പുണ്യ മാസത്തെ വരവേല്‍ക്കാന്‍ ഇഫ്താര്‍ ടെന്റുകളും ഒരുങ്ങി

July 4th, 2013

ramadan-iftar-tent-abudhabi-ePathram
അബുദാബി : പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒപ്പം രാജ്യമെങ്ങു മുള്ള പള്ളി കളോട് ചേര്‍ന്ന് നോമ്പ് തുറക്കാനുള്ള സൌകര്യ ങ്ങള്‍ ഒരുക്കി ടെന്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

സ്വകാര്യ വ്യക്തി കളുടെയും റെഡ്‌ ക്രസന്റ് പോലെയുള്ള സംഘടന കളുടെയും ടെന്റുകളില്‍ ഇഫ്താറിനും തുടര്‍ന്ന് അത്താഴ ത്തിനുമുള്ള വിഭവങ്ങള്‍ ഒരുക്കും. ഈ റമദാനില്‍ ശൈഖ് ഖലീഫാ ഫൌണ്ടേഷന്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റുക ളിലുമായി 58 700 ഇഫ്താര്‍കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.

ശൈഖ് സായിദ്‌ ഗ്രാന്‍ഡ്‌ മസ്ജിദിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ടെന്റുകളില്‍ ദിവസവും അമ്പതിനായിരത്തോളം ആളുകള്‍ക്ക് ഇഫ്താര്‍ വിരുന്നൊ രുക്കുന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റമദാനില്‍ ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശന ത്തിന് സമയ ക്രമം

June 29th, 2013

shaikh-zayed-masjid-ePathram
അബുദാബി : ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ പരിശുദ്ധ റമദാന്‍ മാസ ത്തിലെ സന്ദര്‍ശന സമയം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ എല്ലാ സന്ദര്‍ശക ര്‍ക്കുമായി മസ്ജിദ്‌ തുറന്നിരിക്കും.

ടൂറിസ്റ്റുകള്‍ക്ക് ഔദ്യോഗിക ഗൈഡു കളുടെ സഹായ ത്തോടെ പള്ളിയെ ക്കുറിച്ച് എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കാം.

ആരാധനാ കേന്ദ്രം എന്നതിനാല്‍ സന്ദര്‍ശകര്‍ അനുയോജ്യ മായ വസ്ത്ര വിധാനത്തില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും പരിശുദ്ധ റമദാനിന്റെ പ്രത്യേകത കളും അതില്‍ പള്ളികള്‍ വഹിക്കുന്ന പങ്കും മനസ്സിലാക്കാന്‍ സന്ദര്‍ശനം സഹായകരമാകും എന്നും അധികൃതര്‍ വ്യക്തമാക്കി. പള്ളിയെ കുറിച്ചുള്ള വിശദമായ മാര്‍ഗ നിര്‍ദേശ ങ്ങള്‍ക്കായി മസ്ജിദ് വെബ്‌ സൈറ്റ് സന്ദര്‍ശി ക്കാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന അബുദാബി കമ്മിറ്റി ഭാരവാഹികള്‍

June 20th, 2013

അബുദാബി : കാസറ ഗോഡ് ജില്ലയിലെ പ്രശസ്തമായ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന അബുദാബി കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പി. കെ. അഹമദ് ബല്ലാ കടപ്പുറം പ്രസിഡന്റ്‌, ബി. എം. കുഞ്ഞബ്ദുള്ള കല്ലൂരാവി ജനറല്‍ സെക്രട്ടറി, പി. എം. ഹസൈനാര്‍ തെക്കേപ്പുറം ട്രഷറര്‍, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, എം.എം. നാസര്‍, നസീര്‍ കമ്മാടം, കെ.കെ. സുബൈര്‍ (വൈസ് പ്രസിഡന്റ്), റഫീക്ക് കാക്കടവ്, ഷാഫി സിയാറത്തിങ്കര, മുനീര്‍ പാലായി, മഹമൂദ് കല്ലൂരാവി (സെക്രട്ടറി).

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം ഇസ്ലാമിക്‌ സെന്റര്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി. കെ. അഹമദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മൊയ്തു ഹാജി സുറൂർ, പാറക്കാട് മുഹമ്മദ്‌ ഹാജി പ്രസംഗിച്ചു. റിട്ടേർണിംഗ് ഓഫീസർ അബ്ദുൽ റഹിമാൻ പൊവ്വൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജനറല്‍ സെക്രട്ടറി ബി. എം. കുഞ്ഞബ്ദുള്ള വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി പി.എം. ഹസൈനാര്‍ കണക്കുകളും ഓഡിറ്റര്‍മാരായ മുഹമ്മദ്‌ കുഞ്ഞി തൈക്കടപ്പുറം, നിയാസ് എന്നിവര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 78 24 472

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥന സദസ്സ് വ്യാഴാഴ്ച രാത്രി

June 20th, 2013

അബുദാബി : അബുദാബി കണ്ണൂര്‍ ജില്ലാ എസ്. കെ. എസ്. എസ്. എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ മാസാന്ത ദിഖ്‌റും പ്രാര്‍ത്ഥന സംഗമവും ജൂണ്‍ 20 വ്യാഴാഴ്ച രാത്രി 9 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ടി. കെ. എം. ബാവ മുസ്‌ല്യാര്‍ തുടങ്ങിയ വര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന യ്ക്കും പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ്‌ തങ്ങള്‍ അനുസ്മരണ ദിഖ്‌ര്‍ ദുആ മജ്‌ലിസ്

June 18th, 2013

panakkad-shihab-thangal-ePathram
ദുബായ് : മത – രാഷ്ട്രീയ – സാംസ്‌കാരിക മേഖല കളില്‍ ഏറെ സ്വാധീനം ചെലുത്തു കയും കേരളീയ സമൂഹ ത്തിന്‍റെ ആദരവ് പിടിച്ചു പറ്റുകയും ചെയ്ത മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വിട്ടു പിരിഞ്ഞിട്ട് നാലു വര്‍ഷം പിന്നിടുന്ന ശഹബാന്‍ പത്ത് ജൂണ്‍ 19 ബുധനാഴ്ച വൈകീട്ട് 7.30 നു ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി മത കാര്യ വിഭാഗം സംഘടി പ്പിക്കുന്ന ദിഖ്‌ര്‍ – ദുആ – മജ്‌ലിസ്, കെ. എം. സി. സി. ആസ്ഥാനത്ത് വെച്ചു നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇരു ചക്ര വാഹന യാത്ര ക്കാരുടെ അശ്രദ്ധക്ക് 200 ദിര്‍ഹം പിഴ
Next »Next Page » അക്കാഫ് ലോഗോ ക്ഷണിക്കുന്നു »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine