ഹുബ്ബുര്‍ റസൂല്‍ ശ്രദ്ധേയമായി

February 4th, 2014

അബുദാബി : അന്ത്യപ്രവാചകനായ മുഹമ്മദ് നബി യുടെ കാരുണ്യ പ്രവൃത്തി കള്‍ മാതൃക യാക്കണം എന്ന് തൃശ്ശൂര്‍ ജില്ല എസ്. വൈ. എസ്. പ്രസിഡന്‍റും സാന്ത്വനം ഡയറക്ടറുമായ പി. കെ. ബാവ ദാരിമി പ്രസ്താവിച്ചു.

അബുദാബിയില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സാന്ത്വന സമ്മേളന ത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. പി. വി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം, അബ്ദുല്‍ മജീദ്, സലിം വി. ഐ., പി. എ. മുഹമ്മദ്, മുഹമ്മദലി സഖാഫി ചേലക്കര, ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ സംബന്ധിച്ചു.

അറേബ്യന്‍ ശൈലി യില്‍ പ്രവാചക പ്രകീര്‍ത്തന ങ്ങളുടെ ഈരടി കളോടെ ഫിര്‍ഖതു ജിഫ്രി ടീം ബുര്‍ദ കാവ്യമാലപിച്ചു. ദുല്‍ഫുഖാര്‍ ടീം ദഫ്മുട്ട് അവതരിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍

February 3rd, 2014

അബുദാബി : എസ്. കെ. എസ്. എസ്. എഫ്. സംഘടിപ്പിച്ച മനുഷ്യ ജാലിക വിഷയാ വതരണം കൊണ്ട് ശ്രദ്ധേയമായി.

‘രാഷ്ട്ര രക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍’ എന്ന വിഷയ മാണ് റിപ്പബ്ലിക് ദിനാഘോഷ ങ്ങളുടെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ്. സംഘടിപ്പിച്ച മനുഷ്യ ജാലിക യില്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി ​ ​യില്‍ അബുദാബി മാര്‍ത്തോമ്മാ ഇടവക വികാരി ഫാദര്‍ ഷാജി തോമസ്‌ മുഖ്യ പ്രഭാഷണം ചെയ്തു. അബ്ദുല്‍ സത്താര്‍ പന്താവൂര്‍ വിഷയം അവതരിപ്പിച്ചു. എസ്. കെ. എസ്. എസ്. എഫ്. പ്രസിഡന്റ് ഡോക്ടര്‍ ഒളവട്ടൂര്‍ അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു.

പ്രവര്‍ത്തന മേഖല യില്‍ മികച്ച സേവന ത്തിനു പുരസ്കാരം നേടിയ എസ്. കെ. എസ്. എസ്. എഫ്. പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.

ഇസ്ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, എസ്. കെ. എസ്. എസ്. എഫ്. നേതാക്കളായ പൂക്കോയ തങ്ങള്‍, ശുഹൈബ് തങ്ങള്‍, ഹാരിസ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉള്ളാള്‍ തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും

February 2nd, 2014

ullal-thangal-abdul-rahiman-bukhari-ePathram
അബുദാബി : ശനിയാഴ്ച അന്തരിച്ച സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും ഞായറാഴ്ച രാത്രി 8 മണിക്ക് അബുദാബി ജവാസാത്ത് റോഡിലുള്ള അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ നടക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷനും നിരവധി പണ്ഡിതരുടെ ഗുരു വര്യരും കാസര്‍കോട്‌ ജാമിഅ സഅദിയ്യ കോളേജ്‌ പ്രസിഡന്റും നിരവധി ജമാഅത്ത് പള്ളി കളുടെ ഖാസിയും ഉള്ളാള്‍ സയ്യിദ് മദനി അറബിക്കോളേജ് പ്രിന്‍സിപ്പളുമാണ് താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് കെ. അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. മദ്ഹു റസൂല്‍ പ്രഭാഷണം

January 29th, 2014

അബുദാബി : മീലാദുന്നബി ആഘോഷ ങ്ങളുടെ ഭാഗമായി ഉദുമ മണ്ഡലം കെ എം സി സി യുടെ ആഭിമുഖ്യ ത്തില്‍ ‘മദുഹു റസൂല്‍’ പ്രഭാഷണ സദസ്സ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 6 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കുന്ന പരിപാടി യില്‍ പ്രഗത്ഭ വാഗ്മിയും ഖുര്‍ആന്‍ പണ്ഡിതനു മായ അബ്ദുല്‍ വഹാബ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പ്രിയപ്പെട്ട നബി’ കാമ്പയിന്‍ സംഘടിപ്പിച്ചു

January 28th, 2014

അബുദാബി : എമിരേറ്റ്സ് ഇന്ത്യാ ഫ്രെട്ടെര്‍ണിറ്റി ഫോറം നബിദിന പരിപാടി യുടെ ഭാഗ മായി സംഘടിപ്പിച്ച ‘പ്രിയപ്പെട്ട നബി’ എന്ന കാമ്പയി നില്‍ താജുദ്ധീന്‍, അഷ്‌റഫ്‌ മൌലവി എന്നിവര്‍ പ്രഭാഷണം നടത്തി. ടി. എം. ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. വാഹിദ് സ്വാഗതവും മുജീബ് റഹിമാന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം ചെറുകഥാ മത്സരം 31ന്
Next »Next Page » സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഏഴിന് നാദാപുരത്ത് »



  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine