റമദാനില്‍ ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശന ത്തിന് സമയ ക്രമം

June 29th, 2013

shaikh-zayed-masjid-ePathram
അബുദാബി : ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ പരിശുദ്ധ റമദാന്‍ മാസ ത്തിലെ സന്ദര്‍ശന സമയം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ എല്ലാ സന്ദര്‍ശക ര്‍ക്കുമായി മസ്ജിദ്‌ തുറന്നിരിക്കും.

ടൂറിസ്റ്റുകള്‍ക്ക് ഔദ്യോഗിക ഗൈഡു കളുടെ സഹായ ത്തോടെ പള്ളിയെ ക്കുറിച്ച് എല്ലാ വിവരങ്ങളും ചോദിച്ചു മനസ്സിലാക്കാം.

ആരാധനാ കേന്ദ്രം എന്നതിനാല്‍ സന്ദര്‍ശകര്‍ അനുയോജ്യ മായ വസ്ത്ര വിധാനത്തില്‍ വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും പരിശുദ്ധ റമദാനിന്റെ പ്രത്യേകത കളും അതില്‍ പള്ളികള്‍ വഹിക്കുന്ന പങ്കും മനസ്സിലാക്കാന്‍ സന്ദര്‍ശനം സഹായകരമാകും എന്നും അധികൃതര്‍ വ്യക്തമാക്കി. പള്ളിയെ കുറിച്ചുള്ള വിശദമായ മാര്‍ഗ നിര്‍ദേശ ങ്ങള്‍ക്കായി മസ്ജിദ് വെബ്‌ സൈറ്റ് സന്ദര്‍ശി ക്കാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന അബുദാബി കമ്മിറ്റി ഭാരവാഹികള്‍

June 20th, 2013

അബുദാബി : കാസറ ഗോഡ് ജില്ലയിലെ പ്രശസ്തമായ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന അബുദാബി കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പി. കെ. അഹമദ് ബല്ലാ കടപ്പുറം പ്രസിഡന്റ്‌, ബി. എം. കുഞ്ഞബ്ദുള്ള കല്ലൂരാവി ജനറല്‍ സെക്രട്ടറി, പി. എം. ഹസൈനാര്‍ തെക്കേപ്പുറം ട്രഷറര്‍, അബ്ദുല്‍ റഹിമാന്‍ ചേക്കു ഹാജി, എം.എം. നാസര്‍, നസീര്‍ കമ്മാടം, കെ.കെ. സുബൈര്‍ (വൈസ് പ്രസിഡന്റ്), റഫീക്ക് കാക്കടവ്, ഷാഫി സിയാറത്തിങ്കര, മുനീര്‍ പാലായി, മഹമൂദ് കല്ലൂരാവി (സെക്രട്ടറി).

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം ഇസ്ലാമിക്‌ സെന്റര്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി. കെ. അഹമദ് ബല്ലാ കടപ്പുറം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മൊയ്തു ഹാജി സുറൂർ, പാറക്കാട് മുഹമ്മദ്‌ ഹാജി പ്രസംഗിച്ചു. റിട്ടേർണിംഗ് ഓഫീസർ അബ്ദുൽ റഹിമാൻ പൊവ്വൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജനറല്‍ സെക്രട്ടറി ബി. എം. കുഞ്ഞബ്ദുള്ള വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി പി.എം. ഹസൈനാര്‍ കണക്കുകളും ഓഡിറ്റര്‍മാരായ മുഹമ്മദ്‌ കുഞ്ഞി തൈക്കടപ്പുറം, നിയാസ് എന്നിവര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 050 78 24 472

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മജ്‌ലിസുന്നൂര്‍ പ്രാര്‍ത്ഥന സദസ്സ് വ്യാഴാഴ്ച രാത്രി

June 20th, 2013

അബുദാബി : അബുദാബി കണ്ണൂര്‍ ജില്ലാ എസ്. കെ. എസ്. എസ്. എഫ്. കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ മാസാന്ത ദിഖ്‌റും പ്രാര്‍ത്ഥന സംഗമവും ജൂണ്‍ 20 വ്യാഴാഴ്ച രാത്രി 9 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ടി. കെ. എം. ബാവ മുസ്‌ല്യാര്‍ തുടങ്ങിയ വര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന യ്ക്കും പ്രമുഖ പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശിഹാബ്‌ തങ്ങള്‍ അനുസ്മരണ ദിഖ്‌ര്‍ ദുആ മജ്‌ലിസ്

June 18th, 2013

panakkad-shihab-thangal-ePathram
ദുബായ് : മത – രാഷ്ട്രീയ – സാംസ്‌കാരിക മേഖല കളില്‍ ഏറെ സ്വാധീനം ചെലുത്തു കയും കേരളീയ സമൂഹ ത്തിന്‍റെ ആദരവ് പിടിച്ചു പറ്റുകയും ചെയ്ത മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ വിട്ടു പിരിഞ്ഞിട്ട് നാലു വര്‍ഷം പിന്നിടുന്ന ശഹബാന്‍ പത്ത് ജൂണ്‍ 19 ബുധനാഴ്ച വൈകീട്ട് 7.30 നു ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി മത കാര്യ വിഭാഗം സംഘടി പ്പിക്കുന്ന ദിഖ്‌ര്‍ – ദുആ – മജ്‌ലിസ്, കെ. എം. സി. സി. ആസ്ഥാനത്ത് വെച്ചു നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ടി. കെ. എം ബാവ മുസ്ലിയാരുടെ നിര്യാണ ത്തില്‍ അനുശോചിച്ചു

June 17th, 2013

kasaragod-khazi-tkm-bava-musliyar-ePathram
അബുദാബി : സമസ്ത കേരളാ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡണ്ടും കാസറഗോഡ്, കുമ്പള സംയുക്ത ജമാഅത്തു കളുടെ ഖാസിയും പ്രമുഖ പണ്ഡിതനു മായ ശൈഖുനാ ഖാസി ടി. കെ. എം. ബാവ മുസ്ലിയാരുടെ നിര്യാണ ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. അബുദാബി – കാസറ ഗോഡ് ജില്ലാ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ്‌ സമീര്‍ അസ്അദി കമ്പാര്‍, ആക്ടിംഗ് പ്രസിഡന്റ്‌ അബ്ദുല്‍ അസീസ്‌ കീഴൂര്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

എളിമയും തെളിമയും ജീവിത ത്തിലുട നീളം പുലര്‍ത്തി പ്പോന്ന അദ്ദേഹം വിനയ ത്തിന്റെ ആള്‍രൂപ മായിരുന്നു എന്നും സമ്പത്തി നോട് ആസക്തിയോ അനിസ്ലാമികത യോട് വിട്ടു വീഴ്ചയോ ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ യിലൂടെ സമുദായ സേവന ത്തില്‍ ജ്വലിച്ചു നിന്ന ആ മഹനീയ വ്യക്തിത്വ ത്തിന്റെ വിട വാങ്ങല്‍ സുന്നീ മുസ്ലിം കൈരളിക്ക്‌ തീരാനഷ്ടം തന്നെയാണ് എന്നും അനുശോചന സന്ദേശ ത്തില്‍ അറിയിച്ചു.

-സാജിദ്‌ രാമന്തളി – അബുദാബി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്ലാസിക്‌ ഡേ 2013 ശ്രദ്ധേയമായി
Next »Next Page » ഇരു ചക്ര വാഹന യാത്ര ക്കാരുടെ അശ്രദ്ധക്ക് 200 ദിര്‍ഹം പിഴ »



  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine