ദുബായ് : പ്രവാസി സമൂഹത്തോട് കാണിക്കുന്ന എയര്‍ ഇന്ത്യയുടെ അനീതി ക്കെതിരെ ശബ്ദ മുയര്‍ത്തി ക്കൊണ്ട് എം. എ. യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജി വെച്ച നടപടിയെ പ്രവാസി ജനതാ കള്‍ച്ചറല്‍ സെന്റര്‍ (സോഷ്യലിസ്റ്റ് ജനത) സ്വാഗതം ചെയ്തു.
യു. എ. ഇ. കമ്മിറ്റി പ്രസിഡന്റ് പി. ജി. രാജേന്ദ്രന്, ജനറല്‍ സെക്രട്ടറി രാജന് കൊളാവിപ്പാലം, ട്രഷറര്‍ സദാശിവന്, രക്ഷാധികാരി സി. എച്ച്. അബൂബക്കര്‍, ഇ. കെ. ദിനേശന് എന്നിവര്‍ പത്ര പ്രസ്താവന യിലാണ് ഇക്കാര്യം അറിയിച്ചത് ‘എയര്‍ കേരള’ എന്ന ആശയം സാക്ഷാത്കരിക്കാന്‍ പ്രവാസി സമൂഹ ത്തിന്റെ ഒന്നടങ്കം പിന്തുണ ഉണ്ടാകും എന്ന് കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
- pma