അബുദാബി വൈ. എം. സി. എ. സ്ഥാപകദിനം ആചരിച്ചു

June 12th, 2013

ymca-abudhabi-2013-committee-ePathram
അബുദാബി : വൈ. എം. സി. എ. സ്ഥാപകദിന ആചരണ വും 2013-2014 വര്‍ഷത്തെ കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനവും നടന്നു. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. വി. സി. ജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പുതിയ അംഗ ങ്ങള്‍ക്കുള്ള സത്യവാചകം രക്ഷാധി കാരി വി. ജി. ഷാജി ചൊല്ലി ക്കൊടുത്തു.

വിവിധ സഭ കളിലെ വികാരി മാരായ ഫാ. വര്‍ഗീസ് അറക്കല്‍, ഫാ. മത്തായി, ഫാ. ജോസഫ് സക്കറിയ എന്നിവര്‍ സംസാരിച്ചു. വൈ. എം. സി. എ. അബുദാബി യൂണിറ്റ് സെക്രട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും ട്രഷറര്‍ കെ. പി. സൈജി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അർദ്ധ വാർഷിക ജനറൽ ബോഡി

June 10th, 2013

ദോഹ : ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്റെ അർദ്ധ വാർഷിക ജനറൽ ബോഡി ദോഹ യിലുള്ള അൽ ഒസറ ഹോട്ടലിൽ വെച്ച് ചേർന്നു.

ഖത്തറിലുള്ള ബ്ലാങ്ങാട്ടു കാരുടെ ഈ കൂട്ടായ്മ യിൽ പ്രധാനമായും ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്കാണ് മുൻ‌തൂക്കം കൊടുക്കുന്നത്.

qatar-blangad-mahallu-2013-ePathram
ഈ കൂട്ടായ്മ രൂപീകരിച്ച് ആറര വർഷത്തെ ഈ കാലയള വിനുള്ളിൽ മഹല്ലി ലുള്ള നിരവധി കുടുംബ ങ്ങളുടെ പ്രയാസ ങ്ങൾക്ക് സാന്ത്വന മാകാൻ ഒരു പരിധി വരെ കഴിഞ്ഞി ട്ടുണ്ട്. പാവപ്പെട്ട പെണ്‍കുട്ടി കള്‍ക്കുള്ള വിവാഹ ധന സഹായം, ഭവന നിർമ്മാണം, മരുന്ന് വിതരണം, ചികിത്സാ സഹായം, റമളാൻ റിലീഫ് പദ്ധതി തുടങ്ങിയവയാണ് അസോസി യേഷന്റെ പ്രവര്‍ത്തന മേഖല.

റമളാൻ സൽക്കർമ്മങ്ങളെ കുറിച്ചുള്ള വിശദീകരണം അബ്ദുൽ മുജീബും പ്രവർത്തന റിപ്പോർട്ട് മുഹമ്മദ് ഷാഫിയും അബ്ദുൽ അസീസും ചേർന്ന് അവതരിപ്പിച്ചു.

ഈ കൂട്ടായ്മ യുടെ രൂപീകരണം മുതൽ ഓരോ മെമ്പർമാരും ചെയ്തു പോരുന്ന സഹായ സഹകരണ ങ്ങളെ ഉപദേശക സമിതി അംഗങ്ങളായ മുഹമ്മദ്‌ അഷറഫും(ബാബു), അബ്ദു റഹ്മാനും പ്രത്യേകം അഭിനന്ദിച്ചു. ഹനീഫ അബ്ദു ഹാജിയുടെ നന്ദി പ്രകാശിപ്പിച്ചു.

– കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട്, ഖത്തർ

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എം. മുഹമ്മദുണ്ണിക്ക് സ്വീകരണം നല്‍കി

June 7th, 2013

അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബി യില്‍ എത്തിയ ബ്ലാങ്ങാട് ജുമാ അത്ത് പള്ളി കമ്മിറ്റി സെക്രട്ടറി എം. മുഹമ്മദുണ്ണിക്ക്, ബ്ലാങ്ങാട് നിവാസികളുടെ കൂട്ടായ്മ അബുദാബി മഹല്ല് അസ്സോസ്സി യേഷന്‍ സ്വീകരണം നല്‍കി.

blangad-juma-masjid-in-1999-old-ePathram

തൃശൂര്‍ ജില്ലയിലെ ഏറ്റവും പുരാതന പള്ളികളില്‍ ഒന്നായ ചേര്‍ക്കല്‍ ബ്ലാങ്ങാട് ജുമാ മസ്ജിദ്, സുന്നത്ത് ജമാ അത്തിന്റെ നിബന്ധനകള്‍ തുടര്‍ന്നു വരുന്നതും സുന്നീ ആശയ പ്രകാരം പ്രവര്‍ത്തിക്കാന്‍ റജിസ്റ്റര്‍ ചെയ്തതുമാണ്.

പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാങ്ങാട് സുല്ലമുല്‍ ഇസ്ലാം മദ്രസ്സ യുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചു എം. മുഹമ്മദുണ്ണി വിശദീകരിച്ചു.

മഹല്ല് നിവാസികളുടെ കൂട്ടായ്മയായ അസ്സോസിയേഷന്‍, ജാതി മത ഭേത മന്യേ നാട്ടില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തന ങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് എ. പി. മുഹമ്മദ് ഷെറീഫ് അദ്ധ്യക്ഷത വഹിച്ചു. എം. വി. ബഷീര്‍, സഹീര്‍ അറക്കല്‍, എം. വി അബ്ദുല്‍ ലത്തീഫ്, മുഹമ്മദ്‌ ഇജാസ്‌, മുഹമ്മദ്‌ അന്‍വര്‍, സഹീര്‍ ബാബു എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

ഉപദേശക സമിതി അംഗ ങ്ങളായ പി. എം. അബ്ദുല്‍ കരീം ഹാജി, കെ. വി. ഇബ്രാഹിം കുട്ടി എന്നിവര്‍ ആസംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി കമ്മിറ്റി

May 30th, 2013

അബുദാബി : എക്യുമെനിക്കല്‍ സഭ കളുടെ കൂട്ടായ്മ യായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി യൂണിറ്റി ന്റെ പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് ആയി യാക്കോബായ സഭയിലെ റവ. ഫാദര്‍ വര്‍ഗീസ് അറയ്ക്കല്‍, വൈസ് പ്രസിഡണ്ടുമാരായി റവ. ഡോ. ജോണ്‍ ഫിലിപ്പ്, റവ. ഷാജി തോമസ് (മാര്‍ത്തോമ), റവ. ഫാദര്‍ വി. സി. ജോസ്, റവ. ഫാദര്‍ ജോബി കെ. ജേക്കബ് (ഓര്‍ത്തഡോക്‌സ്), റവ. മാത്യു മാത്യു (സി.എസ്.ഐ.), റവ. ഫാദര്‍ സി. സി. ഏലിയാസ് , റവ. ഫാദര്‍ ജോസഫ് സ്‌കറിയ (ക്‌നാനായ) എന്നിവരും ജനറല്‍ സെക്രട്ടറി യായി ഓര്‍ത്തഡോക്‌സ് സഭയിലെ ജോണ്‍ തോമസ്, ജോയന്റ് സെക്രട്ടറി യായി മാര്‍ത്തോമ സഭയിലെ ബിജു ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

അഡ്വ. മാത്യു എബ്രഹാം, ജോണി ഈപ്പന്‍, സ്റ്റീഫന്‍ മല്ലേല്‍, പി. ഡി. മാത്യു , ബെന്നി കെ. പൗലോസ്, ബിജു ജോണ്‍, ജിബു ഫിലിപ്പ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മിഹ്റാജ് : ജൂണ്‍ 6 യു എ ഇ യില്‍ പൊതു അവധി

May 22nd, 2013

അബുദാബി : മിഹ്റാജ് ദിനത്തോട് അനുബന്ധിച്ച്‌ യു എ ഇ യില്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജൂണ്‍ 6 വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് യു എ ഇ തൊഴില്‍ കാര്യ വകുപ്പു മന്ത്രി അറിയിച്ചു. 1980 ഫെഡറല്‍ നിയമം 8 ഖണ്ഡിക 74 നിയമ പ്രകാരമാണ് അവധി നല്‍കിയത് എന്നും മന്ത്രി പറഞ്ഞു.

യു. എ. ഇ. ഭരണാധികാരി ഷെയ്ക്ക്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍നഹ്യാന്‍, യു എ ഇ ഉപ ഭരണാധികാരിയും ദുബായ്‌ ഭരണാധി കാരി യുമായ ഷെയ്ക്ക്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍മക്തൂം, മറ്റു എമിറേറ്റ്സ് ഭരണാധി കാരികള്‍, മറ്റു പ്രമുഖര്‍ക്കും ആശംസ നേര്‍ന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം സമ്മാന ദാനം
Next »Next Page » വി ടി വി ദാമോദരന് പ്രഥമ ഗാന്ധിഗ്രാം അവാര്‍ഡ് സമ്മാനിച്ചു »



  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine