അബുദാബി : ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ ത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും എന്നും സര്‍ക്കാരിന്റെ ശ്രദ്ധ യിലേക്ക് കഴിയുന്ന ഗൌരവ ത്തില്‍ ഉടന്‍ എത്തിക്കും നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ്.
യു. എ. ഇ. ഇന്ത്യന്‍ എംബസ്സി യുടെ നേതൃത്വ ത്തില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന്റെ സഹകരണ ത്തോടെ വിവിധ സംസ്ഥാന ങ്ങളിലെ സെക്രട്ടറി തല ഉദ്യോഗസ്ഥ രുടേയും യു. എ. ഇ. യിലെ സാംസ്കാരിക സംഘടനാ പ്രവര്‍ത്ത കരുടേയും സംയുക്ത യോഗ ത്തില്‍ നടന്ന ചര്‍ച്ച യുടെ അടിസ്ഥാന ത്തിലാണ് ഈ അറിയിപ്പ്.
പ്രവാസി കളുടെ പുനരധിവാസ പദ്ധതി കൂടുതല്‍ ഗൗരവ ത്തി ൽ എടുക്കാൻ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യ യിലെ നിതാഖത്ത് പ്രശ്‌നവും ഇറാഖിലും ലിബിയ യിലും നഴ്‌സു മാര്‍ക്കുണ്ടായ അനുഭവ ങ്ങളു മാണ് എന്നും റാണി ജോര്‍ജ് വിശദീ കരിച്ചു. പുറം നാടു കളില്‍ ജോലി ചെയ്യുന്നവരോടും തിരിച്ചെത്തുന്ന വരോടും അനുഭാവ പൂര്‍വ മായ സമീപന മാണ് സര്‍ക്കാറി നുള്ളത്. കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് മുഖേന യുള്ള ആനുകൂല്യ ങ്ങള്‍ ഇതിന്റെ ഉദാഹരണ മാണ്. എന്നാല്‍, ഇതില്‍ വേണ്ട തോതില്‍ അംഗത്വം ഉണ്ടായിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യു. എ. ഇ. യിലെ ഇന്ത്യാക്കാര്‍ക്ക് എംബസ്സിയും കോണ്‍സുലെറ്റും നല്‍കി വരുന്ന സൌകര്യ ങ്ങള്‍ എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശ ങ്ങളും അവസരോ ചിത മായ വിമര്‍ശന ങ്ങളും മുഖവില ക്കെടുത്ത് കൊണ്ട് കൂടുതല്‍ ക്രിയാത്മക മായ പ്രവര്‍ത്തന ങ്ങള്‍ ഇന്ത്യന്‍ സമൂഹ ത്തിനായി ചെയ്യും എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം പറഞ്ഞു.
പ്രവാസി പുനരധി വാസം കൂടാതെ, എമിഗ്രേഷന്‍ ക്ലിയറന്‍സ്, പ്രവാസി വോട്ടവകാശം, പ്രവാസി കളുടെ മക്കളുടെ വിദ്യാഭ്യാസം, താഴ്ന്ന വരുമാന ക്കാരായ സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന വിവിധ പ്രശ്ന ങ്ങള്‍ യോഗ ത്തില്‍ ചര്‍ച്ച ചെയ്തു. കേരളം തമിഴ്നാട്, തെലങ്കാന, ഗോവ, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറു സംസ്ഥാന ങ്ങളിലെ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തല ത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ രാണ് പ്രവാസി സമ്മേളന ത്തില്‍ സംബന്ധിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി, സംഘടന, സാമൂഹ്യ സേവനം