കാന്തപുരത്തിന്റെ റമദാന്‍ പ്രഭാഷണം വെള്ളിയാഴ്ച അബുദാബിയില്‍

July 17th, 2013

kantha-puram-in-icf-dubai-epathram
അബുദാബി : അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി.അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക റമദാന്‍ പ്രഭാഷണം ജൂലായ്‌ 19 ന് ജുമുഅ നിസ്‌കാര ശേഷം അബുദാബി എയര്‍പോര്‍ട്ട് റോഡിലെ പഴയ പോസ്റ്റോഫീസിനു സമീപമുള്ള വലിയ പള്ളിയില്‍ (ദാഇറത്തുല്‍ മിയ) നടക്കും.

കഴിഞ്ഞ 32 വര്‍ഷമായി അബുദാബി യില്‍ കാന്തപുരം റമദാന്‍ പ്രഭാഷണം നടത്തി വരുന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍

July 15th, 2013

dubai-international-holy-quran-award-ePathram
ദുബായ് : ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സര ങ്ങള്‍ ജൂലായ്‌ 16 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. അനുബന്ധ മായി നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ പരമ്പര റമദാന്‍ ഒന്നിന് തുടങ്ങി.

യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് 1997-ല്‍ ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍മത്സര ത്തിന് തുടക്കം കുറിച്ചത്. ഇത്തവണ 88 രാജ്യ ങ്ങളില്‍നിന്നുള്ള പ്രതിനിധി കളാണ് ഖുര്‍ആന്‍ പാരായണ മത്സര ത്തില്‍ പങ്കെടു ക്കുന്നത്.

ഖുര്‍ആന്‍ പൂര്‍ണമായും അര്‍ഥം ഉള്‍ക്കൊണ്ട് മനഃപാഠ മാക്കുകയും അത് കൃത്യത യോടെ അവതരിപ്പി ക്കുകയും വിധി കര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യുന്ന മത്സരാര്‍ഥി ആയിരിക്കും വിജയി. വിജയിയാകുന്ന യുവ പണ്ഡിതന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാന ങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, ഒന്നര ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിക്കും.

എല്ലാവര്‍ഷവും ഇന്ത്യ യില്‍നിന്നുള്ള പ്രതിനിധികള്‍ ഖുര്‍ആര്‍ പാരായണ മത്സര ത്തില്‍ പങ്കെടുക്കാറുണ്ട്. 2009 ല്‍ ഇന്ത്യയില്‍ നിന്നുള്ള  ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് എന്ന മല്‍സരാര്‍ത്ഥി ഒന്നാം സ്ഥാനം നേടിയിരുന്നു.

അറബി ഭാഷയ്ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി, ഭാഷകളിലും വര്‍ഷംതോറും പ്രഭാഷണ ങ്ങള്‍ നടക്കാറുണ്ട്.

ഖിസൈസിലെ  ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയ ത്തിലാണ് വിദേശ ഭാഷ കളിലുള്ള പ്രഭാഷണ ങ്ങള്‍ നടക്കുന്നത്.

പ്രഭാഷണങ്ങള്‍ ജൂലായ്‌ 18 ന്  ആരംഭിച്ചു 27 ന് അവസാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: സമദാനിയുടെ പ്രഭാഷണം 27ന്

July 15th, 2013

samadani-iuml-leader-ePathram
ദുബായ് : രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയോട് അനുബന്ധിച്ച് കെ. എം. സി. സി. യുടെ ആഭിമുഖ്യ ത്തില്‍ ജൂലായ്‌ 27ശനിയാഴ്ച തറാവീഹ്‌ നിസ്കാര ശേഷം ഖിസൈസ് ജം ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയ ത്തില്‍ എം. പി. അബ്ദു സമദ് സമദാനി പ്രഭാഷണം നടത്തും.

’മദീന യിലേക്കുള്ള പാത’ എന്ന പ്രഭാഷണ പരമ്പരയുടെ തുടര്‍ച്ച യാണിത്. ദുബായ് ഗവണ്‍മെന്റിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന പരിപാടിയില്‍ മൂന്നാം തവണ യാണ് സമദാനി പ്രഭാഷണം നടത്തുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്സ് ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം ഇഫ്താർ സംഗമം

July 15th, 2013

eiff-iftar-2013-ePathram
അബുദാബി : എമിറേറ്റ്സ് ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വ്രത മാസ ത്തിന്റെ ആത്മീയ വിശുദ്ധിയും സാഹോദര്യവും വിളംബരം ചെയ്ത ഇഫ്താർ വിരുന്നിൽ, മാധ്യമ പ്രവർത്തകർ, വിവിധ സംഘടന പ്രതിനിധി കൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ചടങ്ങിൽ ഷാജഹാൻ ഒരുമനയൂർ സ്വാഗതം പറഞ്ഞു. ഹൈദർ മൗലവി റമദാൻ സന്ദേശം നല്കി. അൻവർ സാദത് അധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്രത ത്തിലൂടെ മനുഷ്യന് ക്ഷമ പരിശീലി പ്പിക്കുന്നു

July 13th, 2013

അബുദാബി : ആത്മ ​സംസ്കരണ ത്തിന്റെ അസുലഭ അവസര ങ്ങളുമായി വീണ്ടും ​പരിശുദ്ധ റമദാന്‍​ വന്നെത്തി. എല്ലാ ആസക്തി കളെയും അകറ്റി നിര്‍ത്താന്‍ നമുക്ക് കരുത്ത് നല്‍കുന്നതാണ് ​റമദാന്‍. വ്രത ത്തിലൂടെ മനുഷ്യന് ക്ഷമ പരിശീലി പ്പിക്കുകയാണ് ദൈവം. ​തെറ്റുകളിലേക്ക് നയിക്കുന്ന വികാര വിചാരങ്ങളില്‍ നിന്നും തടയിടാനുള്ള പരിച യാണ് വ്രതം.

എല്ലാവിധ അനാവശ്യ പ്രവർത്തന ങ്ങളിൽ നിന്നും ചിന്ത കളിൽ നിന്നും മുക്ത മായി നന്മകൾ അധികരി പ്പിക്കുന്ന ത്തിലൂടെ മാത്രമേ നോമ്പിലൂടെ ലക്ഷ്യമാക്കുന്ന ആത്മീയ ഉന്നതി നേടാനാവൂ.

യു. എ. ഇ. ​പ്രസിഡന്റ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമദാൻ അതിഥി യായി എത്തിയ പണ്ഡിതനും പ്രഭാഷകനും എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ പേരോട് അബ്ദു റഹിമാന്‍ സഖാഫി, റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമാ നിസ്കാര ത്തിനു ശേഷം മുസഫ ശാബിയ 10 ലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് പള്ളി യില്‍​​ പ്രഭാഷണം നടത്തി.

കാരുണ്യ ത്തിന്റെ കൈനീട്ടം നടത്തി മാനവ കുലത്തിനു സ്നേഹ ത്തിന്റെ മാതൃക നല്കുന്ന അനുഗ്രഹീത നേതൃത്വ മാണ് യു. എ. ഇ. യുടേത്. തങ്ങളുടെ ജനതയ്ക്ക് ആത്മീയ ചൈതന്യം നല്കുന്നതിന് റമദാന്‍ പ്രഭാഷണങ്ങള്‍ ക്കായി ലോകത്തിന്റെ നാനാ ദിക്കുകളിൽ നിന്നും പ്രമുഖരായ പണ്ഡിതരെ കൊണ്ടു വരികയും വിശുദ്ധ ദിനങ്ങളെ ധന്യ മാക്കുന്നതും ശ്രേഷ്ടമാണ് എന്ന് പേരോട് അബ്ദുറഹിമാൻ സഖാഫി പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ആയഞ്ചേരി പഞ്ചായത്തിൽ ‘ബൈത്തുൽ റഹ്മ’ പദ്ധതി നടപ്പിലാക്കും
Next »Next Page » പി. കെ. വാസുദേവൻ നായരെ അനുസ്മരിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine