അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിത ത്തിനു വിരാമമിട്ട് നാട്ടി ലേക്ക് മടങ്ങാന്‍ ഒരുങ്ങുക യാണ് ഇബ്രാഹിം കല്ലയിക്കല്‍ എന്ന ഇബ്രാഹിംക്ക.
1982-ല്‍ അബുദാബി യില്‍ എത്തിയ ഇബ്രാഹിം പത്തു വര്‍ഷ ത്തോളം ജോര്‍ദാന്‍ ഫ്രഞ്ച് ഇന്‍ഷുറന്‍സ് കമ്പനിയിലും 1992 മുതല്‍ 13 വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കോണമി യിലും ജോലി ചെയ്തു.
ഇപ്പോള്‍ അബുദാബി യില്‍ ത്തന്നെയുള്ള ആര്‍ക്കാന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനി യില്‍ സേവനം അനുഷ്ടിച്ചു വരികയാണ്. യു. എ. ഇ. യിലെ സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധേയ നായ അദ്ദേഹം വലിയ സുഹൃദ് വലയ ത്തിന്റെ ഉടമ കൂടിയാണ്. 1982 മുതല്‍ കെ. എം. സി. സി. യുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി യായി പ്രവര്‍ത്തിച്ച അദ്ദേഹം നാഷണല്‍ ലീഗിന്റെ പിറവി യോടെ ഐ. എം. സി. സി. യില്‍ ചേര്‍ന്നു.
സംഘടന യുടെ കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോഴും ഐ. എം. സി. സി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡ ന്റായി സേവനം തുടരുന്ന ഇബ്രാഹിം ‘മില്ലത്ത് റിലീഫ് കമ്മിറ്റി’യുടെ രൂപവത്കരണം തൊട്ട് അതിന്റെ ചെയര്‍മാനായും 23 വര്‍ഷ ത്തോളം ചെറുകുന്ന് മുസ്ലിം ജമാ അത്തിന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ഇനി കുടുംബ ത്തോടൊപ്പം നാട്ടില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന അദ്ദേഹ ത്തിന് ഭാര്യയും നാല് ആണ്‍ മക്കളും ഉണ്ട്. ഈ മാസം 20ന് പ്രവാസ ത്തോട് വിടപറയുന്ന ഇബ്രാഹിമിന് സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് അബുദാബി യിലെ ഫേവറിറ്റ് ഹോട്ടലിൽ വെച്ച് ഈ മാസം 18 ന് (വ്യാഴാഴ്ച) യാത്ര യയപ്പ് നല്‍കുന്നുണ്ട്.
- pma