അബുദാബി : മാര്‍ത്തോമാ ഇടവക സംഘടിപ്പിച്ച കൊയ്ത്തുത്സവം നാടന്‍ ഭക്ഷ്യ വിഭവ ങ്ങളുടെ പ്രദര്‍ശനം കൊണ്ടും വന്‍ ജന പങ്കാളി ത്തം കൊണ്ടും ശ്രദ്ധേയമായി. യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നും ആയിര ങ്ങളാണ് അബുദാബി മാര്‍ത്തോമാ ഇടവക യുടെ കൊയ്ത്തുത്സവ നഗരി യിലേക്ക് എത്തിച്ചേര്‍ന്നത്.
ഇടവക അംഗ ങ്ങളും കുടുംബിനി കളും വീടു കളില്‍ നിന്നും തയ്യാറാക്കി കൊണ്ട് വന്ന നാടൻ ഭക്ഷണ വിഭവ ങ്ങളുടെ വന്‍ നിരയു മായി ഒരുക്കിയ തട്ടുകട കൾ, ഇടവക യിലെ പ്രാര്‍ത്ഥന ഗ്രൂപ്പു കളും, സംഘടന കളും തയ്യാറാക്കിയ വിവിധ സ്റ്റാളുകള്‍, ക്രിസ്മസ് ബസാര്‍, ലേലം, വിനോദ മത്സര ങ്ങള്‍, ആകര്‍ഷകമായ കലാ പരിപാടി കള്‍ എന്നിവയും അഞ്ചു വയസ്സിനു താഴെയുള്ള കുട്ടി കള്‍ക്കായി സംഘടി പ്പിക്കുന്ന കിഡ്സ് ഷോ, ഭാഗ്യ നറു ക്കെടു പ്പു കള്‍ എന്നിവയും കൊയ്ത്തുത്സവ മേള യുടെ ഭാഗമായി നടന്നു.
ഇടവക വികാരി റവറന്റ്. പ്രകാശ് എബ്രഹാം, സഹ വികാരി റവറന്റ്. ഐസക് മാത്യു, ട്രസ്റ്റി കെ വി ജോസഫ്, ബിജു ടി. മാത്യു, സെക്രട്ടറി ബിജു പാപ്പച്ചന്‍, ജനറല്‍ കണ്‍വീനര്‍ എം സി വര്‍ഗീസ് തുടങ്ങിയവർ കൊയ്ത്തുത്സവം നടത്തിപ്പിന് നേതൃതം നല്‍കി.





അബുദാബി : വായനയെ പ്രോത്സാഹി പ്പിക്കുന്നതി നായി മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ ഡി. സി. ബുക്സിന്റെ സഹകരണ ത്തോടെ ‘പുസ്തകോല്‍സവം’ സംഘടി പ്പിക്കുന്നു. വെള്ളി യാഴ്ച നടക്കുന്ന ഓണ സദ്യക്ക് മുന്നോടി യായി തുടക്കം കുറിക്കുന്ന ‘പുസ്തകോല്‍സവം’ വൈകുന്നേരം അഞ്ചു മണി വരെ നീണ്ടു നില്‍ക്കും. 

























