അബുദാബി : യു. എ. ഇ. ഭരണാധികാരി ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അതിഥി യായി എത്തിയ പണ്ഡിതനും പ്രഭാഷകനും എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യുമായ പേരോട് അബ്ദു റഹിമാന്‍ സഖാഫിക്ക് ഔഖാഫ് പ്രതിനിധി കളും ഐ. സി. എഫ്. – ആര്‍. എസ്. സി. പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി.
റംസാന്‍ പ്രഭാഷണങ്ങ ള്‍ക്കായി എത്തിയ പേരോട്, ജൂലായ് 10 ബുധനാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം അബുദാബി മദീന സായിദി ലെ ബിന്‍ ഹമൂദ പള്ളി യില്‍ നടക്കുന്ന പ്രഭാഷണ ത്തോടെ റമളാന്‍ പ്രഭാഷണ ങ്ങള്‍ക്ക് തുടക്കം കുറിക്കും.
വ്യാഴാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം പഴയ പാസ്‌പോര്‍ട്ട് റോഡിലെ അബ്ദുള്‍ ഖാലിഖ് പള്ളി യിലും വെള്ളിയാഴ്ച ജുമുഅ നിസ്‌കാര ശേഷം മുസഫ ശാബിയ 10 ലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് പള്ളി യിലും പ്രഭാഷണം നടത്തും.
യു. എ. ഇ. യിലെ 27-ഓളം പള്ളികളില്‍ റംസാന്‍ പ്രഭാഷണം നടത്തുന്ന അദ്ദേഹം 25 ന് വ്യാഴാഴ്ച തറാവീഹ് നിസ്‌കാര ത്തിനു ശേഷം അബുദാബി നാഷണല്‍ തിയേറ്ററിലും പ്രഭാഷണം നടത്തും.