അബുദാബി : പന്ത്രണ്ടാമത് ഇന്റര്‍ നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനം അബുദാബി നാഷനല്‍ എക്സിബിഷന്‍ സമാപിച്ചു.
അബുദാബി വെസ്റ്റേണ്‍ റീജന്‍ റൂളേഴ്സ് പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍ക്കനേഴ്സ് ക്ളബ് ചെയര്‍മാനു മായ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍ത്തൃത്വ ത്തിലാണു നാലു ദിവസ ത്തെ പ്രദര്‍ശനം സംഘടിപ്പിച്ചത്.
അറബ് ജീവിത ത്തിന്റെ സന്തത സഹചാരി കളായ വേട്ട പ്പരുന്തു കളുടെ വിപുല മായ ശേഖരവും വേട്ടപ്പട്ടി കളു ടെയും കുതിര കളുടെയും ഒട്ടകങ്ങളും നായാട്ടി നായി ഉപയോഗി ക്കുന്ന വാഹന ങ്ങളുടെയും പ്രദര്‍ശന വും വിപണനവും ഇവിടെ നടന്നു. അറബ് പാരമ്പര്യം വിളി ച്ചോതുന്നതും നൂതനവു മായ വേട്ടയാടല്‍ ആയുധ ങ്ങളും വേട്ട പ്പരുന്തു കളും അവയുടെ പരിശീലന രീതി കളു മൊക്കെ പ്രദര്‍ശന ത്തിന്റെ മുഖ്യ ഘടക മായി രുന്നു.
പരമ്പരാഗത നായാട്ട് രീതികളും മരുഭൂമിയിലെ ജീവിത ശൈലിയും പഴയ കാല ത്തെ ആയുധ ങ്ങളും അയോധന മുറ കളുമെല്ലാം പ്രദര്‍ശന ത്തിനായി ഒരുക്കി യിരുന്നു.
യു. എ. ഇ.ക്ക് പുറമേ യെമന്‍, അര്‍ജന്റീന, നെതര്‍ലന്‍ഡ്സ്, സ്‌പെയിന്‍, ആസ്ട്രിയ തുടങ്ങി 48 രാജ്യ ങ്ങളില്‍ നിന്ന് 640 പ്രദര്‍ശക രാണു എക്സിബിഷനിൽ പങ്കാളികൾ ആയത്.
- pma