അബുദാബി : മദ്യ രഹിത കേരളം എന്ന വിഷയ ത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് ഗൾഫ് സത്യധാര മാഗസിൻ അബുദാബി ക്ളസ്റ്റർ സംഘടിപ്പിച്ച ടോക് ഷോ ശ്രദ്ധേയമായി.
സമ്പൂർണ മദ്യ നിരോധനം എന്ന കേരള സർക്കാർ നിലപാടിന് പൂർണ പിന്തുണ നൽകൽ പൊതു സമൂഹ ത്തിൻറെ ബാദ്ധ്യത ആണ് എന്ന് ടോക് ഷോ യിൽ പങ്കെടുത്ത വർ ഒരേ സ്വര ത്തിൽ അഭിപ്രായപ്പെട്ടു.
സർക്കാറും വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക നേതൃത്വ ങ്ങളും പൊതു ജനങ്ങളും ഒന്നിച്ചു ചേർന്നാൽ മാത്രമേ മദ്യ രഹിത കേരളം എന്ന ആശയം നടപ്പി ലാക്കാൻ സാധിക്കൂ എന്ന് അബുദാബി മാർ ത്തോമ്മാ സിറിയൻ ചർച്ച് പ്രതിനിധി ഫാദർ പ്രകാശ് അബ്രഹാം അഭിപ്രായപ്പെട്ടു.
മദ്യത്തിനെതിരെ എന്ന പോലെ തന്നെ മറ്റു ലഹരി പദാർത്ഥ ങ്ങൾക്ക് എതിരെ യുംപൊതു ജന ശ്രദ്ധ കൊണ്ട് വരേണ്ടത് ആവശ്യ മാണെന്ന് കെ. കെ. മൊയ്തീൻ കോയ നിർദേശിച്ചു.
മാധ്യമ പ്രവർത്തകൻ രമേശ് പയ്യന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗാന്ധി സാഹിത്യ വേദി പ്രസിഡണ്ട് വി. ടി. വി. ദാമോദരൻ, അലവി ക്കുട്ടി ഹുദവി, റഫീഖ് ഹൈദ്രോസ്, റഷീദ് ഫൈസി എന്നിവർ സംസാരിച്ചു.
കേരളം ലോക ഭൂപട ത്തിൽ തന്നെ മദ്യ ഉപയോഗ ത്തിൽ മുന്നിൽ നില്ക്കുക യാണ്. അന്തർ ദേശീയ മാധ്യമ ങ്ങളിൽ പോലും കേരളം മദ്യ ഉപയോഗ ത്തിന്റെ ഒരു വലിയ കേന്ദ്ര മായി പരിചയ പ്പെടുത്തി യത് എല്ലാ മലയാളി കളെയും ലജ്ജിപ്പിക്കുന്നു എന്ന് മോഡറേറ്റർ അബ്ദുൽ റഊഫ് അഹ്സനി പറഞ്ഞു.
മദ്യ രഹിത കേരള ത്തിന്റെ സാക്ഷാൽകാര ത്തിന് ആദ്യം വേണ്ടത് ശക്ത മായ ബോധവൽകരണ പ്രവർത്തന ങ്ങളാണ് എന്നും വര്‍ദ്ധിച്ചു വരുന്ന വാഹന അപകട ങ്ങൾ, കുറ്റകൃത്യങ്ങൾ, വിവാഹ മോചനം അടക്കമുള്ള കുടുംബ പ്രശ്നങ്ങൾ എന്നിവ യ്ക്ക് പിന്നിലെ പ്രധാന വില്ലൻ മദ്യമാണെന്ന് കേരള ത്തിലെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു എന്നും ടോക്ക് ഷോയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യു. എ. ഇ. സുന്നി കൗണ്‍സിൽ സെക്രട്ടറി അബ്ദുല്ല ചേലേരി, റസാഖ് വളാഞ്ചേരി, ഉസ്മാൻ ഹാജി, സയ്യിദ് അബ്ദുൽ റഹ്മാൻ തങ്ങൾ, ഹാരിസ് ബാഖവി,സജീർ ഇരിവേരി തുടങ്ങിയവർ സംബന്ധിച്ചു .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി