ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്‍ കുടുംബ സംഗമം

May 10th, 2013

valanchery-ibrahim-at-qatar-blangad-family-meet-ePathram
ദോഹ : ബ്ലാങ്ങാട് നിവാസി കളുടെ ഖത്തറിലെ  പ്രവാസി കൂട്ടായ്മ ‘ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്‍’ കുടുംബ സംഗമം ദോഹ യിലെ അൽ ഒസറ ഹോട്ടലിൽ വെച്ച് നടന്നു.

qatar-blangad-mahallu-family-meet-2013-ePathram

ബ്ലാങ്ങാടു നിവാസി കളായ ഖത്തറിൽ കുടുംബ മായി കഴിയുന്നവരും അവധിക്കാലം ചെലവഴി ക്കാനുമായി എത്തിയ കുടുംബ ങ്ങൾക്കും മാത്രമായി ഒരുക്കിയ ഈ കുടുംബ സംഗമ ത്തില്‍ വളാഞ്ചേരി ഇബ്രാഹിം മൗലവിയുടെ ‘ദുനിയാവിലെ ജീവിതം – ലക്ഷ്യങ്ങളും അവസരങ്ങളും’ എന്ന വിഷയ ത്തെ ആസ്പദ മാക്കിയുള്ള പ്രഭാഷണം ഉണ്ടായിരുന്നു.

ഒരു പ്രവാസിയെ സംബന്ധിച്ചി ടത്തോളം തിരിച്ചു വരാനുള്ള ഒരു യാത്ര ക്കായി അവൻ അവധിക്ക് പോകുമ്പോൾ മാസ ങ്ങൾക്ക് മുമ്പ് എന്തെല്ലാം ഒരുക്കങ്ങൾ ചെയ്യുമെന്നും എന്നാൽ തിരിച്ചു വരാത്ത യാത്രക്കായി മനുഷ്യൻ എന്തെങ്കിലും തയ്യാറെടുപ്പുകൾ നടത്താറുണ്ടോ എന്ന് ചോദിച്ചു കൊണ്ട് താൽക്കാലിക മായുള്ള ആയുസ്സിന്റെ കണക്ക് പോലും അറിയാത്ത ഈ ദുനിയാ വിലെ ജീവിതം നാളത്തേ ക്കുള്ള സമ്പാദ്യത്തിനായി വിനിയോഗിക്കണം എന്ന് അദ്ദേഹം എല്ലാ വരെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് പ്രസംഗ ത്തിന് വിരാമമിട്ടത് .

പരസ്പരം ക്ഷേമാന്വേഷണ ങ്ങളും സന്തോഷം പങ്കു വെക്കലുമായി ഒരു നല്ല അവധി ക്കാലം ചെലവഴിച്ച തിന്റെ ഓർമ്മ കളുമായാണ് എല്ലാവരും പിരിഞ്ഞു പോയത്.

-കെ. വി. അബ്ദുല്‍ അസീസ്‌ ചാവക്കാട് – ദോഹ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് സുദൈസു മായി കാന്തപുരം കൂടിക്കാഴ്ച നടത്തി

April 27th, 2013

kantha-puram-with-sheikh-sudais-in-macca-ePathram
മക്ക : വിശുദ്ധ ഗേഹങ്ങളുടെ സൂക്ഷിപ്പുകാരായ ഇരുഹറം കാര്യാലയ ത്തിന്റെ മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസു മായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാര്‍ കൂടിക്കാഴ്ച നടത്തി.

kanthapuram-in-macca-with-sheikh-sudais-ePathram

ഹറമു കളുടെ വികസന പ്രവര്‍ത്തന ങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ശൈഖ് സുദൈസ് ഹറം വികസന പ്രവൃത്തി കളെക്കുറിച്ച് കാന്തപുര ത്തോട് വിശദീകരിച്ചു. ഹറമു കളുടെ വികസന കാര്യങ്ങളിലും ഹാജി മാര്‍ക്കു വേണ്ടി ചെയ്യുന്ന സേവന കാര്യങ്ങളിലും തിരുഗേഹ ങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവ് തുല്യത യില്ലാത്ത മാതൃക യാണ് കാഴ്ച വെക്കുന്നതെന്ന് കാന്തപുരം പറഞ്ഞു.

ഹറം കാര്യാലയ ത്തില്‍ നടന്ന കൂടിക്കാഴ്ച യില്‍ കാന്തപുര ത്തിനോടൊപ്പം ഡോ. അബ്ദുല്‍ഹക്കീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി യുവജന സാംസ്‌കാരിക സമ്മേളനം ശ്രദ്ധേയ മായി

April 23rd, 2013

ssf-vice-president-dr.muhammed-farooq-naemi-ePathram
അബുദാബി : എസ്. എസ്. എഫ്. നാല്‍പ്പതാം വാര്‍ഷിക സമ്മേളന ത്തോടു അനുബന്ധിച്ച് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ‘പ്രവാസി യുവജന സാംസ്‌കാരിക സമ്മേളനം’ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായി.

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ്. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം ചെയ്തു.

‘സമരമാണ് ജീവിതം’ എന്ന പ്രമേയ വുമായി ഈ മാസം 26, 27, 28 തിയ്യതി കളില്‍ എറണാകുള ത്ത് നടക്കുന്ന എസ്. എസ്. എഫ്. നാല്പതാം വാര്‍ഷിക സംസ്ഥാന സമ്മേളന ത്തിന്റെ വിഷയം അവതരിപ്പിച്ചു കൊണ്ടാണ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രഭാഷണം ചെയ്തത്.

ssf-pravasi-youth-cultural-meet-ePathram

സമരം എന്നത് കൊണ്ട് നശീകരണ സ്വഭാവമുള്ള തല്ല എന്ന് എസ് എസ് എഫിന്റെ കഴിഞ്ഞ നാല് പതിറ്റാണ്ടു കാല പ്രവര്‍ത്തന ങ്ങള്‍ തെളിയിക്ക പ്പെട്ടതാണ്. ന്യായമായ അവകാശ ങ്ങള്‍ നേടി എടുക്കുന്നതിലും എസ് എസ് എഫ് വിജയിച്ചിട്ടുണ്ട്. തികച്ചും നിര്‍മാണാത്മ കമായ പ്രവര്‍ത്തന രീതി കൈ മുതലാക്കിയ ഏക വിദ്യാര്‍ഥി യുവജന പ്രസ്ഥാന മാണ് എസ് എസ് എഫ് എന്ന് കാലം തെളിയിച്ച വസ്തുതയാണ് എന്നും അദ്ദേഹം പറഞ്ഞു.

വര്‍ത്തമാന കാലത്ത് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഭീതിതമാണ്. രാജ്യത്തിന് അപമാന കരമായ ഡല്‍ഹി സംഭവം ആവര്‍ത്തിക്ക പ്പെടുന്നു. മദ്യ മാണ് സര്‍വ നാശ ത്തിന്റെയും സര്‍വ വിപത്തിന്റെയും അടിസ്ഥാന കാരണം.

മദ്യം നിരോധിക്കാന്‍ സര്‍ക്കാറുകള്‍ തയാറാവുന്നില്ല എന്നു മാത്രമല്ല, കൂടുതല്‍ ലഭ്യത ഉറപ്പു വരുത്തുന്ന രീതിയില്‍ പുതിയ മദ്യശാല കള്‍ക്ക് അനുമതി നല്‍കി ക്കൊണ്ടിരിക്കുക യുമാണ്. എങ്ങും അക്രമവും അരാജകത്വവും വ്യാപിക്കുന്നു. സൈബര്‍ കുറ്റ കൃത്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. നമ്മുടെ നാടും നഗരവും വഷളാവുന്ന അവസര ത്തില്‍ നേരിന്റെയും നെറിവിന്റെയും വഴി തെളിച്ചവര്‍ നിസ്സഹായ രാവുകയോ അപരാധി കളുടെ ഭാഗമാകു കയോ ചെയ്യുന്ന അവസര ത്തിലാണ് നമ്മുടെ നല്ല സംസ്‌കാര ത്തിന്റെയും സമീപന ത്തിന്റെയും വീണ്ടെടു ക്കലിനായി ഒരു വിളക്കു മാടമായി എസ് എസ് എഫ് ‘സമരമാണ് ജീവിതം’ എന്ന പ്രമേയ വുമായി സമൂഹ ത്തിലേക്ക് ഇറങ്ങുന്നത്.

ഉസ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സംഘടനാ സാരഥികളായ മുസ്തഫ ദാരിമി, പി. വി. അബൂബക്കര്‍ മൗലവി, പി. കെ. ഉമര്‍ മുസ്‌ലിയാര്‍, സിദ്ദീഖ് അന്‍വരി, ഇസ്ലാമിക്‌ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റശീദ്, ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) പ്രസിഡന്റ് ടി. പി. ഗംഗാധരന്‍, ഇമ പ്രസ്സ്‌ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, സമാജം പ്രതിനിധി കെ. എച്ച്. താഹിര്‍, കെ. എസ്. സി. പ്രതിനിധി സഫറുല്ല പാലപ്പെട്ടി, സമദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

അബുദാബി യിലെ വിവിധ മേഖല കളില്‍ പ്രവാസി സമൂഹ ത്തിന്റെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി കര്‍മ നിരതരും സേവന സന്നദ്ധ രുമായ 433 അംഗ ഐ ടീമിനെ (eye team) ഹമീദ് ഈശ്വര മംഗലം സമൂഹ ത്തിന് സമര്‍പ്പിച്ചു. ഹമീദ് പരപ്പ സ്വാഗതവും അബ്ദുല്ബാരി പട്ടുവം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി യുവജന സാംസ്‌കാരിക സമ്മേളനം അബുദാബി യില്‍

April 17th, 2013

ssf-40th-anniversary-logo-ePathram അബുദാബി : എസ്. എസ്. എഫ്. നാല്പതാം വാര്‍ഷിക സമ്മേളന ത്തിന്റെ ഭാഗമായി അബുദാബി യില്‍ പ്രവാസി യുവജന സാംസ്‌കാരിക സമ്മേളനം നടക്കും.

ഏപ്രില്‍ 20 ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സമ്മേളന ത്തില്‍ എസ്. എസ്. എഫ്. കേരള സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി (കൊല്ലം) മുഖ്യാഥിതി യായി പങ്കെടുക്കും.

സമരമാണ് ജീവിതം എന്ന സമ്മേളന പ്രമേയ ത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. സാമൂഹിക സാംസ്‌കാരിക വ്യവസായ മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഭാര വാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ ദു:വെള്ളി ആചരിച്ചു

March 30th, 2013

good-friday-2013-celebration-ePathram
ദുബായ് : യു എ ഇ യിലെ വിവിധ ദേവാലയ ങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന കളും സ്ലീബാ വന്ദന ശുശ്രൂഷകളും നടന്നു. ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലില്‍ നടന്ന ദു:വെള്ളിയാഴ്ച ശുശ്രൂഷ കളില്‍ ആയിര ക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. റ്റി ജെ ജോണ്‍സണ്‍, അസി. വികാരി ഫാ. ബിജു ദാനിയേല്‍, വി. റ്റി. തോമസ് കോര്‍ എപ്പിസ്‌കോപ്പാ, ഫാ. തോമസ് മുകളേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശുശ്രൂഷകള്‍ക്കു ശേഷം കഞ്ഞിനേര്‍ച്ചയും ഉണ്ടായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മെസ്പോ യാത്രയയപ്പ് നല്‍കി
Next »Next Page » കടമ്മനിട്ട, ഒ.വി. വിജയൻ എന്നിവരുടെ അനുസ്മരണം നടത്തി »



  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine