മനുഷ്യ ജാലിക : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി അബുദാബിയില്‍

January 22nd, 2013

logo-skssf-manushya-jalika-ePathram
അബുദാബി : ഇന്ത്യന്‍ റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് ‘രാഷ്ട രക്ഷയ്ക്ക് സൗഹൃദത്തിന്‍റെ കരുതല്‍’ എന്ന പ്രമേയ വുമായി S K S S F സംസ്ഥാന കമ്മറ്റി യുടെ നിര്‍ദേശ പ്രകാരം വിവിധ ജില്ലാ തല ങ്ങളില്‍ നടക്കുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് അബുദാബി സുന്നി സെന്ററും S K S S F ഉം ചേര്‍ന്ന് മനുഷ്യ ജാലിക തീര്‍ക്കുന്നു.

ജനുവരി 25 വെള്ളിയാഴ്ച അബുദാബി യിലെ വിവിധ മത രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു ഇന്ത്യന്‍ റിപ്പബ്ലിക്‌ ദിനാഘോഷം സംഘടിപ്പിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി ജാലിക പ്രഭാഷണം നടത്തും.

കെ. പി. കെ. വേങ്ങര, പി. ബാവ ഹാജി, മനോജ്‌ പുഷ്കര്‍, കെ. ബി. മുരളി, ടി. പി. ഗംഗാധരന്‍, ഉസ്മാന്‍ കരപ്പാത്ത്, ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍ മൌലവി തുടങ്ങിയവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ കൊയ്ത്തുത്സവം

January 18th, 2013

അല്‍ ഐന്‍ : സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രല്‍ പള്ളി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനവരി 18 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ വിവിധ പരിപാടി കളോടെ മെസിയാദിലെ അല്‍ കെര്‍ പള്ളി അങ്കണത്തില്‍ നടക്കും.

കേരള ത്തനിമ യിലുള്ള വ്യത്യസ്ത വിഭവ ങ്ങളുടെ നാടന്‍ തട്ടുകടകള്‍, വിവിധ കലാ – കായിക പരിപാടികള്‍, കാര്‍ഷിക – ഇലക്ട്രോണിക്‌സ് ഉത്പ്പന്ന ങ്ങളുടെ ലേലം വിളികള്‍ എന്നിവ ഉത്സവ ത്തെ സജീവമാക്കും. ഭാഗ്യ പരീക്ഷണ കൂപ്പണില്‍ ഒന്നാം സമ്മാനര്‍ഹരായ വര്‍ക്ക് ഹുണ്ടായ് കാര്‍ സമ്മാനിക്കും. മറ്റനവധി സമ്മാന ങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

അലൈന്‍ യെസ്‌മെന്‍സ് ക്ലബ്ബിന്റെയും ഇടവക യുടെയും സംയുക്താഭിമുഖ്യ ത്തിലുള്ള മെഡിക്കല്‍ ചെക്ക്അപ്പ് പ്രോഗ്രാം മേള യോട് അനുബന്ധിച്ചു പള്ളിയങ്കണ ത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 81 42 725

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. വി. അബ്ദുല്‍ ജലീലിന് സ്വീകരണം നല്‍കി

December 9th, 2012

reception-for-blangad-mahallu-president-jaleel-ePathram
അബുദാബി : സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം യു. എ. ഇ. യില്‍ എത്തിയ ചേര്‍ക്കല്‍ ബ്ലാങ്ങാട് ജുമാ മസ്ജിദ്‌ കമ്മിറ്റി ജനറല്‍ സെക്രട്ടറി യും സുല്ലമുല്‍ ഇസ്ലാം മദ്രസ്സ പ്രസിഡണ്ടു മായ എം. വി. അബ്ദുല്‍ ജലീലിന് അബുദാബി ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്‍ സ്വീകരണം നല്‍കി.

അസോസിയേഷന്‍ പ്രസിഡന്റ് എ. പി. മുഹമ്മദ്‌ ശരീഫ്‌ അദ്ധ്യക്ഷത വഹിച്ചു.

മഹല്ലിലെ പുതിയ വിശേഷങ്ങളും പുനര്‍ നിര്‍മ്മാണം കഴിഞ്ഞ ബ്ലാങ്ങാട് ജുമാ അത്ത്‌ പള്ളി, പുതുക്കി പണിയുന്ന സുല്ലമുല്‍ ഇസ്ലാം മദ്രസ്സ യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചും എം. വി. അബ്ദുല്‍ ജലീല്‍ വിശദീകരിച്ചു.

അസോസ്സിയേഷന്‍ ഉപദേശക സമിതി അംഗങ്ങളായ പി. എം. അബ്ദുല്‍ കരീം, കെ. വി. ഇബ്രാഹിം കുട്ടി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം. വി. അബ്ദുല്‍ ലത്തീഫ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി സഹീര്‍ അറക്കല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുല്‍​സവം ആഘോഷിച്ചു

December 3rd, 2012

thiruvanjoor-at-marthoma-church-harvest-fest-2012-ePathram
അബുദാബി : മുസഫ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ കൊയ്ത്തുല്‍സവം ആഘോഷിച്ചു. സമാപന സമ്മേളന ത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യാതിഥി ആയിരുന്നു.

വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വി. ടി. ബലറാം എം. എല്‍. എ., സഹ വികാരി റവ. ഷാജി തോമസ്, സെക്രട്ടറി ബോബി ജേക്കബ്, ട്രസ്റ്റിമാരായ ഷിബു വര്‍ഗീസ്, ബിജു ഫിലിപ്പ് എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

കേരളത്തനിമയാര്‍ന്ന ഭക്ഷ്യ വിഭവ ങ്ങള്‍ക്കൊപ്പം ചൈനീസ് ഭക്ഷണ ങ്ങളുടെ തട്ടുകടകളും സ്റ്റാളുകള്‍, വിനോദ മല്‍സരങ്ങള്‍, കലാപരിപാടി കള്‍, തട്ടുകടകള്‍ എന്നിവ ആകര്‍ഷകമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം വെള്ളിയാഴ്ച

November 23rd, 2012

harvest-fest-2012-ePathram
അബുദാബി : സെന്റ്‌ ജോര്‍ജ് ഓര്‍ത്തോഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം നവംബര്‍ 23 വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ ആരംഭിക്കും.

രണ്ടു ഭാഗമായി നടക്കുന്ന ആഘോഷ പരിപാടിയില്‍ വൈകീട്ട് നാല് മണി മുതല്‍ കൊയ്ത്തുത്സവ ത്തിന്റെ തനതു ഭാഗമായ നാടന്‍ ഭക്ഷണ ങ്ങളുടെ വില്പന ശാലകള്‍ ആരംഭിക്കും. പരമ്പരാഗത ക്രിസ്തീയ വിഭവങ്ങള്‍, നസ്രാണി പലഹാരങ്ങള്‍ എന്നിവയെല്ലാം കൊയ്ത്തുത്സവ ത്തിന്റെ മുഖ്യആകര്‍ഷക മായിരിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നൌഷാദ് ബാഖവി അബുദാബിയില്‍
Next »Next Page » ഗുരുവായൂര്‍ വിമാനത്താവളം : നിവേദനം നല്‍കി »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine