
അബുദാബി : മാർത്തോമാ യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുസ്സഫ യിലെ മാർത്തോമാ പള്ളി അങ്കണ ത്തിൽ നടന്ന ആഘോഷ പരിപാടി കളിൽ ഇടവക വികാരി റവറന്റ് പ്രകാശ് എബ്രാഹം, സഹ വികാരി ഐസക് മാത്യു എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നല്കി.
ഇടവക അംഗങ്ങളും മാർത്തോമാ യുവ ജന സഖ്യം പ്രവർത്തകരും പങ്കെടുത്ത വിവിധ കലാ പരിപാടി കൾ അരങ്ങേറി. ഇന്ത്യൻ മിഷനറി പ്രവർത്തന ങ്ങളെ ചിത്രീകരിച്ച മിഷൻ ഭാരത്, ഓപ്പറേഷൻ ബ്ളാക്ക് റ്റൊർനാഡൊ എന്നീ പ്രോഗ്രാമുകൾ ശ്രദ്ധേയ മായി. കണ്‍വീനർ ജിലു ജോസഫ്, സെക്രട്ടറി ടിനോ തോമസ് എന്നിവർ പരിപാടി കൾക്ക് നേതൃത്വം നല്കി.
- pma

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 