അബൂദാബി : പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഈവര്‍ഷത്തെ റമദാന്‍ അതിഥിയായി ഇന്ത്യയില്‍ നിന്നും എത്തിയ പ്രമുഖ പണ്ഡിതനും വളാഞ്ചേരി മര്‍കസു ത്തര്‍ബിയ്യത്തുല്‍ ഇസ്ലാമിയ്യ വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ ജനറല്‍ സെക്രട്ടറി യുമായ അദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാരും യുവ വാഗ്മിയും പണ്ഡിതനു മായ ഹാഫിസ് അബൂബക്കര്‍ നിസാമി (കൈറോ)യും ജൂലൈ 18ന് (വ്യാഴാഴ്ച) അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രസംഗിക്കും.
“റമദാന്‍ : വിശുദ്ധിക്ക്, വിമോചന ത്തിന്” എന്ന ശീര്‍ഷക ത്തില്‍ എസ്. കെ. എസ്. എസ്. എഫ്. അബുദാബി-കാസറ ഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ നടത്ത പ്പെടുന്ന ഏകദിന റമദാന്‍ ‘വിജ്ഞാന വിരുന്ന്’ പരിപാടി യിലാണ് ഇരുവരും സംബന്ധിക്കുന്നത്.
രാത്രി 10.30ന് ആരംഭിക്കുന്ന പരിപാടിയില്‍ ഹംസകുട്ടി മുസ്‌ലിയാര്‍ മുഖ്യാഥിതി ആയിരിക്കും.
ഹാഫിസ് അബൂബക്കര്‍ നിസാമി മുഖ്യ പ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അധ്യക്ഷത വഹിക്കും. കണ്‍വീനര്‍ അഷ്‌റഫ് കാഞ്ഞങ്ങാട്, ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, ഉസ്മാന്‍ ഹാജി തൃശൂര്‍, അബ്ദുല്‍ ഗഫൂര്‍ മൗലവി തിരുവനന്തപുരം, സമീര്‍ അസ്അദി കമ്പാര്‍, ഷമീര്‍ മാസ്റ്റര്‍ പരപ്പ, ഹാരിസ് ബാഖവി, അബ്ദുള്ള കുഞ്ഞി ഹാജി കീഴൂര്‍, നൗഷാദ് മിഅറാജ് കളനാട്, യൂസുഫ് ബന്തിയോട് തുടങ്ങീ നിരവധി പ്രമുഖര്‍ സംബന്ധിക്കും.