ദോഹ : ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്റെ അർദ്ധ വാർഷിക ജനറൽ ബോഡി ദോഹ യിലുള്ള അൽ ഒസറ ഹോട്ടലിൽ വെച്ച് ചേർന്നു.
ഖത്തറിലുള്ള ബ്ലാങ്ങാട്ടു കാരുടെ ഈ കൂട്ടായ്മ യിൽ പ്രധാനമായും ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്കാണ് മുൻതൂക്കം കൊടുക്കുന്നത്.
ഈ കൂട്ടായ്മ രൂപീകരിച്ച് ആറര വർഷത്തെ ഈ കാലയള വിനുള്ളിൽ മഹല്ലി ലുള്ള നിരവധി കുടുംബ ങ്ങളുടെ പ്രയാസ ങ്ങൾക്ക് സാന്ത്വന മാകാൻ ഒരു പരിധി വരെ കഴിഞ്ഞി ട്ടുണ്ട്. പാവപ്പെട്ട പെണ്‍കുട്ടി കള്‍ക്കുള്ള വിവാഹ ധന സഹായം, ഭവന നിർമ്മാണം, മരുന്ന് വിതരണം, ചികിത്സാ സഹായം, റമളാൻ റിലീഫ് പദ്ധതി തുടങ്ങിയവയാണ് അസോസി യേഷന്റെ പ്രവര്‍ത്തന മേഖല.
റമളാൻ സൽക്കർമ്മങ്ങളെ കുറിച്ചുള്ള വിശദീകരണം അബ്ദുൽ മുജീബും പ്രവർത്തന റിപ്പോർട്ട് മുഹമ്മദ് ഷാഫിയും അബ്ദുൽ അസീസും ചേർന്ന് അവതരിപ്പിച്ചു.
ഈ കൂട്ടായ്മ യുടെ രൂപീകരണം മുതൽ ഓരോ മെമ്പർമാരും ചെയ്തു പോരുന്ന സഹായ സഹകരണ ങ്ങളെ ഉപദേശക സമിതി അംഗങ്ങളായ മുഹമ്മദ് അഷറഫും(ബാബു), അബ്ദു റഹ്മാനും പ്രത്യേകം അഭിനന്ദിച്ചു. ഹനീഫ അബ്ദു ഹാജിയുടെ നന്ദി പ്രകാശിപ്പിച്ചു.
– കെ. വി. അബ്ദുൽ അസീസ് – ചാവക്കാട്, ഖത്തർ