ദുബായ് : ഏതു തരത്തിലുള്ള ഭീകര പ്രവർത്തന ത്തെയും ഇന്ത്യ ഒറ്റ ക്കെട്ടായി എതിർത്തു തോല്പിക്കുമെന്നും ഭാരത ത്തിൽ മുസ്‌ലിംകൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ ഭരണ ഘടന ക്കുള്ളിൽ നിന്നു കൊണ്ട് പരിഹരി ക്കാൻ അവസര മുണ്ടെന്നും അതിൽ ബാഹ്യ ശക്തി കളുടെ ഇടപെടൽ വേണ്ടെന്നും കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ.
ഇസ്‌ലാം ഒരിക്കലും തീവ്രവാദ ത്തെയും ഭീകരത യെയും പ്രോത്സാഹി പ്പിക്കില്ല. നൂറ്റാണ്ടു കളായി ഇസ്‌ലാമിന്റെയും മുസ്‌ലിം കളുടെയും പാരമ്പര്യം ഇതാണ്. ഇന്ത്യയിലെ മുസ്‌ലിംകൾ പീഡിപ്പിക്ക പ്പെടുന്നു വെന്നും അതിന് രാജ്യ ത്തോട് യുദ്ധത്തിന് ഒരുങ്ങണ മെന്നുമുള്ള അൽ ഖാഇദ തലവൻ അൽ സവാഹരി യുടെ പ്രസ്താവന യോട് പ്രതികരി ക്കുക യായിരുന്നു അദ്ദേഹം.
ഏതു പ്രശ്‌ന ങ്ങളെയും നേരിടാൻ ഇന്ത്യയിൽ നിയമ മുണ്ട്. അത് ഭരണഘടനാ പര മായിത്തന്നെ എല്ലാ വിഭാഗ ങ്ങൾക്കും അനുവദിച്ചു കിട്ടിയ താണെന്നും കാന്തപുരം പറഞ്ഞു.
മറ്റു പല രാജ്യ ങ്ങളും നേരിടുന്ന തര ത്തിലുള്ള ഭീഷണി നമ്മുടെ രാജ്യ ത്തില്ലാത്തത് നമ്മുടെ നാടിന്റെ ഐക്യവും ഒരുമയും കൊണ്ടാണ്. ഇത് തകർക്കാനുള്ള ഗൂഢാലോചന യാണ് സവാഹിരി യുടെ പ്രസ്താവന യിലൂടെ പുറത്തു വന്നിരി ക്കുന്നത്.
ഇസ്‌ലാമിന്റെ സൗഹൃദ പാരമ്പര്യത്തെ അംഗീകരിക്കുന്ന ഒരു മുസ്‌ലിം ഈ പ്രസ്താവനയെ പിന്തുണക്കില്ല. അത്തരത്തിൽ പ്രതീക്ഷി ക്കുന്നവർ വിഡ്ഡി കളുടെ സ്വർഗ ത്തിലാ ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽ ഖാഇദ തലവന്റെ പേരിൽ പുറത്തു വന്ന പ്രസ്താവന യുടെ പേരിൽ മുസ്‌ലിംകളെ ഒറ്റ പ്പെടുത്താനും അക്രമിക്കാനും ആരെങ്കിലും ശ്രമിക്കുന്നു ണ്ടെങ്കിൽ അതിന് അനുവദി ക്കില്ല. സമൂഹ ത്തിനിട യിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന രാജ്യത്തിന് അകത്തെയും പുറത്തെയും ശക്തി കളെപ്പറ്റി ഭരണ കൂടങ്ങൾ പ്രത്യേകം ജാഗ്രത കാണിക്ക ണമെന്നും കാന്തപുരം പറഞ്ഞു.