അബുദാബി : പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഒപ്പം രാജ്യമെങ്ങു മുള്ള പള്ളി കളോട് ചേര്‍ന്ന് നോമ്പ് തുറക്കാനുള്ള സൌകര്യ ങ്ങള്‍ ഒരുക്കി ടെന്റുകള്‍ ഉയര്‍ന്നു കഴിഞ്ഞു.
സ്വകാര്യ വ്യക്തി കളുടെയും റെഡ് ക്രസന്റ് പോലെയുള്ള സംഘടന കളുടെയും ടെന്റുകളില്‍ ഇഫ്താറിനും തുടര്‍ന്ന് അത്താഴ ത്തിനുമുള്ള വിഭവങ്ങള്‍ ഒരുക്കും. ഈ റമദാനില്‍ ശൈഖ് ഖലീഫാ ഫൌണ്ടേഷന്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റുക ളിലുമായി 58 700 ഇഫ്താര്‍കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.
ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള ടെന്റുകളില്‍ ദിവസവും അമ്പതിനായിരത്തോളം ആളുകള്‍ക്ക് ഇഫ്താര്‍ വിരുന്നൊ രുക്കുന്നുണ്ട്.