ഷാര്‍ജ : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ഇസ്ലാം മത വിദ്യാഭ്യാസ സ്ഥാപനമായ ഷാര്‍ജ മൈസലൂണ്‍ അബ്ദുര്‍ റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസ യില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നടന്നു.
അധ്യാപകരും സംഘാടകരും ചേര്‍ന്ന് പുതിയ അധ്യയന വര്‍ഷ ത്തേക്കുള്ള വിദ്യാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ചു. ഒന്ന് മുതല്‍ എഴാം ക്ലാസ്സ് വരെയും, പ്ലസ് ടു തല ങ്ങളിലുള്ള വിദ്യാര്‍ഥി കള്‍ക്കും വിവിധ ഷെഡ്യൂളു കളിലായി ക്ലാസുകള്‍ നടക്കുന്നു.
പെണ്‍ കുട്ടി കള്‍ക്കായി വനിതാ അധ്യാപികമാര്‍ നടത്തുന്ന പ്രത്യേക ക്ലാസ്സു കളുമുണ്ട്. നാഷനല്‍ പെയിന്റ്, മുവൈല, സനാഇയ്യ, നബ്ബ, ബുഹൈറ, റോള, മൈസലൂണ്‍, അല്‍ നഹ്ദ, അല്‍ വഹ്ദ, അല്‍ ഖാന്‍ തുടങ്ങി ഷാര്‍ജ യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി വാഹന സൗകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട് എന്നും ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 06 – 56 37 373.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, മതം, വിദ്യാഭ്യാസം