അബുദാബി : ഓരോ വിശ്വാസിയും മതത്തെ സ്നേഹി ക്കുന്ന തോടൊപ്പം രാജ്യത്തേയും സ്‌നേഹിക്കണം എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ല്യാര്‍.
മതങ്ങളെ ബഹുമാനി ക്കാനാണ് ഇസ്ലാം പഠിപ്പിച്ചത്. ഇസ്ലാമിക ആശയവും ആദര്‍ശവും മുറുകെ പ്പിടിക്കുമ്പോള്‍ തന്നെ ലോകത്തുള്ള മറ്റു മത ങ്ങളെ ആദരിക്കുകയും ബഹുമാനി ക്കുകയും വേണം. മര്‍കസ് സമ്മേളന ത്തിന്റെ പ്രചാരണ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു കാന്തപുരം.
വിദ്യാഭ്യാസം ധാര്‍മിക മൂല്യമുള്ള തായിരിക്കണം. മനുഷ്യ ജീവിത ത്തിന്റെ ഗതി നിയന്ത്രിക്കുന്നത് ധാര്‍മിക മൂല്യമുള്ള വിദ്യാഭ്യാസ മാണ്. മനുഷ്യര്‍ക്ക് ആത്മീയ വളര്‍ച്ച യോടൊപ്പം ധാര്‍മിക മായ വളര്‍ച്ചയും ഉണ്ടാകണം എന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.
മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം എ. പി. അബ്ദുല്‍ ഹഖിം അസ്ഹരി നിര്‍വഹിച്ചു.
ഹമീദ് ഈശ്വര മംഗലം, ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഷാജു ജമാല്‍ സ്വാഗതവും അബ്ദുല്‍ സലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- pma