അബുദാബി : ധാര്‍മിക മൂല്യ ങ്ങള്‍ക്ക് സമൂഹ ത്തില്‍ വില കല്പിക്കാതെ ഇരിക്കുന്ന വര്‍ത്തമാന സാഹചര്യ ത്തില്‍ സമൂഹ സംസ്‌കൃതിയും ധാര്‍മിക മുന്നേറ്റവും സാദ്ധ്യ മാവണം എങ്കില്‍ ആത്മീയത യെ ജീവിത പാത യാക്കണം എന്നും ആത്മീയ രംഗത്തെ വരള്‍ച്ച യാണ് ലോകത്തെ പ്രധാന പ്രതിസന്ധി യെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ കണ്ണൂര്‍ ജില്ല എസ്. കെ. എസ്. എസ്. എഫ്. സംഘടിപ്പിച്ച ‘മജ്‌ലിസുന്നൂര്‍’ വര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
‘മനഃശാന്തി ദൈവ സ്മരണയിലൂടെ’ എന്ന വിഷയ ത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ് പി. വാരം അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി ഫൈസി പ്രാര്‍ഥന നടത്തി.
തുടര്‍ന്ന് നടന്ന പൊതുസമ്മേളന ത്തില്‍ ഉസ്മാന്‍ കരപ്പാത്ത്, സയ്യിദ് ഷുഹൈബ് തങ്ങള്‍, അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, ഹാരിസ് ബാഖവി, കുഞ്ഞു മുസ്ല്യാര്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ശാദുലി വളക്കൈ, എ. വി. അഷ്‌റഫ്, കരീം ഹാജി, റഫീക് ഹാജി, ഷിയാസ് സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു.
സാബിര്‍ മാട്ടൂല്‍ സ്വാഗതവും സജീര്‍ ഇരിവേരി നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., മതം, സംഘടന