അബുദാബി : വിശുദ്ധ ഖുര്‍ആന്‍ നന്മയുടെ ഉറവിടമാണെന്നും ലോകത്തിനു മാതൃക യാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രസ്താവിച്ചു.
അബുദാബി നാഷണല്‍ തിയേറ്ററില്‍ ഒരുക്കിയ പ്രൗഢ ഗംഭീരമായ വേദിയില്‍ വിശുദ്ധ റംസാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
മാനവികത യുടെ മഹത്തായ സന്ദേശ മാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. വ്യക്തി ജീവിതത്തെ വിശുദ്ധമാക്കി കുടുംബ ത്തെയും സമൂഹത്തെയും ഭദ്രമാക്കാനുള്ള നിയമ സംഹിത ഖുര്‍ആനില്‍ ഉണ്ട്. തീവ്രമായ ഒരു ചിന്തയും ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നില്ല. എല്ലാ വിഭാഗം ജന ങ്ങളോടും മത ങ്ങളോടും സഹ സഹവര്‍ത്തി ത്വത്തിന്റെ ശൈലി പ്രകടി പ്പിക്കുന്ന തോടൊപ്പം തന്നെ സത്യം പ്രഖ്യാപി ക്കുന്നതുമാണ് വിശുദ്ധ ഖുര്‍ആന്റെ നയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റസൂലിന്റെ (സ) ജീവിതം ഖുര്‍ആന്റെ വിശദീകരണമാണ്. മഹാന്മാരായ സ്വഹാബികളും മദ്ഹബിന്റെ ഇമാമുകളും പകര്‍ന്നു നല്‍കിയ ആ വഴിയിലൂടെ യാവണം വിശുദ്ധ ഖുര്‍ആനെ നാം സമീപിക്കേണ്ടത് എന്ന് പ്രഭാഷണം കേള്‍ക്കാന്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അദ്ദേഹം ഓര്‍മപ്പെടുത്തി.
എം. കെ. ഗ്രൂപ്പ് എം. ഡി. യും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറുമായ എം. എ. യുസുഫലി പരിപാടി ഉദ്ഘാടനം ചെയ്തു. യു. എ. ഇ. ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹിയാന്റെ റമദാന്‍ അതിഥി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി എന്നിവര്‍ പ്രസംഗിച്ചു.
കാന്തപുര ത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പല ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് നാഷണല്‍ തിയേറ്ററില്‍ എത്തിയത്. ഉസ്മാന്‍ സഖാഫി സ്വാഗതവും അബ്ദുല്‍ ബാരി നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം
ഖുര്‍ആന്‍ ലോകത്തിനു മാതൃകയും നന്മയും എന്ന് പറയുന്ന ഈ മൌലവി എന്ധുകൊണ്ട് സ്വയം ജിവിദത്തില്‍ അത് ഉള്കൊല്ലുന്നിലാ.