അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം

July 10th, 2014

ഉമ്മുൽ ഖുവൈൻ : പ്രമുഖ പണ്ഡിതൻ അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം ഉമ്മുൽ ഖുവൈൻ ജംഇയ്യ മദീന പോലിസ്സ്റ്റേഷന് പിന്നിലുള്ള അഹ്മദ് ബിൻ റാഷിദ് അൽ മുഅല്ല മസ്ജിദിൽ ജൂലായ്12 ശനിയാഴ്ച രാത്രി പത്തു മണിക്ക് നടക്കും.

സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഉമ്മുൽ ഖുവൈൻ ഘടകവും ഇന്ത്യൻ ഇസ്ലാമിക് സെന്ററും സംയുക്ത മായി സംഘടി പ്പിക്കുന്ന പരിപാടി ശ്രവി ക്കാനായി സ്ത്രീ കൾക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടാവും എന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : 050 72 61 521 (അബ്ദുൽ സലാം)

- pma

വായിക്കുക: ,

Comments Off on അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം

ഖുര്‍ആന്‍ വിളിക്കുന്നു : റമളാന്‍ പ്രഭാഷണം

July 9th, 2014

അബുദാബി : യു. എ. ഇ. പ്രസിഡന്റ് ഹിസ്‌ ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സുല്‍ത്താന്‍ ആല്‍ നഹിയാന്‍റെ അതിഥി യായി എത്തിയ പ്രമുഖ പണ്ഡിതനും പ്രഭാഷ കനു മായ സി. മുഹമ്മദ്‌ ഫൈസി യുടെ റമളാന്‍ പ്രഭാഷണം വെള്ളി യാഴ്ച രാത്രി 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും.

ഖുര്‍ആന്‍ വിളിക്കുന്നു എന്ന പ്രമേയ ത്തിലുള്ള പ്രഭാഷണ പരിപാടിയില്‍ അഖിലേന്ത്യാ ജംഇയ്യതുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സുന്നി യുവജന സംഘം സിക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി, പത്മശ്രീ എം. എ. യുസുഫലി തുടങ്ങിയര്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

Comments Off on ഖുര്‍ആന്‍ വിളിക്കുന്നു : റമളാന്‍ പ്രഭാഷണം

ഗൾഫിൽ റമദാൻ നോമ്പ് ഞായറാഴ്ച

June 28th, 2014

ramadan-greeting-ePathram
അബുദാബി : യു. എ. ഇ. അടക്കമുള്ള ഗൾഫ് രാജ്യ ങ്ങളിൽ ജൂണ്‍ ഞായറാഴ്ച റമദാന്‍ വ്രത ത്തിനു തുടക്കമാവും.

വെള്ളിയാഴ്ച രാത്രി ചന്ദ്രക്കല ദൃശ്യ മാവാത്തതിനാൽ ശഅബാൻ 30 ശനിയാഴ്ച പൂർത്തി യാക്കി യാണ് റമദാന്‍ നോമ്പ് ആരംഭി ക്കുക എന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.

യു. എ. ഇ. യിലും നോമ്പ് ഞായറാഴ്ച തന്നെ ആയി രിക്കും എന്നു ഉറപ്പിച്ചു കൊണ്ട് പ്രഖ്യാ പനം ഉണ്ടായി. ശഅബാന്‍ മുപ്പത് ശനിയാഴ്ച പൂര്‍ത്തി യാക്കിയ ശേഷമാണ് ഇവിടേയും വ്രതം ആരംഭിക്കുന്നത്.

- pma

വായിക്കുക: ,

Comments Off on ഗൾഫിൽ റമദാൻ നോമ്പ് ഞായറാഴ്ച

റമദാനിലെ പ്രവര്‍ത്തന സമയം

June 25th, 2014

ramadan-greeting-ePathram
അബുദാബി : റമദാന്‍ വ്രതം ആരംഭിക്കുന്ന തോടെ യു. എ. ഇ. യിലെ ഗവണ്‍മെന്റ് ഓഫീസു കളുടെ യും സ്വകാര്യ സ്ഥാപന ങ്ങളുടേയും പ്രവര്‍ത്തന സമയ ത്തില്‍ മാറ്റം ഉണ്ടാവും എന്ന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെ കാലത്ത് ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ യായിരിക്കും പ്രവര്‍ത്തി ക്കുക.

സ്വകാര്യ മേഖല യില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാധാരണ സമയ ങ്ങളില്‍ നിന്ന് രണ്ട് മണി ക്കൂര്‍ കുറവ് ആയിരിക്കും എന്ന് യു. എ. ഇ. തൊഴില്‍ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാഷ് സയീദ് ഗോബാഷ് അറിയിച്ചു.

റമദാനില്‍ പ്രവര്‍ത്തി സമയം രണ്ടു മണിക്കൂര്‍ കുറക്കു ന്നതിന്റെ പേരില്‍ സ്വകാര്യ സ്ഥാപന ങ്ങള്‍ ജീവന ക്കാരില്‍ നിന്ന് ശമ്പളം വെട്ടി ക്കുറയ്ക്കരുത് എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on റമദാനിലെ പ്രവര്‍ത്തന സമയം

റമദാൻ വ്രതം ജൂണ്‍ 29 മുതൽ

June 22nd, 2014

ramadan-epathram ഷാര്‍ജ : റമദാൻ വ്രതത്തിന് ജൂണ്‍ 29 ഞായറാഴ്ച തുടക്കമാകും എന്ന് ഷാര്‍ജ വാന നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂണ്‍ 27 ന് വെള്ളിയാഴ്ച സൂര്യാസ്തമയ ത്തിന് മുന്‍പു തന്നെ ചന്ദ്രന്‍ അസ്തമി ക്കുന്നതിനാല്‍ അന്ന് മാസ പ്പിറവി കാണാൻ സാധ്യത ഇല്ലാ എന്നും ആയതിനാൽ ശഅബാന്‍ മുപ്പത് പൂര്‍ത്തി യാക്കി ഞായറാഴ്ച മുതൽ റമദാൻ മാസം ആരംഭിക്കും.

- pma

വായിക്കുക: ,

Comments Off on റമദാൻ വ്രതം ജൂണ്‍ 29 മുതൽ


« Previous Page« Previous « ആണവ ഭീഷണി : അറബ് മേഖലാ ഉച്ച കോടി അബുദാബി യിൽ
Next »Next Page » ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine