ അബുദാബി ഘടകം 2012 -2013 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രിന്‍സ് ജോണ്‍ (പ്രസിഡന്റ്), രാജന്‍ തറയശ്ശേരി (ജനറല്‍ സെക്രട്ടറി), സാം ദാനിയേല്‍ (ട്രഷറര്‍) എന്നിവര്‍ അടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റി നിലവില്‍ വന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈ. എം. സി. എ. സ്ഥാപക ദിനാചരണവും മെറിറ്റ് അവാര്‍ഡ് വിതരണവും

June 30th, 2012

ymca-merit-awards-at-andrews-church-ePathram
അബുദാബി : വൈ. എം. സി. എ. ആഗോള തല സ്ഥാപക ദിനവും പ്രതിജ്ഞ യെടുക്കലും സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ റവ. ഫാദര്‍ ജോണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.

സി. ബി. എസ്. ഇ. 10, 12 ക്ലാസ്സുകളില്‍ 80 ശതമാനത്തില്‍ അധികം മാര്‍ക്കു നേടിയ കുട്ടികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.

പെയിന്റിംഗ്, ചിത്രരചനാ മത്സര വിജയി കള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. റവ. ഫാ. പി. സി. ജോസ്, റവ. ഫാദര്‍ വര്‍ഗീസ് അറയ്ക്കല്‍, സി. ഇ. ഒ. കെ. പി. സുനില്‍കുമാര്‍, പ്രസിഡന്റ് ചെറിയാന്‍. പി. ജോണ്‍, ജനറല്‍ സെക്രട്ടറി കെ. പി. സൈജി, ബേസില്‍ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാനേഷ് പൂനൂരിന് സ്വീകരണം നല്‍കി
Next »Next Page » ഗുരുവന്ദനം : വി. ദക്ഷിണാ മൂര്‍ത്തിയെ ആദരിക്കുന്നു »



  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine