ദുബായ് : ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് യു. എ. ഇ. യില്‍ മെയ് 25 ഞായറാഴ്ച പൊതു അവധി ആയിരിക്കും. രാജ്യത്തെ ഫെഡറല്‍ ഗവണ്മെന്റ് മന്ത്രാല യങ്ങ ള്‍ക്കും സ്ഥാപന ങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ, മാനവ വിഭവ ശേഷി മന്ത്രി ഹുമൈദ് ആല് ഖാതമി വ്യക്തമാക്കി.
ഇസ്റാഅ് മിഅ്റാജ് ദിനമായ 26 ആം തിയ്യതി യിലെ അവധി ഞായറാഴ്ച യിലേക്ക് മാറ്റുക യായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു.
ആഴ്ചയുടെ മധ്യ ത്തിലായി വരുന്ന അവധികള്‍ വാരാന്ത്യ അവധി ക്കൊപ്പം ചേര്‍ത്ത് നല്‍കണം എന്ന് യു. എ. ഇ. യില്‍ വ്യവസ്ഥയുണ്ട്.
ജീവന ക്കാര്‍ക്കും വിദ്യാര്‍ഥി കള്‍ക്കും തുടര്‍ച്ച യായ അവധി ആഘോഷി ക്കാന്‍ ഇതുവഴി സാധിക്കും എന്ന തിനാലാണിത്.
25-ന് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് തൊഴില്‍ മന്ത്രാലയം പ്രഖ്യാപന മിറക്കിയത്.
ഞായറാഴ്ച അവധി ലഭിച്ചതിനാല്‍ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ആഘോഷിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.