യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം

August 19th, 2014

marthoma-yuva-jana-sakhyam-independence-day-celebrations-ePathram
അബുദാബി : മാർത്തോമാ യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുസ്സഫ യിലെ മാർത്തോമാ പള്ളി അങ്കണ ത്തിൽ നടന്ന ആഘോഷ പരിപാടി കളിൽ ഇടവക വികാരി റവറന്റ് പ്രകാശ് എബ്രാഹം, സഹ വികാരി ഐസക് മാത്യു എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നല്കി.

ഇടവക അംഗങ്ങളും മാർത്തോമാ യുവ ജന സഖ്യം പ്രവർത്തകരും പങ്കെടുത്ത വിവിധ കലാ പരിപാടി കൾ അരങ്ങേറി. ഇന്ത്യൻ മിഷനറി പ്രവർത്തന ങ്ങളെ ചിത്രീകരിച്ച മിഷൻ ഭാരത്‌, ഓപ്പറേഷൻ ബ്ളാക്ക് റ്റൊർനാഡൊ എന്നീ പ്രോഗ്രാമുകൾ ശ്രദ്ധേയ മായി. കണ്‍വീനർ ജിലു ജോസഫ്, സെക്രട്ടറി ടിനോ തോമസ്‌ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: ,

Comments Off on യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം

സ്നേഹോല്ലാസ യാത്ര

July 30th, 2014

risala-study-circle-eid-snehollasa-yathra-ePathram
ഷാർജ : ചെറിയ പെരുന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ രാജ്യ വ്യപക മായി നടത്തിയ ‘സ്നേഹോല്ലാസ യാത്ര’ യുടെ ഭാഗമായി അബുഷഗാറ, ഖാസിമിയ, കിംഗ് ഫൈസൽ യൂണിറ്റുകൾ സംയുക്തമായി ഫുജൈറ, ഖോർഫുക്കാൻ എന്നി സ്ഥല ങ്ങളി ലേക്ക് സംഘടി പ്പിച്ച യാത്ര, രിസാല സ്റ്റഡി സർക്കിൾ പ്രവർത്ത കർക്ക് നവ്യാനുഭവമായി.

റഫീഖ് അഹ്സനി ചേളാരിയുടെ നേതൃത്വ ത്തിൽ രാജ്യത്തെ ചരിത്ര പുരാതന സ്ഥലങ്ങളും നൂറ്റാണ്ടു കൾ പഴക്ക മുള്ള പള്ളി കളും സന്ദർശി ക്കുകയും യാത്രാ വേള യിൽ വിവിധ സ്ഥല ങ്ങളിൽ വെച്ച്‌ ആശയ സംവാദം, മുഖാമുഖം, ബോട്ടിംഗ് എന്നിവ നടത്തി.

- pma

വായിക്കുക: , , ,

Comments Off on സ്നേഹോല്ലാസ യാത്ര

പേരോട് അബ്ദു റഹിമാന്‍ സഖാഫിയുടെ പ്രഭാഷണം അബുദാബി യില്‍

July 24th, 2014

perodu-abdul-rahiman-sakhafi-ePathram
അബുദാബി : ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനു മായ പേരോട് അബ്ദു റഹിമാന്‍ സഖാഫി യുടെ പ്രഭാഷണം അബുദാബി ദാഇറതുല്‍ മിയ വലിയ പള്ളി യില്‍ റമളാനിലെ അവസാന വെള്ളി യാഴ്ചയായ ജൂലായ് 25 ന് ജുമുഅ നിസ്‌കാര ത്തിനു ശേഷം നടക്കും.

ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുടെ അതിഥി യായാണ് പേരോട് അബ്ദു റഹിമാന്‍ സഖാഫി യു. എ. ഇ. യില്‍ എത്തിയിട്ടുള്ളത്.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ റമളാന്‍ പ്രഭാഷണം നടത്തിയ പേരോടിന്റെ സദസ്സു കളില്‍ ആയിര ക്കണക്കിനു ആളുകള്‍ സംബന്ധി ച്ചിരുന്നു.

മത പ്രഭാഷണ രംഗത്ത്‌ ആകര്‍ഷണീയ മായ ശൈലിക്ക് ഉടമയായ പേരോട് അബ്ദുറഹിമാന്‍ സഖാഫി, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ആണ്.

- pma

വായിക്കുക: ,

Comments Off on പേരോട് അബ്ദു റഹിമാന്‍ സഖാഫിയുടെ പ്രഭാഷണം അബുദാബി യില്‍

പുതിയ പള്ളിയില്‍ നിസ്‌കാരം തുടങ്ങി

July 21st, 2014

dahi-khalfan-masjid-in-dubai-ePathram
ദുബായ് : അല്‍ ഖൂസിനടുത്ത ബര്‍ഷ യില്‍ നിര്‍മിച്ച ദാഹി ഖല്‍ഫാന്‍ മസ്ജിദ് നിസ്‌കാര ത്തിനായി തുറന്നു കൊടുത്തു.

ദുബായ് പോലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി വൈസ് ചെയര്‍മാന്‍ ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമാണ് സ്വന്തം ചെലവില്‍ ഈ പള്ളി നിര്‍മിച്ചത്.

സ്വര്‍ണ നിറ ത്തിലുള്ള മിനാരങ്ങളും സുന്ദര മായ മിഹ്‌റാബും പരിശുദ്ധ കഅബ യുടെ വാതിലിന്റെ രൂപ ത്തില്‍ കൊത്തു പണി കളില്‍ ഉണ്ടാക്കിയ രൂപവും ശ്രദ്ധ യാകര്‍ഷി ക്കുന്നു.

പള്ളിയുടെ അവസാന മിനുക്കുപണി പൂര്‍ത്തി യായി വരുന്നു. എങ്കിലും റംസാന്‍ മാസ ത്തില്‍ പള്ളി ആരാധന യ്ക്കായി തുറന്നു കൊടുക്കുക യായിരുന്നു.

ഇമാം ശൈഖ് തൌഫീഖ് ശഖ്‌റൂനിന്റെ നേതൃത്വ ത്തില്‍ അഞ്ചു നേരം നിസ്കാരവും രാത്രി തറാവീഹ് നിസ്കാരവും തഹജ്ജുദ് നിസ്‌കാരവും നടന്നു വരുന്നുണ്ട്.

– ആലൂര്‍ മഹമൂദ്‌ ഹാജി

- pma

വായിക്കുക: , ,

Comments Off on പുതിയ പള്ളിയില്‍ നിസ്‌കാരം തുടങ്ങി

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

July 21st, 2014

ramadan-epathram അബുദാബി : ചെറിയ പെരുന്നാൾ പ്രമാണിച്ച് യു. എ. ഇ സര്‍ക്കാര്‍ മേഖല യില്‍ അഞ്ച് ദിവസ വും സ്വകാര്യ മേഖല യില്‍ രണ്ട് ദിവസവും അവധി ആയിരിക്കും.

ജൂലായ് 27 ഞായർ മുതല്‍ 31 വ്യാഴം വരെ യാണ് സര്‍ക്കാര്‍ മേഖല യിലെ അവധി.

ജൂലായ് 25, 26 തീയതി കളിലെ (വെള്ളി, ശനി) യും ഒാഗസ്റ്റ് ഒന്ന്, രണ്ടിലെയും വാരാന്ത്യ അവധി അടക്കം സര്‍ക്കാര്‍ മേഖല യിൽ തുടര്‍ച്ച യായ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും.

സ്വകാര്യ മേഖലയിലെ അവധി ശവ്വാൽ ഒന്നും രണ്ടും പെരുന്നാൾ ദിവസ ങ്ങളിൽ ആയിരിക്കും എന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേര ‘ഇഫ്താര്‍ സ്‌നേഹ സംഗമം’ സംഘടിപ്പിച്ചു
Next »Next Page » പുതിയ പള്ളിയില്‍ നിസ്‌കാരം തുടങ്ങി »



  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine