കൊയ്ത്തുത്സവം ആഘോഷിച്ചു

December 5th, 2013

marthoma-church-harvest-fest-2013-ePathram
അബുദാബി : മാര്‍ത്തോമ്മാ ഇടവക യുടെ കൊയ്ത്തുത്സവം വിവിധ പരിപാടി കളോടെ ദേവാലയ അങ്കണത്തില്‍ നടന്നു. കൊയ്ത്തുത്സവ ത്തിന് ഇടവക വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ് അട്ടത്തറ യില്‍, സഹ വികാരി റവ.ഷാജി തോമസ് ജനറല്‍ കണ്‍വീനര്‍ റോയി തോമസ്‌, വി. ജെ . തോമസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യു. എ.ഇ. ദേശീയ ദിനാഘോഷ ങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വെള്ളരി പ്രാവുകളും ബലൂണുകളും പറത്തി യാണ് പരിപാടികള്‍ ആരംഭിച്ചത്. വിവിധ വിനോദ – കലാ – കായിക മത്സര ങ്ങള്‍ കൊയ്ത്തുത്സവ വേദിയില്‍ നടന്നു. ഇടവകാംഗ ങ്ങള്‍ തയാറാക്കിയ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ വില്പന നടത്തിയ അവറാന്‍സ് തട്ടു കട കൊയ്ത്തുല്‍സവ ത്തിലെ മുഖ്യ ആകര്‍ഷണം ആയിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാര്‍ത്തോമ്മാ പള്ളിയില്‍ കൊയ്ത്തുല്‍സവം

November 27th, 2013

അബുദാബി : മുസഫയ മാര്‍ത്തോമ്മാ ഇടവക ദേവാലയ ത്തിലെ കൊയ്ത്തുല്‍സവം നവംബര്‍ 29 വെള്ളിയാഴ്ച വൈകിട്ട് നാലര മുതല്‍ നടക്കും. ഇടവകാംഗങ്ങള്‍ തയാറാക്കുന്ന കേരള ത്തിന്റെ തനതു ഭക്ഷ്യ വിഭവ ങ്ങള്‍ കൊയ്ത്തുല്‍സവ ത്തിലെ മുഖ്യ ആകര്‍ഷണ ഘടക മായിരിക്കും.

നാടന്‍ – ചൈനീസ് തട്ടു കടകള്‍, വിനോദ – ഭാഗ്യ – കലാ കായിക മല്‍സര ങ്ങള്‍, ബേബി ഷോ, വിവിധ കലാ പരിപാടികള്‍ എന്നിവയും കൊയ്ത്തുത്സവ നഗരി യില്‍ നടക്കും. കൊയ്ത്തുല്‍സവ ത്തില്‍ നിന്നുള്ള വരുമാനം ജീവ കാരുണ്യ പദ്ധതി കള്‍ക്കും ഇടവക വികസന പദ്ധതി കള്‍ക്കും ഉപയോഗിക്കും എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സാഹിത്യോത്സവിന് സമാപനം : അല്‍ വഹ്ദ സെക്ടര്‍ ചാമ്പ്യന്മാര്‍

November 18th, 2013

അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ സാഹിത്യോത്സവില്‍ അല്‍ വഹ്ദ സെക്ടര്‍ ജേതാക്കളായി. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ പ്രാര്‍ഥന യോടെ ആരംഭിച്ച സമാപന സമ്മേളനം ഇ. പി. മജീദ്ഹാജി ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി.

എട്ട് സെക്ടറിലായി നടന്ന മത്സര ത്തില്‍ അല്‍ വഹ്ദ സെക്ടര്‍ ചാമ്പ്യന്മാരായി. മുസഫ്ഫ സെക്ടര്‍ രണ്ടാം സ്ഥാനവും ഖാലിദിയ്യ സെക്ടര്‍ മൂന്നാം സ്ഥാനവും നേടി. നാല് സെഷനി ലായി നടന്ന മത്സര ത്തില്‍ നൂറു കണക്കിന് മത്സരാര്‍ഥി കളാണ് മാറ്റുരച്ചത്.

പ്രൈമറി വിഭാഗ ത്തില്‍ ഉമൈദ് (ഖാലിദിയ്യ സെക്ടര്‍), ജൂനിയര്‍ വിഭാഗ ത്തില്‍ ഹാശിര്‍ (നാദിസിയ്യ സെക്ടര്‍), സെക്കന്‍ഡറി വിഭാഗ ത്തില്‍ മാഹിര്‍ (നാദിസിയ്യ സെക്ടര്‍), സീനിയര്‍ വിഭാഗ ത്തില്‍ അന്‍സാര്‍ സഖാഫി (മുസഫ്ഫ സെക്ടര്‍) എന്നിവര്‍ കലാ പ്രതിഭ കളായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു വിജയികള്‍ക്ക് സമ്മാന ങ്ങള്‍ നല്‍കി.

സാഹിത്യോത്സ വിന്റെ ഭാഗമായി വെബ്‌ സൈറ്റിലൂടെ നടത്തിയ ക്വിസ്മത്സര ത്തിലെ വിജയികളെ ഷാജഹാന്‍ അബ്ബാസ് നടുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. അബൂബക്കര്‍ സിദ്ധീഖ് (ദുബായ്), സാജിദ ഹുസൈന്‍ (അല്‍ഐന്‍), അബ്ദുല്‍ഖാദിര്‍ (അജ്മാന്‍) എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സെന്റ് ജോര്‍ജ് പള്ളിയില്‍ കൊയ്ത്തുത്സവം വെള്ളിയാഴ്ച

November 18th, 2013

അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നവംബര്‍ 22 വെള്ളിയാഴ്ച രാവിലെ പത്തര മണിക്ക് ബ്രഹ്മവാര്‍ ഭദ്രാസന അധിപന്‍ യാക്കൂബ് മാര്‍ ഏലിയാസ് മെത്രാ പ്പൊലീത്ത കൊയ്ത്തുല്‍സവം ഉദ്ഘാടനം ചെയ്യും.

രാവിലെ പത്തര മുതല്‍ ഉച്ചയ്ക്കു 12 മണി വരെയും വൈകിട്ടു 4 മുതല്‍ രാത്രി 9 മണി വരെയുമാണു കത്തീഡ്രല്‍ അങ്കണ ത്തില്‍ കൊയ്ത്തുല്‍സവം നടക്കുക. തട്ടുകടകള്‍, തനതു നസ്രാണി പലഹാരം, നാടന്‍ ഭക്ഷണം, വിവിധ തരം പായസങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ വില്‍പന ശാലകളും തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, പ്രകൃതി സൌഹൃദ ഉല്‍പന്ന ങ്ങള്‍ക്കായി ഇക്കോസ്റ്റാളും കൊയ്ത്തുല്‍ സവ ത്തില്‍ ഒരുക്കും.

വനിതകള്‍ നയിക്കുന്ന ശിങ്കാരിമേളം, വിവിധ കലാ പരിപാടികള്‍ കോര്‍ത്തിണക്കിയ കലാമേള, ഗാനമേള തുടങ്ങിയ കലാ പരിപാടികളും കുട്ടികള്‍ക്കായി വിവിധ യിനം വിനോദ കായിക പരിപാടികളും സജ്ജീകരിക്കും.

കൊയ്ത്തുല്‍സവ ത്തില്‍ നടക്കുന്ന നറുക്കെടുപ്പു കളില്‍ വിമാന ടിക്കറ്റ്, സ്വര്‍ണനാണയങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ സമ്മാന ങ്ങളും നല്‍കും. ഇടവക വികാരി ഫാദര്‍. വി. സി. ജോസ് ചെമ്മനം, സഹ വികാരി ഫാദര്‍. ചെറിയാന്‍ കെ. ജേക്കബ്, ട്രസ്റ്റി പി. എ. ഏബ്രഹാം, സെക്രട്ടറി പി. എസ്. ബേബി എന്നിവരുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊയ്ത്തുല്‍സവം ആഘോഷിച്ചു

November 17th, 2013

അബുദാബി : സെന്റ്‌.സ്റ്റീഫൻസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിലെ കൊയ്ത്തുത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

നാടൻ വിഭവ ങ്ങൾ ഒരുക്കിയ തട്ടു കടകൾ, ഇടവകയിലെ വീട്ടമ്മമാർ ഒരുക്കിയ വിവിധ ഭക്ഷണ സ്റ്റാളുകൾ കച്ചവട സ്ഥാപനങ്ങള്‍ എന്നിവ ഒരുക്കി അബുദാബി സെന്റ്‌. സ്റ്റീഫൻസ് സിറിയൻ ഓർത്തഡോക്സ് പള്ളി യിലെ കൊയ്ത്തുത്സവം ജന ശ്രദ്ധ ആകര്‍ഷിച്ചു.

പള്ളി വികാരി ഫാദര്‍ വർഗീസ്‌ അറക്കൽ ഉത്ഘാടനം ചെയ്ത തോടെയാണ് കൊയ്ത്തുത്സവം തുടങ്ങിയത്. സംഗീത വിരുന്നും കോമഡി ഷോ യും വിവിധ കലാ പരിപാടി കളും കൊയ്ത്തുത്സവ ത്തോട് അനുബന്ധിച്ചു നടന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം ശിശുദിനാഘോഷം
Next »Next Page » കുട്ടികളുടെ നാടകോല്‍സവം ശ്രദ്ധേയമായി »



  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine